പെറ്റമ്മ പെരുവഴിയിൽ ആംബുലൻസിൽ; മക്കൾ തമ്മിൽ തർക്കം; നോക്കിക്കോളണമെന്ന് പൊലീസ്
പെറ്റമ്മ പെരുവഴിയിൽ ആംബുലൻസിൽ; മക്കൾ തമ്മിൽ തർക്കം; നോക്കിക്കോളണമെന്ന് പൊലീസ്
തിരുവനന്തപുരം: പെറ്റമ്മയെ സംരക്ഷിക്കുന്നതിൽ മക്കൾ തമ്മിൽ പരസ്പരം തർക്കം. സ്വന്തം മകളുടെ വീട്ടിൽ കയറാൻ അനുമതി കാത്തു വയോധിക മകളുടെ വീടിന് മുന്നിൽ ആംബുലൻസിൽ കിടന്നത് നാല് മണിക്കൂർ. അവശനിലയിലായ വയോധിക ശരീരത്തിൽ ട്യൂബ് ഘടിപ്പിച്ചാണ് ആംബുലൻസിൽ എത്തിയിരുന്നത്. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ കൊണ്ട് കിടപ്പിലാണ് അമ്മ.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ കടുവയിൽ കൊക്കോട്ടുകോണം സ്വദേശിയായ വയോധികയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. 85 വയസ്സ് പ്രായമുണ്ട് ഈ അമ്മയ്ക്ക്. 10 മക്കളുടെ അമ്മയാണ്.

തനിക്ക് ഉണ്ടായിരുന്ന സ്വത്തുക്കൾ എല്ലാം മക്കൾക്ക് വീതം വച്ചു നൽകി. രണ്ടു മക്കൾ ഇതിനോടകം മരിച്ചു. എന്നാൽ ഇപ്പോൾ അമ്മയെ സംരക്ഷിക്കുന്നതിൽ മക്കൾ തമ്മിൽ തർക്കം ആണ്. ഒടുവിൽ പോലീസ് ഇടപെട്ട് മക്കൾ തമ്മിൽ ധാരണയിൽ എത്തി. തുടർന്ന് ആംബുലൻസിൽ നിന്നും അമ്മയെ മകളുടെ വീട്ടിലേക്ക് കയറ്റി. തിങ്കളാഴ്ച രാവിലെയാണ് അമ്മയെ ആംബുലൻസിൽ കയറ്റി അഞ്ചാമത്തെ മകളുടെ വീട്ടിൽ എത്തിച്ചത്.
അതേസമയം, പ്രശ്നം വഷളായതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി. പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് നാലാമത്തെ മകളുടെ മറുപടി ഇങ്ങനെ:- അമ്മയുടെ മൂത്ത മകളുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ച് വീണ് ആശുപത്രിയിൽ കിടക്കുകയാണ്. ആയതിനാൽ പരിചരിക്കുന്നതിന് വേണ്ടി ആശുപത്രിയിലേക്ക് പോകേണ്ടതുണ്ട്.
ഇക്കാരണത്താലാണ് അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിൽ എത്തിച്ചത്. അതേസമയം, പ്രശ്നത്തിന് പിന്നാലെ പോലീസിന്റെ നിർദ്ദേശം ഇങ്ങനെ, ഓരോ മക്കളും മൂന്നു മാസം വീതം അമ്മയെ സംരക്ഷിക്കണമെന്ന് വ്യക്തമാക്കി. എല്ലാ മക്കളിൽ നിന്നും അമ്മയെ നോക്കിക്കൊള്ളാം എന്ന് സ്റ്റേഷനിൽ എഴുതി വെയ്പ്പിച്ചു.
അതേസമയം, വരുന്ന മൂന്നു മാസം അഞ്ചാമത്തെ മകളുടെ കൂടെയാണ് അമ്മ താമസിക്കേണ്ടത്. അമ്മയെ പൂർണ്ണമായും സംരക്ഷിക്കണമെന്ന് പോലീസ് അഞ്ചാമത്തെ മകളോട് പറഞ്ഞു. അമ്മയെ സുരക്ഷിതമായി അഞ്ചാമത്തെ മകളുടെ വീട്ടിൽ ആക്കിയെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications