കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം, ഉള്ളൂർ വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ആതിര
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തരംഗം. കോര്‍പ്പറേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും അടക്കം എല്‍ഡിഎഫ് മുന്നേറ്റമാണ് സംസ്ഥാനത്ത് ദൃശ്യമാകുന്നത്. ഇക്കുറി കൗതുകരമായ ഒരു കാര്യം പ്രമുഖ നേതാക്കളുടെ വാര്‍ഡുകളില്‍ എതിര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയമാണ്.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ വാര്‍ഡിലാണ് എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫിന്റെ ആതിര എല്‍ എസ്സിനാണ് ഉള്ളൂർ വാര്‍ഡില്‍ വിജയം. നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ഈ വാര്‍ഡ്. 433 വോട്ടിനാണ് ആതിരയുടെ വിജയം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡിലും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായിട്ടില്ല. രണ്ടിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. തിരുവനന്തപുരത്തെ പൂജപ്പുര വാര്‍ഡില്‍ ബിജെപി നേതാവ് വിവി രാജേഷ് ജയിച്ചു. അതേസമയം തിരുവനന്തപുരം മേയര്‍ ആയിരുന്ന കെ ശ്രീകുമാര്‍ കരിക്കകം വാര്‍ഡില് തോറ്റു.
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം
Recommended Video

തിരുവനന്തപുരം കോര്‍പറേഷനിലെ 100 സീറ്റുകളില്‍ എല്‍ഡിഎഫ് ഇതിനകം കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. കേവല ഭൂരിപക്ഷമായ 50 സീറ്റുകള്‍ എല്‍ഡിഎഫ് മറികടന്നു. 51 സീറ്റുകളില്‍ ആണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന സീറ്റ് നിലയാണ്. അതേസമയം ബിജെപി 34 സീറ്റുകളില്‍ ആണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications