തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി നിരത്തിലേക്ക്; 'കേരള സവാരി' യാഥാര്‍ത്ഥ്യത്തിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനം യാഥാര്‍ത്ഥ്യമാകുന്നു. 'കേരള സവാരി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് വേണ്ടിയുള്ള മൊബൈല്‍ ആപ് തയാറായി കഴിഞ്ഞു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജൂലൈ 22ന് പൈലറ്റ് പദ്ധതി ആരംഭിക്കും. സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന പദ്ധതി തൊഴില്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഉദ്ഘാടനം ചെയ്യുക.

സുരക്ഷിതവും തര്‍ക്കങ്ങളില്ലാത്തതുമായ യാത്ര എന്ന ലക്ഷ്യവുമായാണ് കേരള സവാരി പദ്ധതി നടപ്പാക്കുന്നത്. 'കേരള സവാരി'യില്‍ പൊലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അടക്കം അപേക്ഷിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മാത്രമാകും പങ്കാളിത്തം നല്‍കുക. ഈ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ടാക്‌സി നിരക്കിനൊപ്പം 8 % സര്‍വീസ് ചാര്‍ജും ചേര്‍ത്തുള്ള തുകയായിരിക്കും ഓരോ യാത്രക്കാരില്‍ നിന്ന് ഈടാക്കുക.

taxi

അതേസമയം മറ്റ് സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സികളെപ്പോലെ തിരക്ക് അനുസരിച്ച് ടാക്‌സി നിരക്കില്‍ മാറ്റമുണ്ടാകില്ല എന്നതാണ് കേരള സവാരിയുടെ പ്രത്യേകത. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ( ഐ ടി ഐ ) ആണ് ഈ പ്ലാറ്റ്‌ഫോമിന് സാങ്കേതികമായ പിന്തുണയും സഹായവും നല്‍കുന്നത്. സര്‍വീസ് ചാര്‍ജില്‍ 6 % ഐ ടി ഐയ്ക്കും 2% സര്‍ക്കാരിലേക്കു് ആണ് പോകുക.

തിരുവനന്തപുരം നഗരസഭാ പരിധിയിലെ പൈലറ്റ് പ്രോജക്ടില്‍ ഇതുവരെ 350 ല്‍ ഏറെ കാറും ഓട്ടോറിക്ഷകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിടത്തെ രണ്ട് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയതിന് ശേഷം ആവശ്യമായ മാറ്റങ്ങളോടെ മറ്റു ജില്ലകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ യാത്ര ടാക്‌സികള്‍ക്കൊപ്പം മറ്റ് തരത്തിലുള്ള സര്‍വീസ് വാഹനങ്ങളും 'കേരള സവാരി' യില്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

 ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററും പദ്ധതിയുടെ ഭാഗമാണ്. കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് ഉബര്‍, ഓല മാതൃകയില്‍ കേരള സവാരി എന്ന പേരില്‍ ഓണ്‍ലെന്‍ ഓട്ടോ, ടാക്‌സി സേവനം തുടങ്ങുന്നതിന് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.

ഇതിനിയും തീര്‍ന്നില്ലേ..? കലക്കന്‍ ചിത്രങ്ങളുമായി അനശ്വര

Recommended Video

cmsvideo
'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss

പൈലറ്റ് പ്രോജക്ടില്‍ 75 ഓട്ടോയും 25 ടാക്‌സി കാറുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 15 ഓട്ടോയിലും അഞ്ച് ടാക്‌സിയിലും വനിത ഡ്രൈവറായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക സമിതിയും നാറ്റ്പാകും പൈലറ്റ് പദ്ധതി വിലയിരുത്തി നല്‍കുന്ന നിര്‍ദേശങ്ങളും ശിപാര്‍ശകളും പരിഗണിച്ചാകും പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുക.

Thiruvananthapuram
English summary
Thiruvananthapuram: Govt's online taxi system; Kerala Savari into reality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X