തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വക്കം ഷമീർ കൊലക്കേസ്; രണ്ടര വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ, പിടിയിലായത് ഏഴാം പ്രതി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വക്കം ഷമീർ കൊലക്കേസിലെ ഏഴാം പ്രതി രണ്ടര വർഷത്തിന് ശേഷം കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. വക്കം രാമൻ വിളാകം വീട്ടിൽ പൊന്നിഎന്ന് വിളിയ്ക്കുന്ന വിഷ്ണു (26) ആണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. 2016ജനുവരി ഒന്നിന് വൈകുന്നേരം വക്കം തോപ്പിയ്ക്കവിളാകം റയിൽവേ ഗേറ്റിന് സമീപം വച്ച് ആളുകൾ നോക്കിനിക്കേ ഷമീറിനെ അതിക്രൂരമയി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ശേഷംവിഷ്ണു മുംബൈ വഴി ഗൾഫിലേയ്ക്ക് കടന്നുകളഞ്ഞു. ആറുപ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. നാലുപ്രതികളെ തിരുവനന്തപുരം സെഷൻ കോടതി ശിക്ഷിച്ചു. അഞ്ചാം പ്രതി വിചാരണയ്ക്കിടെ ആത്മഹത്യചെയ്തു. ആറാംപ്രതിയെ വെറുതെ വിട്ടു. സംഭവത്തിന് ശേഷം വിദേശത്തേയ്ക്ക് കടക്കുകയും അന്വേഷണ ഉദ്ധ്യോഗസ്ഥനായ കടയ്ക്കാവൂർ സി.ഐ. യുടെ റിപ്പോർട്ടിന്റെ അടിസ്ഥനത്തിൽ തിരുവനന്തപുരം റൂറൽ എസ്. പി. ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിയ്ക്കയുംചെയ്തു.

Vishnu

ഷാർജയിൽ ജോലി ചെയ്തു കൊണ്ടിരുന്ന പ്രതി കഴിഞ്ഞ ദിവസം മുംബൈ സി. എസ്.റ്റി. എയർ പോർട്ടിൽ എത്തുകയും ലുക്കൗട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ അധികൃതർ പ്രതിയെ തടഞ്ഞുവച്ച് സഹർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിയ്ക്കുകയും വിവരം അന്വേഷണ ഉദ്ധ്യോഗസ്ഥനെ അറിയിക്കുകയും ചെയ്ത തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പൊലീസ് മുംബൈയിലെത്തി അഡീ: ചീഫ് മെട്രോ പൊളിറ്റൻ മജിസ്റ്റേറ്റ് മുമ്പാകെ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കടയ്ക്കാവൂർ എസ്. എച്ച്. ഒ ജി. ബി. മുകേഷ്, എസ്. ഐ. റ്റി. പി. സെന്തിൽകുമാർ, എ. എസ്.ഐ. മാരായ ഷംസുദ്ദീൻ, മനോഹരൻ, സി. പി. ഒ. റജീദ് തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Thiruvananthapuram
English summary
Thiruvananthapuram Local News about Vakkom Shameer murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X