പോത്തൻകോട് സുധീഷ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ഒട്ടകം രാജേഷ് അടക്കം 11 പേർ പ്രതികൾ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 11 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നിരവധി കേസുകളിലെ പ്രതിയായ ഒട്ടകം രാജേഷ് അടക്കം കേസിൽ പ്രതികളാണ്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൽഫിക്കർ കുറ്റപത്രം നൽകിയത്. പ്രതികൾ അറസ്റ്റിലായി 90 ദിവസമാകാൻ 4 ദിവസം ബാക്കി നിൽക്കേയാണ് കുറ്റപത്രം നൽകിയത്.

2021 ഡിസംബർ 11 - നാണ് പോത്തൻകോട് കല്ലൂരിൽ സുധീഷ് എന്ന യുവാവിനെ ഒരു സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അക്രമി സംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സുധീഷിന്റെ കാലും വെട്ടിമാറ്റിയ ശേഷമാണ് പ്രതികൾ കടന്നു കളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് വാഹനങ്ങളില്‍ രക്ഷപ്പെടുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ, കൊലപാതകത്തിന് പിന്നിൽ ഒട്ടകം രാജേഷടക്കമുള്ളവർ ആണെന്ന് പൊലീസിന് പ്രാഥമിക ഘട്ടത്തിൽ തന്നെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവില്‍പോയിരുന്നു. തുടർന്ന് ഒട്ടകം രാജേഷിനെ ദിവസങ്ങള്‍ക്ക് ശേഷം പിടികൂടുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേസിലെ 11 പ്രതികളെയും പൊലീസ് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഒട്ടകം രാജേഷിനെ തിരഞ്ഞു പോയ പൊലീസ് സംഘത്തിലെ ജീവനക്കാരൻ മരണപ്പെട്ടിരുന്നു. സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞാണ് പൊലീസ് ജീവനക്കാരൻ മരിച്ചത്.
അതേസമയം, പിടികിട്ടാപ്പുള്ളിയെ കീഴ്പ്പെടുത്തുന്നതിടെ തിരുവനന്തപുരം പാരിപ്പള്ളിയിൽ നാല് പൊലീസുകാർക്ക് കുത്തേറ്റു. കല്ലമ്പലം സ്റ്റേഷനിലെ പൊലീസുകാർക്കാണ് കുത്തേറ്റത്. കുത്തേറ്റെങ്കിലും പൊലീസുകാർ പ്രതി അനസിനെ കീഴടക്കി. ബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ അനസ് പിടികിട്ടാപ്പുള്ളിയാണ്.
മുങ്ങി നടക്കുന്ന ഗുണ്ടകളെ പിടികൂന്നതിന്റെ ഭാഗമായി കല്ലമ്പലം പൊലീസിൽ രൂപീകരിച്ച സംഘത്തിലെ പൊലീസുകാരാണ് അനസിനെ പിടികൂടാൻ വൈകുന്നേരമെത്തിയത്. പാരിപ്പള്ളിയിലെ ഒരു ബാറിൽ അനസ് എത്തുന്നവെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ മഫ്തിയിൽ പൊലീസുകാർ വളഞ്ഞു. അനസിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി. പിന്നാലെ ഓടി പിടികൂടിയ പൊലീസുകാരെ അനസ് കത്തിയെടുത്ത് കുത്തി. ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുകാർക്കാണ് കുത്തേറ്റത്.












Click it and Unblock the Notifications