തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റിയാക്കും: മന്ത്രി കെ.കെ. ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം; ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ . ധാരാളം മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചിട്ട് കാര്യമല്ല. നമുക്ക് വേണ്ടത് നല്ല സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രികളാണ്. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ മൂന്ന് സൂപ്പർ സ്പെഷ്യാലിറ്റികൾ ജില്ലാ ജനറൽ ആശുപത്രികളിലേക്ക് കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചു. ഇതിലൂടെ മെഡിക്കൽ കോളേജിൽ പോകാതെ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
പാലക്കാട്: ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി സംസ്കാര സാഹിതി;മോഹിനിയാട്ടം അവതരിപ്പിച്ച് പ്രതിഷേധം

തിരുവനന്തപുരം ജനറൽ ആശുപത്രികളിൽ ഈ മൂന്ന് സൂപ്പർ സ്പെഷ്യാലിറ്റികൾക്ക് പുറമേ യൂറോളജി വിഭാഗവും സജ്ജമാക്കി. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ 7.5 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ കാത്ത് ലാബിന്റേയും 14 കിടക്കകളുള്ള കാർഡിയാക് ഐസിയുവിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

kk-shailaja

ജനറൽ ആശുപത്രിയുടെ വികസനം മുൻനിർത്തികൊണ്ടുള്ള മാസ്റ്റർ പ്ലാനിന്റെ ഒന്നാം ഘട്ടമായി 143.06 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്, ട്രോമാ & എമർജൻസി ഡിപ്പാർട്ട്മെന്റ്, റേഡിയോളജി, ലാബ്, ബ്ലഡ് ബാങ്ക്, സർവീസ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ട വികസനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടെക്നിക്കൽ കമ്മറ്റിക്കു ശേഷം സാങ്കേതിക അനുമതിക്കും സാമ്പത്തികാനുമതിക്കും വേണ്ടി പ്ലാൻ കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ജനറൽ ആശുപത്രിയിൽ വലിയ മാറ്റം ഉണ്ടാകുന്നതാണ്.

കക്ഷിരാഷ്ട്രീയം മറന്ന് ജനറൽ ആശുപത്രിയുടെ വികസനത്തിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുകയാണ്. ജനറൽ ആശുപത്രിയെ പറ്റിയുള്ള പരാതികൾ ഇപ്പോൾ വളരെ കുറവാണ്. നല്ല ടീമായി പ്രവർത്തിക്കുന്നത് കൊണ്ടാണ് മികച്ച സേവനം നൽകി പരാതികൾ കുറയ്ക്കാൻ സാധിച്ചത്. കോവിഡ് പ്രതിരോധത്തിലും സ്തുത്യർഹമായ സേവനമാണ് ജനറൽ ആശുപത്രി നടത്തുന്നത്.

ഈ സർക്കാർ വന്ന ശേഷം ആരോഗ്യ മേഖലയിൽ പ്രകടമായ മാറ്റമാണ് ഉണ്ടാക്കിയത്. അടിസ്ഥാന സംവിധാനങ്ങൾ മാത്രമല്ല ചികിത്സാ സംവിധാനങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി. ആരോഗ്യ മേഖലയിൽ അത്ഭുതാവഹമായ രീതിയിൽ വലിയ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. പാവപ്പെട്ടവർക്ക് മികച്ച ചികിത്സ നൽകാനായി. സ്വകാര്യ ആശുപത്രികളിലെ ചെലവ് പാവപ്പെട്ടവർക്ക് താങ്ങാനാവാത്ത സ്ഥിതിയായതിനാലാണ് സർക്കാർ ആശുപത്രികളെ മികച്ചതാക്കാൻ തീരുമാനിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ഈ മാറ്റം കാണാനാകും.

എല്ലാ പ്രയാസങ്ങൾക്കിടയിലും കോവിഡ് കാലത്തും സൗജന്യ ചികിത്സ നൽകാനായി.
ആരോഗ്യ പ്രവർത്തകർ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചത്. രാജ്യത്തെ മികച്ച 12 കുടുംബാരോഗ്യ കേന്ദ്രങ്ങളും കേരളത്തിലാണ്. ജീവിത ശൈലീരോഗ നിയന്ത്രണത്തിന് യു.എൻ. പുരസ്‌കാരവും കോവിഡ് പ്രതിരോധത്തിന് ഇന്ത്യാ ടുഡേ പുരസ്‌കാരവും കേരളത്തിന് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജെ. പത്മലത സ്വാഗതമാശംസിച്ച ചടങ്ങിൽ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്.ആർ. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, നഗരസഭ കൗൺസിലർ അഡ്വ. ആർ. സതീഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. അനിൽ, ആർ.എം.ഒ. ഡോ. എസ്.എസ്. ജോയി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം 35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം

കൊവിഡ് കേരളത്തില്‍ പിടിമുറുക്കും; ഏറ്റവും കൂടുതല്‍ കേസുകള്‍ സംസ്ഥാനത്ത്, കണക്കുകള്‍ പറയുന്നത് ഇങ്ങനെകൊവിഡ് കേരളത്തില്‍ പിടിമുറുക്കും; ഏറ്റവും കൂടുതല്‍ കേസുകള്‍ സംസ്ഥാനത്ത്, കണക്കുകള്‍ പറയുന്നത് ഇങ്ങനെ

Thiruvananthapuram
English summary
Thiruvananthapuram General Hospital to be made a super specialty Says KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X