തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് സീരിയൽ നടിയുടെ കൈ കടിച്ച് പറിച്ച് തെരുവ് നായ; സംഭവം ഭക്ഷണം കൊടുക്കുന്നതിനിടെ

Google Oneindia Malayalam News

സീരിയൽ നടിക്ക് തെരുവ് നായയുടെ കടിയേറ്റു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകൾക്ക് ഭക്ഷണം നൽകി വരവെയാണ് സംഭവം. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരി വീട്ടിൽ ഭരതന്നൂർ ശാന്ത(64)യ്ക്കാണു കടിയേറ്റത്.

ശാന്തയുടെ വലത് കൈപ്പത്തിക്കാണ് കടിയേറ്റത്. ഇവരുടെ വിരലിനും കടിയേറ്റിട്ടുണ്ട്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിനുള്ളി കയറി വിദ്യാർത്ഥിനിയെ കടിച്ചു


ഭരതന്നൂർ മാർക്കറ്റ് ജങ്ഷന് സമീപം നിരവധി നായകൾ ഉണ്ട്. ഇവിടെ കഴിഞ്ഞ അഞ്ച് വർഷമായി ശാന്ത നായകൾക്ക് ഭക്ഷണം നൽകാറുണ്ടായിരുന്നു. അതേസമയം ഈ ഭാഗത്ത് 50 ഓളം തെരുവ് നായ്ക്കൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി റിപ്പോർട്ടുണ്ട്. തെരുവ് നായ ആക്രമണത്തിൽ ജില്ലയിൽ കഴിഞ്ഞ ദിവസം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വെഞ്ഞാറമൂട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിനിക്കാണ് തെരുവ് നായയുടെ കടിയേറ്റത്.മനപുരം കുറ്റിമൂട് തിരുവമ്പാടിയിൽ ദിനേശിന്റെ മകൾ അഭയ (16)നാണ് കടിയേറ്റത്. കുട്ടി അകത്ത് കിടക്കുകയായിരുന്നു. തുറന്നിട്ടിരുന്ന വാതിലിന് ഉള്ളിലൂടെയായിരുന്നു നായ കയറി വന്നത്. തുടർന്ന് കുട്ടിയുടെ കൈയ്യിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് കടിയേറ്റു

ചെമ്മരുതി പഞ്ചായത്തിൽ വളർത്ത് നായകൾക്കുള്ള വാക്സിനേഷൻ ക്യാമ്പിൽ കുത്തിവെയ്പ്പ് നടക്കുന്നതിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ വളർത്ത് നായ കടിച്ചു. വി എസ് വിപിനാണ് കടിയേറ്റത്.കുത്തിവെയ്പ്പെടുകുന്നതിനിടയിൽ നായയുടെ കഴുത്തിലെ ബെൽറ്റ് അയയുകയായിരുന്നു. തുടർന്നാണ് ഇയാളെ നായ ആക്രമിച്ചത്. സമീപത്തെ മറ്റ് നായ്ക്കളേും ഇത് ആക്രമിച്ചതായി വിവരമുണ്ട്.

പ്രശ്ന പരിഹാര നടപടികൾ ഊർജിതമാക്കും

അതേസമയം തെരുവ് നായ്ക്കളുടെ ആക്രമം വർധിച്ച സാഹചര്യത്തിൽ പ്രശ്ന പരിഹാര നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു. തെരുവുനായകള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പ്, വന്ധ്യംകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കാനാണ് തീരുമാനം. നായപിടിത്തക്കാരുടെ സഹായത്തോടെ തെരുവുനായകള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് അടിയന്തരമായി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ട്രെയിനിൽ ജനാലയിലൂടെ മോഷണം, കള്ളന്റെ കൈ പിടിച്ച് യാത്രക്കാർ, ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്നത് 10 കിമിട്രെയിനിൽ ജനാലയിലൂടെ മോഷണം, കള്ളന്റെ കൈ പിടിച്ച് യാത്രക്കാർ, ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്നത് 10 കിമി

100 നായപിടുത്തക്കാരെ നിയമിക്കും


ജില്ലയില്‍ പരിശീലനം ലഭിച്ച 40 നായപിടിത്തക്കാരാണ് നിലവിലുള്ളത്. ഇത്കൂടാതെ പുതുതായി തരെഞ്ഞെടുക്കപ്പെട്ട 100 നായപിടിത്തക്കാര്‍ക്കുള്ള പരിശീലനം ഉടന്‍ ആരംഭിക്കും. വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കാനും ഒക്ടോബര്‍ 20 നകം ഇത് പൂര്‍ത്തീകരിക്കും. വന്ധ്യംകരണം ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലയില്‍ അഞ്ചിടങ്ങളില്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യം ഒരുക്കും. നെടുമങ്ങാട് വെറ്റിനറി പോളിക്ലിനിക്ക്, പെരുങ്കടവിള, ചെമ്മരുതി, വക്കം, പാങ്ങോട് വെറ്റിനറി ഡിസ്‌പെന്‍സറികള്‍ എന്നിവിടങ്ങളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ഒരുക്കുക. ഇതിനായി ചെലവ് വരുന്ന തുകയുടെ 50 ശതമാനം ജില്ലാ പഞ്ചായത്തും ബാക്കി ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും തുല്യമായും വഹിക്കും.

മോദിയുടെ പിറന്നാൾ ദിനത്തിൽ 8 ചീറ്റകൾ ഇന്ത്യയിൽ എത്തും; 'കടുവ മുഖ'വുമായി ഇന്ത്യയുടെ പ്രത്യേക വിമാനം നമീബിയയിൽമോദിയുടെ പിറന്നാൾ ദിനത്തിൽ 8 ചീറ്റകൾ ഇന്ത്യയിൽ എത്തും; 'കടുവ മുഖ'വുമായി ഇന്ത്യയുടെ പ്രത്യേക വിമാനം നമീബിയയിൽ

നിർദ്ദേശം നൽകി

വന്ധ്യംകരണ കേന്ദ്രങ്ങളുടെ ദൈംനംദിന ചെലവുകള്‍ അതത് പഞ്ചായത്തുകള്‍ വഹിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിലെ കൃത്യത ഉറപ്പുവരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിരീക്ഷണ സമിതിയും ഉണ്ടാകും. തെരുവുനായകളെ അകറ്റാന്‍ മാലിന്യനിര്‍മാര്‍ജ്ജനം കാര്യക്ഷമമായി നടപ്പാക്കാൻ പഞ്ചായത്തുകള്‍ക്ക് യോഗം നിർദ്ദേശം നൽകി.

നടി ആക്രമിപ്പെട്ട കേസ്; 'ഹർജി തീർപ്പാക്കിയിട്ട് വിചാരണ', തടയിടാൻ പ്രോസിക്യൂഷൻനടി ആക്രമിപ്പെട്ട കേസ്; 'ഹർജി തീർപ്പാക്കിയിട്ട് വിചാരണ', തടയിടാൻ പ്രോസിക്യൂഷൻ

Thiruvananthapuram
English summary
Thiruvananthapuram Serial actress attacked by stray dogs; sent to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X