18.89 കോടിക്ക് 22 കാറിന്റെ പാര്‍ക്കിംഗ് കുറച്ച് കൂടുതലായില്ലെ! ആര്യാരാജേന്ദ്രന് ട്രോള്‍മഴ
തിരുവനന്തപുരം: തമ്പാനൂരില്‍ നിര്‍മ്മാണം പുരോമഗിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റത്തിന്റെ നിര്‍മ്മാണ പുരോഗതി ഫേസ്ബുക്കില്‍ പങ്കുവെച്ച് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന്. സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സഹിതമാണ് മേയറുടെ പോസ്റ്റ്.
എന്നാല്‍ മേയറുടെ പോസ്റ്റിന് പിന്നാലെ പദ്ധതിെ ട്രോളിക്കൊണ്ടുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റത്തില്‍ ഒരേസമയം 22 കാറുകളും 400 ഇരുചക്ര വാഹനങ്ങളും മാത്രമാണ് പാര്‍ക്ക് ചെയ്യാന്‍ പറ്റുക.


തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റം നിര്‍മ്മിക്കുന്നത്. 18.89കോടി രൂപ ചെലവഴിച്ചാണ് തമ്പാനൂരില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റം ഒരുക്കുന്നത്. നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍മാണ പുരോഗതി വിലയിരുത്താനാണ് മേയര്‍ ഇവിടെ എത്തിയത്.

'തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.89കോടി രൂപ ചിലവഴിച്ച് തമ്പാനൂരില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഒരേസമയം 22 കാറുകളും 400 ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാവുന്ന രീതിയിലാണ് പാര്‍ക്കിംഗ് സിസ്റ്റത്തിന്റെ നിര്‍മ്മാണം,' എന്ന കുറിപ്പോടെയാണ് ഇവിടുത്തെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

'മൊത്തം ചിലവ് 18.89 കോടി, 400 ഇരുചക്ര വാഹനം, 22 കാറുകള്‍ രണ്ടും കൂട്ടിയാല്‍ 422 വണ്ടികള്‍, അപ്പോള്‍ വണ്ടിയൊന്നിന് ശരാശരി ചിലവ് 4.48 ലക്ഷം ഇരുചക്ര വാഹനം ഒന്നിന് ശരാശരി 2 ലക്ഷം, കാറുകള്‍ ഒന്നിന് ശരാശരി 45,16 ലക്ഷം പാവം കോണ്ട്രാക്റ്റര്,' എന്നായിരുന്ന ഒരാളുടെ കമന്റ്. 22 കാര്‍ അങ്ങനെ തിരുവനന്തപുരത്തെ പാര്‍ക്കിങ് പ്രശ്നം തീര്‍ന്നു. ഇത്രയും കോടികള്‍ മുടക്കുമ്പോള്‍ മിനിമം 100 കാറെങ്കിലും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കാമായിരുന്നു, എനാനണ് മറ്റൊരു കമന്റ്. 22 കാര്‍ കുറച്ച് കൂടുതലായി പോയില്ലെ എന്നാണ് മറ്റൊരു കമന്റ് ..

അതേസമയം, തിരുവനന്തപുരം നഗരത്തിലെ ആദ്യ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഒരേസമയം 102 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന കേന്ദ്രം നഗരസഭാ ഓഫീസ് വളപ്പിലാണ്. ഏഴുനിലകളുള്ള രണ്ടു ബ്ലോക്കുകളില്‍ ആയാണ് പാര്‍ക്കിംഗ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍ണമായും യന്ത്രവത്കൃത സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തനം. പാര്‍ക്കിംഗ് കേന്ദ്രത്തിനു മുന്നിലെത്തുന്ന കാറിന്റെ നമ്പരും നീളവും വീതിയും ഭാരവുമെല്ലാം ഹൈപവര്‍ സെന്‍സര്‍ സംവിധാനം ഉപയോഗിച്ച് ഹൈടെക് സെന്ററില്‍ രേഖപ്പെടുത്തും. ശേഷം കാര്‍ ബൂത്തില്‍ നിന്ന് ടോക്കണ്‍ നല്‍കും.

ഏത് നിലയിലാണ് പാര്‍ക്കിംഗ് എന്ന് ഈ ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. പാര്‍ക്കിംഗ് കേന്ദ്രത്തിനു മുന്നിലെ സെന്‍സറില്‍ ടോക്കണ്‍ സൈ്വപ്പ് ചെയ്യുമ്പോള്‍ ഏത് നിലയിലാണോ പാര്‍ക്ക് ചെയ്യേണ്ടത്, അവിടുത്തെ റാംപ് താഴേക്കു വരും. വാഹനം റാംപില്‍ കയറ്റിയ ശേഷം ഡ്രൈവര്‍ പുറത്തേക്കിറങ്ങണം. തുടര്‍ന്ന് റാംപ് മുകളിലേക്കു പോയി പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്ത് വാഹനത്തെ എത്തിക്കും, അങ്ങനെ അത്യാധുനിക സംവിധാത്തോടെയുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയയാരിന്നു വിമര്‍ശനം.

അഗ്നിസുരക്ഷാ സംവിധാനം പൂര്ത്തികരിക്കാത്തതും എലി ശല്യം കാരണം വൈദ്യുതി കേബിള്‍ പൊട്ടിയതും കാരണം പാര്‍ക്കിംഗ് പൂര്‍ണ്ണ തോതില്‍ നടക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഇതിനിടെ പാര്‍ക്കിംഗ് കേന്ദ്രത്തിനായി വീണ്ടും 50 ലക്ഷം രൂപ ചെലവഴിക്കാന്‍ കോര്പ്പറേഷന് തീരുമാനിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

102 വാഹനങ്ങളാണ് കോര്‍പ്പറേഷനിലെ മള്‍ട്ടിലെല്‍ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യാനാകുക.വാഹനം ഗ്രൗണ്ടില്‍ നിന്ന് ഇലട്രിക് സംവിധാനം വഴിയാണ് ഉയര്‍ന്ന നിലകളിലേക്ക് പോകുന്നത്.എന്നാല്‍ ഇലട്രിക് വയറുകള്‍ എല്ലാം തന്നെ എലി കരണ്ടതിനാല്‍ പാര്‍ക്കിംഗ് യാര്‍ഡിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നിശ്ചലമാണെന്നും മറുഭാഗത്ത് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ മാത്രമാണെന്നും വിമര്‍ശനം ഉണ്ടായിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications