വീട്ടമ്മയുടെ മാല മോഷ്ടിച്ചത് അയല്‍വാസി; ഒരു മണിക്കൂറുകൊണ്ട് പൂട്ടി പോലീസ്
തിരുവനന്തപുരം: വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ സ്വർണ കവർന്ന സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി അയിരൂർ പോലീസ്. വീട്ടമ്മയുടെ അയൽവാസിയായ യുവാവ് തന്നെയാണ് മോഷ്ടാവ്. നാട്ടുകാർക്ക് തോന്നിയ സംശയം പ്രതിയെ പിടികൂടുന്നത് എളുപ്പമാക്കി.
തുറന്നുകിടന്ന വീടിന്റെ പിൻവാതിലിലൂടെ കയറിയാണ് പ്രതിയായ യുവാവ് വീടിനകത്ത് കയറിയത്. കിടപ്പ് മുറിയിലായിരുന്ന വീട്ടമ്മയെ പിന്നിൽ നിന്ന് ഇയാൾ കണ്ണ് പൊത്തി. കൈ തട്ടി വീട്ടമ്മ തിരിഞ്ഞുനോക്കിയപ്പോൾ ഇയാൾ മുഖം മറിച്ചിരുന്നു. പിന്നാലെ തന്നെ മുളക് പൊടി വിതറിയ ശേഷം ഇയാൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിച്ച ശേഷം യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.

വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. നാട്ടുകാരാണ് സംഭവം പോലീസിനി വിളിച്ചറിയിച്ചത്. പിന്നാലെ അയിരൂർ പോലീസ് എത്തി വീടും പരിസരവും പരിശോധിച്ചു. സംഭവ സമയത്ത് വീടിന്റെ പരിസരത്ത് കൂടി അയൽവാസിയായ യുവാവ് സംശയാസ്പദമായി പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.
അന്വേഷണത്തിൽ വീടിന്റെ പിൻവാതിലിന് അരികിലായി മോഷ്ടാവ് ഉപയോഗിച്ച മുളക് പൊടിയുടെ ബാക്കി ഒരു പത്രക്കടലാസിൽ പൊതിഞ്ഞ് പോലീസിന് കിട്ടി. സംശയം തോന്നിയ അയൽവാസിയായ യുവാവിന്റെ വീട് പരിശോധിച്ചപ്പോൾ മുളക് പൊടി പൊതിയാനായി ഉപയോഗിച്ച പത്രക്കടലാസിന്റെ ബാക്കി ഭാഗം പോലീസ് അവിടെ നിന്ന് കണ്ടെത്തി. പ്രതിയെ സമീപ പ്രദേശത്ത് നിന്ന് തന്നെ പോലീസ് പിടികൂടി.
പ്രതിയുടെ ആഡംബരം ബൈക്കിൽ ഒളിപ്പിച്ചിരുന്ന മാലയും പോലീസ് കണ്ടെത്തി. പരാതി ലഭിച്ച് ഒരു മണിക്കൂർ കൊണ്ട് തന്നെ പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചു. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയിരൂർ പോസീസ് സ്റ്റേഷനലിെ ഇൻസ്പെക്ടർ ശ്യാം എം ജിയുടെ നേതൃത്വത്തിൽ എ എസ് ഐ ശിർജു എസ് എഫ്,. എ എസ് ഐ ശ്രീജൻ ജെ പ്രകാശ്. സി പി ഒ മാരായ വിഷ്ണു ജി, ബിനു ശ്രീദേവി, വരുൺ ഐ വി, ഷൈൻ യു ജി, മണിലാൽ ആർ എന്നിവരടങ്ങിയ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയും മോഷണ മുതൽ കണ്ടെത്തുകയും ചെയ്തു.












Click it and Unblock the Notifications