തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രവർത്തകർക്കിടയിൽ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

ബാലരാമപുരം: കോവളം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലെ ബാലരാമപുരം, കോട്ടുകാൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിഗ തീരുമാനപ്രകാരം കോവളം നിയോജക മണ്ഡലത്തിൽ കല്ലിയൂർ മണ്ഡലം (ബി.കെ.സതികുമാർ), വെള്ളായണി (എൻ.ജയകുമാർ), വെങ്ങാനൂർ (ഉച്ചക്കട സുരേഷ്), കോവളം ( സുജിത് പനങ്ങോട്), ബാലരാമപുരം (എ.എം.സുധീർ), അന്തിയൂർ ( ബി.വിനു), കോട്ടുകാൽ (ജി.ജയകുമാർ), ചപ്പാത്ത് (ബി.കൃഷ്ണപ്രസാദ്) എന്നിവരെയാണ് മണ്ഡലം പ്രസിഡന്റുമാരായി നോമിനേറ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ മണ്ഡലം കമ്മിറ്റി വിളിച്ചു ചേർക്കാതെയും പ്രവ‌ർത്തകരുടെ എതിർപ്പുകൾ മറികടന്നുമാണ് പുതിയ മണ്ഡലം ഭാരവാഹികളെ നോമിനേറ്റ് ചെയ്തെന്നാണ് നിലവിലെ ആക്ഷേപം. ചപ്പാത്ത് മണ്ഡലത്തിൽ ആദ്യം ഉയർന്നുവന്നത് പുന്നക്കുളം കൃഷ്ണൻകുട്ടിയുടെ പേരായിരുന്നു. എന്നാൽ ഡി.സി.സി നേത്യത്വം പ്രസിഡന്റായി തിരഞ്ഞെടുത്തത് കോട്ടുകാൽ കൃഷ്ണപ്രസാദിന്റെ പേരാണ്. ഈ തീരുമാനത്തിനെതിരെ ചപ്പാത്ത് മണ്ഡലത്തിലെ 13 ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരും പ്രവർത്തകരും കെ.പി.സി.സി ക്കും ഡി.സി.സിക്കും പരാതി നൽകി.

tvmmap-1536

പൂവ്വാർ,വിഴിഞ്ഞം, കരുംകുളം മണ്ഡലത്തിലും എ.ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പരാതികൾ ഉയർന്നിട്ടുണ്ട്. പൂവ്വാർ മണ്ഡലത്തിൽ 10 വർഷം പൂർത്തിയാക്കിയ എൻ.ആർ സോമനെ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതും ചർച്ചയായിട്ടുണ്ട്. എന്നാൽ ബാലരാമപുരം മണ്ഡലം പ്രസിഡന്റ് 14 വർഷം പൂർത്തിയാക്കി വീണ്ടും മണ്ഡലം പ്രസിഡന്റായി നിയമിച്ചതിൽ പാർട്ടിക്കിടയിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. ബാലരാമപുരം മണ്ഡലത്തിൽ എ.അർഷാദിന്റെ പേര് ആദ്യം ഉയർന്നുവന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

അന്തിയൂർ മണ്ഡലത്തിൽ കോഴോട്, പ്ലാവിള എന്നീ ബൂത്തുകൾ കൂട്ടിച്ചേർത്ത് ബി.ബിനുവിനെ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തിൽ പ്രതിഷേധിച്ച് നാഷണഷൽ ഹൈവേക്ക് വടക്ക് ഭാഗത്തുള്ള 13 ബൂത്ത് പ്രസിഡന്റുമാരും മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള നേതാക്കളും കെ.പി.സി.സി.ക്കും ഡി.സി.സി നേത്യത്വത്തിനും പരാതി നൽകി. ബാലരാമപുരം മണ്ഡലം വിഭജിച്ച് ബാലരാമപുരം,അന്തിയൂർ എന്നിവയായി പുനർനാമകരണം ചെയ്തിട്ടുണ്ട്. ഡി.സി.സി നേത്യത്വം കൈമാറിയ ലിസ്റ്റിൽ മറ്റ് മാറ്റങ്ങൾ ഉണ്ടാവില്ലെന്നാണ് കോൺഗ്രസ് കോവളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ അറിയിച്ചു.

Thiruvananthapuram
English summary
thiruvananthapuram local news about protest in congress over election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X