തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രാഫിക് ഡ്യുട്ടിക്കിടെ എസ്ഐ മര്‍ദിച്ചെന്ന് ആരോപണം: തുമ്പ പൊലീസ് സ്റ്റേഷൻ സിപിഎം ഉപരോധിച്ചു

ട്രാഫിക് ഡ്യുട്ടിക്കിടെ എസ്ഐ മര്‍ദിച്ചെന്ന് ആരോപണം: തുമ്പ പൊലീസ് സ്റ്റേഷൻ സിപിഎം നേതാക്കൾ ഉപരോധിച്ചു,

  • By Desk
Google Oneindia Malayalam News

കഴക്കൂട്ടം: ലോക്കപ്പ് മർദ്ദനങ്ങൾ തുടർക്കഥയായ കഴക്കൂട്ടം തുമ്പ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയിൽ 44 കാരന് ക്രൂര മർദ്ദനമേറ്റെന്ന് ആരോപണം. സംഭവത്തെത്തുടർന്ന് സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ ആറ്റിപ്ര സദാനന്ദന്റെയും വിഎസ് പത്മകുമാറിന്റെയും നേതൃത്വത്തിൽ ഇരുന്നൂറ്റി അൻപതോളം വരുന്ന പാർട്ടി പ്രവർത്തകർ രാത്രി 8. 30 ന് തുമ്പ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

തുമ്പ എസ്ഐ സി പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം കുളത്തൂരിന് സമീപം നടന്ന ട്രാഫിക് പരിശോധനക്കിടയിൽ ബൈക്കിലെത്തിയ കുളത്തൂർ സ്റ്റേഷൻകടവ് മണക്കാട്ടുവിളാകം സ്വദേശി നാസർ (44 )നെ പിടികൂടി സ്റ്റേഷനിലെത്തിച്ചാണ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആരോപണം. എസ്.ഐ. യുടെ നേതൃത്വത്തിലാണ് മർദ്ദിച്ചതെന്നാണ് വിവരം. പൊതുപ്രവർത്തകൻ കൂടിയായ നാസറിനെ മർദ്ദിച്ചതറിഞ്ഞു സ്റ്റേഷനിലെത്തിയ സിപിഎം ഏര്യാ കമ്മറ്റി അംഗങ്ങളോടും എസ്ഐ അപമര്യാദയായി പെരുമാറിയതിന് തുർന്ന് കൂടുതൽ സി.പി.എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കമ്മറ്റി അംഗങ്ങളുൾപ്പെടെയുള്ള നേതാക്കൾ സ്റ്റേഷനിലെത്തിയത്.

nasar-153

സംഭവമറിഞ്ഞ സ്ഥലത്തെത്തിയ അസിസ്റ്റന്റ് കമ്മീഷണർ എസ്.അനിൽകുമാർ നേതാക്കളുമായി സംസാരിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ ആദ്യം തയ്യാറായില്ല. ഒരാഴ്ചക്കിടെ പരാതി നൽകിയ ഒരു യുവതിയെയും മൺവിളയിൽ റോഡിൽ നിന്ന യുവാക്കളെയും മാരകമായി മർദ്ദിച്ച എസ്,ഐ.ക്കെതിരെ മുഖ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ നേതാക്കൾ സംസാരിക്കുകയും സർക്കാരിന്റെ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എസ്.ഐ. യെ ഉടൻ ചുമതലയിൽ നിന്ന് ഉടൻ മാറ്റി നിർത്തി നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


ഒരുകേസിലും പ്രതിയല്ലാത്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചതായി പരാതി. മൺവിള കിഴക്കുംകര വിളയിൽ വീട്ടിൽ സജികുമാറി (35 )നാണ് മർദ്ദനമേറ്റത്. നെട്ടെല്ലിലും തോളെല്ലിലും പൊട്ടലേറ്റ യുവാവിനെ എഴുന്നേറ്റുനിൽക്കാൻ പോലുമാകാത്ത നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് മർദ്ദനത്തിനെത്തിനെതിരെ സജികുമാറിന്റെ അമ്മ ഡി.ജി.പിക്ക് പരാതി നൽകി.തുമ്പ ജനമൈത്രി പൊലീസ് എസ്. ഐ.യുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. പരാതി കൂടുതൽ അന്വേഷണത്തിനായി കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ആർ. അനിൽകുമാറിന് കൈമാറി.

കഴിഞ്ഞ ഹർത്താലിന്റെ തലേദിവസം രാത്രി കുളത്തൂർ മൺവിള ജംഗ്‌ഷനിൽ മുന്നിൽ നിൽക്കുകയായിരുന്ന സജികുമാറിനെയും സുഹൃത്തുക്കളായ നസീർ, മഹേഷ്, ഗിരീഷ് എന്നിവരെയും സിവിൽ വേഷത്തിൽ വന്ന എസ്.ഐ. ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വലതുകൈ പിന്നിലേക്ക് തിരിച്ചുവച്ച് കഴുത്തിലും നട്ടെല്ലിലും തുടർച്ചയായി മർദ്ദിച്ചു. കുഴഞ്ഞുവീണ സജികുമാറിനെ നിലത്തിട്ട് ചവിട്ടിയതായി അമ്മ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊതുസ്ഥലത്തുനിന്ന് മദ്യപിച്ചുവെന്ന കേസും ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പിന്നെ വിട്ടയക്കുകയായിരുന്നു.

Thiruvananthapuram
English summary
thiruvananthapuram local news about allegation against police officer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X