വര്‍ക്കല തീപ്പിടിത്തം; കാര്‍പോര്‍ച്ചിൽ നിന്ന് ബൈക്കിലേക്ക് തീ ആളി പടർന്നു: ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്. സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് വീണതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
വര്‍ക്കലയില്‍ തീപടര്‍ന്നു പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്ക് കയറുകയായിരുന്നു. സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം ശരിവയ്ക്കുന്നതാണ് സി സി ടി വി ദൃശ്യങ്ങള്‍.

കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നി്‌ന് തീപ്പൊരിയുണ്ടായി ബൈക്കിലേക്ക് വീഴുകയും അഞ്ച് മിനിട്ടിനുള്ളില്‍ ബൈക്ക് പൊട്ടിത്തെറിക്കുകയും ചെയ്തു. തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്ക് കയറുകയായിരുന്നു. ഇന്നലെയാണ് തീപിടുത്തത്തില്‍ വര്‍ക്കലയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചത്. പുക ശ്വസിച്ചതാണ് മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
രാവിലെ ഇലട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥ സംഘം തീപിടിത്തമുണ്ടായ വര്‍ക്കല അയന്തിയിലെ രാഹുല്‍ നിവാസിലെത്തി മീറ്റര്‍ ബോക്‌സും വയറിംഗും വിശദമായി പരിശോധിച്ചിരുന്നു. സര്‍ക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധ ഫലവും വീട്ടിനുള്ളിലെ നശിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്.
അതേസമയം, രണ്ട് ദിവസത്തിൽ ഇക്കാര്യങ്ങൾ ലഭിക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി വ്യക്തമാക്കി. തീപിടുത്തത്തില്‍ ഗുരുതരമായി പരുക്കേറ്റ നിഹുലിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കള്‍ അറിയിച്ചു. എന്നാൽ, തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ മൊഴിയും നിര്‍ണ്ണായകമാകും.
അതേസമയം, രാത്രി ഒന്നരക്കാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നാട്ടുകാർക്ക് വീട്ടിനുള്ളിലേക്ക് കയറാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഇതിന് കഴിഞ്ഞിരുന്നില്ല. വീടിൻെറ ഗേറ്റ് അകത്തു നിന്നും പൂട്ടിയിരുന്നു. വലിയൊരു വളർത്തു നായെയും അഴിച്ചു വിട്ടിരുന്നു. അതിനാൽ പെട്ടെന്ന് നാട്ടുകാർക്ക് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ ബഹളുമുണ്ടാക്കിയിട്ടും വീട്ടിലുള്ളവർ ഉണരാത്തതിനാൽ നിഹുലിനെ അയൽവാസി ഫോണിൽ വിളിച്ചുണർത്തുകയായിരുന്നു.
എന്നാൽ, മരിച്ച അഞ്ച് പേരുടെ സംസ്കാരം നാളെ പതിനൊന്ന് മണിയോടെ നടക്കും എന്നാണ് വിവരം. അഭിരാമിയുടെ അച്ഛൻ വിദേശത്തു നിന്ന് നാട്ടിൽ എത്തിയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തീപ്പിടിത്തമുണ്ടായ വീടിന് ചുറ്റമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് പിന്നാലെ അസ്വഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് നിഗമനം.
അതേസമയം, കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ എന്ന ശരത് രാജ് അറസ്റ്റിൽ . മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോൾ ബസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാൻ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിർ സംഘത്തിന്‍റെ നേതാവാണ് സൂര്യൻ.
സൂര്യന്റെ സംഘാംഗം എന്ന പേരിൽ ആണ് ജോമോൻ പത്തൊമ്പതുകാരൻ ആയ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുറച്ച് നാളുകളായി തൃശ്ശൂർ കേന്ദ്രീകരിച്ച് ആയിരുന്നു സൂര്യന്‍റെ പ്രവർത്തനങ്ങൾ. ദിവസങ്ങൾക്ക് മുന്പാണ് സൂര്യൻ വീണ്ടും കോട്ടയത്ത് എത്തിയത്. ജോമോന്‍റെ സംഘാംഗമായ പുൽച്ചാടി ലുധീഷിനെ എറണാകുളത്ത് വച്ച് മർദ്ദിച്ചത് സൂര്യന്‍റെ സംഘമായിരുന്നു. ലഹരി കടത്തിലും സൂര്യന് പങ്കുണ്ടെന്ന് ആണ് പൊലീസ് നിഗമനം.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications