ആറ്റുകാൽ ക്ഷേത്ര ഘോഷയാത്രയ്ക്ക് പിന്നാലെ മദ്യപസംഘത്തിന്റെ ആക്രമണം: പോലീസിന് പരിക്ക്
തിരുവനന്തപുരം: പോലീസിന് നേരെ മദ്യപസംഘത്തിനറെ ആക്രമണം. തിരുവനന്തപുരം ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഫോർട്ട് സിഐക്ക് തലയ്ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ പൊലീസ് പിടിച്ചു മാറ്റുന്നതിനിടെയാണ് മദ്യപസംഘം പോലീസിനെ ആക്രമിച്ചത്.
ആറ്റുകാൽ ക്ഷേത്രോത്സവത്തിന്റെ ഘോഷയാത്രയ്ക്ക് മുൻപാണ് സംഘങ്ങൾ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി ഒരുമണിയോട് കൂടിയാണ് സംഭവം നടന്നത്. ഏറ്റുമുട്ടിയിലെ തുടര്‍ന്ന് ഫോര്‍ട്ട് സി ഐ രാജേഷും മറ്റ് പൊലീസുകാരും പ്രദേശത്ത് എത്തിയിരുന്നു. എന്നാൽ, പൊലീസ് പിടിച്ചു മാറ്റുന്നതിനിടെ മദ്യപസംഘത്തിന്റെ ആക്രമണം ഉണ്ടാവുകയായിരുന്നു.

അതേസമയം, ഫോർട്ട് സി ഐ രാജേഷിന്‍റെ തലയ്ക്കാണ് അടിയേറ്റത്. പരിക്ക് ഗുരുതരമല്ല. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയോട് കൂടി ചികിത്സയ്ക്ക് ശേഷം പൊലീസുകാര്‍ ആശുപത്രി വിട്ടു. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, മൊഴി നൽകാൻ എത്തിയ പ്രതിയും ഭാര്യയും വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. കോതമംഗലം നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലാണ് സംഭവം നടന്നത്. കീരിത്തോട് സ്വദേശി പ്രജീഷും ഭാര്യയുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മൊഴി നൽകാൻ എത്തിയപ്പോഴാണ് പ്രജീഷും ഭാര്യയും അക്രമം ഉണ്ടാക്കിയത്. വനം കയ്യേറി നിർമ്മിച്ച പ്രജീഷിന്റെ കട നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസ് നിലവിവുണ്ട്.
പ്രജീഷും ഭാര്യയും അസഭ്യം പറഞ്ഞെന്നാണ് വനം വകുപ്പ് ഉദ്യോഗ്സഥരുടെ ആരോപണം. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രജീഷ് ഓഫീസിലെ ജനാലച്ചില്ലുകൾ അടിച്ചു തകർത്തു. മൂന്ന് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രജീഷിന്റെ ഭാര്യ ഓടി രക്ഷപ്പെട്ടെന്ന് വനംവകുപ്പ് പരാതി നൽകി. സംഭവത്തിൽ ഊന്നുകൽ പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വനം കയ്യേറി നിർമ്മിച്ച പ്രജീഷിന്റെ കട നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസ് നിലവിവുണ്ട്. ഇതിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് പ്രജീഷും ഭാര്യയും അക്രമം അഴിച്ചുവിട്ടത്.
മൂന്ന് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജി.ജി സന്തോഷ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ അർച്ചന, നീനു എന്നിവർക്കാണ് പരിക്കേറ്റത്. പ്രകോപിതനായ പ്രതി തന്റെ യൂണിഫോം വലിച്ചു കീറുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.ജി സന്തോഷ് പറഞ്ഞു.












Click it and Unblock the Notifications