കൊലക്കേസ് പ്രതി ജയിൽ ചാടാൻ ശ്രമിച്ചു; ഒടുവിൽ മരത്തിൽ കുടുങ്ങി; വലവിരിച്ച് ശിഖരമൊടിച്ച് പോലീസ് !
തിരുവനന്തപുരം : കൊലക്കേസ് പ്രതി ജയില്‍ ചാടാന്‍ ശ്രമിക്കവെ മരത്തില്‍ കുടുങ്ങി. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം നടന്നത്. തടവുപുള്ളിയായ സുഭാഷാണ് രക്ഷപ്പെടാൻ ശ്രമിക്കവെ മരത്തിൽ കുടുങ്ങി പോയത് . ഏഴ് മാസം മുമ്പ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആളാണ് സുഭാഷ് . ജയില്‍ മോചിതനാകാൻ വേണ്ടി ഇയാൾ ജഡ്ജിയെ നേരില്‍ കാണാൻ ഇരിക്കവെയാണ് സംഭവം.
നെട്ടുകാല്‍തേരി തുറന്ന ജയിലിലെ തടവുകാരൻ ആയിരുന്നു ഇയാൾ. ഒരു മാസം മുമ്പാണ് പൂജപ്പുരയിലേക്ക് ഇയാളെ കൊണ്ടു വന്നത് . ഇതിന് പിന്നാലെയായിരുന്നു സംഭവം. രണ്ട് മണിക്കൂറോളം മരത്തിന് മുകളിൽ കുടുങ്ങി ഇരുന്ന ഇയാൾ ശിഖരമൊടിഞ്ഞ് താഴെ വിരിച്ചിരുന്ന വലയിലേക്ക് വീഴ്ത്തി. പിന്നാലെ , ഇയാളെ ജയില്‍ വകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി.

തിരുവനന്തപുരം പൂജപ്പുര ജയിലിൽ വളപ്പിൽ നിന്ന് ആദ്യം ഇയാള്‍ ഓടി പുറത്ത് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ , ഈ ശ്രമം പരാജയപ്പെട്ടു. ജയിലിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ടു. ശേഷം, പ്രതിയെ പിടി കൂടാൻ ശ്രമം ഉണ്ടായി.
എന്നാൽ , ഇയാൾ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ , പൊലീസ് പിടിയിൽ ആകുമെന്ന് ഉറപ്പായപ്പോൾ ജയില്‍ വളപ്പിന് സമീപമുള്ള മരത്തിലേക്ക് കയറി. സാമൂഹിക സുരക്ഷാ മിഷന്റെ വളപ്പിലുള്ള മരത്തിലേക്കാണ് പ്രതിയായ സുഭാഷ് കയറി ഇരുന്നത്.
2 മണിക്കൂറോളം പ്രതി മരത്തിൽ ഇരുന്നു. ശേഷം, വിവരം അറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും രംഗത്ത് എത്തി. പ്രതിയെ രക്ഷിക്കാൻ മരത്തിന് താഴെ വല വിരിച്ചു. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് ഇയാള്‍ താഴേക്ക് വീണു. എന്നാൽ , ജഡ്ജി നേരിട്ട് വന്ന് ജാമ്യം ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ താഴെ ഇറങ്ങു എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത് . അതേസമയം , രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥര്‍ പറയുന്നു .












Click it and Unblock the Notifications