മൃതദേഹം മാറി സംസ്കരിച്ച സംഭവം; മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അധികൃതർ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ.
ഒരേ ദിവസം അപകടത്തിൽ പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച രണ്ട് അജ്ഞാത രോഗികളാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തെ കുറിച്ച് ആശുപതി അധികൃതർ വിശദീകരണം നൽകിയിരുന്നു.

അധികൃതർ നൽകിയ വിശദീകരണമിങ്ങനെ ; - 11.03.2022 5.21 - ന് കരമന ദേശീയപാതയിൽ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ അജ്ഞാതനായ രോഗിയെ മെഡിക്കല്‍ കോളേജ് ബേണ്‍സ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നേ ദിവസം 5.11 ന് മലയിന്‍കീഴുണ്ടായ വാഹനാപകടത്തില്‍ മറ്റൊരു തിരിച്ചറിയാത്ത രോഗിയെ സര്‍ജിക്കല്‍ ഐ സി യുവിലും പ്രവേശിപ്പിച്ചു.
ഇരുവരും ചികിത്സയിലിരിക്കെ ബേണ്‍സ് ഐ സിയുവില്‍ കിടന്ന രോഗി തൊട്ടടുത്ത ദിവസം മരിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഇന്റിമേഷന്‍ നല്കി. ഇതുപ്രകാരം മലയിന്‍കീഴ് പൊലീസ് ബന്ധുക്കളുമായി എത്തി മൃതദേഹം പരിശോധിച്ച് ഒറ്റശേഖരമംഗലം സ്വദേശി ലാല്‍മോഹന്‍ (34) എന്നയാളാണെന്ന് സ്ഥിരീകരിക്കുകയും മലയിന്‍കീഴ് പൊലീസിന്റെ അപേക്ഷ പ്രകാരം മൃതദേഹം ഇന്‍ക്വസ്റ്റിനായി 12.03.2022-ല്‍ മൃതദേഹം വിട്ടു നല്കി.
ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ഫോറന്‍സിക് വിഭാഗം മലയിന്‍കീഴ് പൊലീസിന് തന്നെ തിരികെ ഏല്പിക്കുകയും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ സംസ്കാരച്ചടങ്ങുകളും നടത്തി.
അതേദിവസം അഡ്മിറ്റ് ചെയ്ത രണ്ടാമത്തെയാള്‍ 16.03.2022-ല്‍ സര്‍ജിക്കല്‍ ഐസിയുവില്‍ മരണപ്പെടുകയും മെഡിക്കല്‍ കോളേജ് പൊലീസിന് ഇന്റിമേഷന്‍ നല്‍കുകയും ചെയ്തു. മരിച്ചത് നരുമാമൂട് സ്വദേശി ബാബുവാകാമെന്ന സംശയത്താന്‍ നേമം പൊലീസും ബന്ധുക്കളും മോര്‍ച്ചറിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ മരണപ്പെട്ടത് ബാബുവല്ലെന്ന് തിരിച്ചറിയുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ 12.03.2022-ല്‍ മരണപ്പെട്ടയാള്‍ നരുവാമൂട് സ്വദേശി ബാബു (55) ആണെന്നും ഒറ്റശേഖരമംഗലം സ്വദേശി ലാല്‍മോഹന്റേതാണെന്ന് തെറ്റിദ്ധരിച്ച് ബാബുവിന്റെ മൃതദേഹമാണ് ലാല്‍മോഹന്റെ ബന്ധുക്കള്‍ കൊണ്ടുപോയതെന്ന് മനസിലാക്കുന്നു.
എന്നാല്‍ ഇന്‍ക്വസ്റ്റില്‍ പറഞ്ഞിട്ടുള്ള പ്രകാരം മൃതദേഹത്തിന് 34 വയസല്ല, 50 വയസിനുമുകളില്‍ പ്രായമുണ്ടെന്ന് ബന്ധുക്കളെന്നുപറഞ്ഞുവന്നവരോട് പലപ്രാവശ്യം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുകയും ഈ വിവരം പോസ്റ്റുമോര്‍ട്ടം റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയതായും പറയുന്നു. അപ്പോഴും ലാല്‍മോഹന്‍ എന്ന രോഗി സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ലാല്‍മോഹന്‍ 16.03.2022-ലാണ് മരണപ്പെട്ടത്.
വീണ്ടും മലയിന്‍കീഴ് പൊലീസ് അപേക്ഷ നല്‍കിയപ്രകാരം 17.03.2022-ല്‍ മൃതദേഹം ഇന്‍ക്വസ്റ്റിനായി വിട്ടുനല്‍കുകയും പോസ്റ്റുമോര്‍ട്ടം നടത്തി പൊലീസ് ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കുകയും ചെയ്തു. പേരോ മേല്‍വിലാസമോ തിരിച്ചറിയാത്ത രണ്ടുമൃതദേഹങ്ങളും മലയിന്‍കീഴ് പൊലീസാണ് ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
തികച്ചും ബന്ധുക്കൾ തിരിച്ചറിഞ്ഞതിലുള്ള പിശക് മാത്രമാണ് സംഭവിച്ചത്. ആയതിനാല്‍ ഈ വിഷയത്തില്‍ മെഡിക്കല്‍ കോളേജിനും ഫോറന്‍സിക് വിഭാഗത്തിനും വീഴ്ചസംഭവിച്ചിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications