Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിച്ചുെകാണ്ടിരിക്കുമ്പോള്‍ ഭക്ഷണത്തിലേക്ക് നോക്കിയെന്ന് പറഞ്ഞ് ഹോട്ടലില്‍ കൂട്ടത്തല്ല്

തിരുവനന്തപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ഭക്ഷണത്തിലേയ്ക്ക് നോക്കിയെന്ന് ആരോപിച്ച് കൂട്ടത്തല്ല്. ഇന്നലെ വൈകിട്ട് ആറുമണിയോടെ പാറശാല ഉദിയൻകുളങ്ങര ജംഗ്ഷനിലെ മകം ഹോട്ടലിലാണ് കൂട്ടത്തല്ല് നടന്നത്. മദ്യപിച്ചെത്തിയവർ ആണ് തല്ല് ഉണ്ടാക്കിയത്. മദ്യപിച്ച് ഭക്ഷണം കഴിക്കാൻ എത്തിയ മൂന്നംഗ സംഘം ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഹോട്ടലിൽ ആ സമയത്ത് മറ്റാളുകളും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.

ഇവരുടെ എതിർവശത്ത് ഇരിക്കുന്നവർ ഇവരുടെ ഭക്ഷണത്തിലേയ്ക്ക് നോക്കിയെന്ന് പറഞ്ഞായിരുന്നു എതിരെയിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാറശാല സ്വദേശി അരുണിനോടും സുഹൃത്തിനോടും വഴക്കുണ്ടായത്. വഴക്ക് പിന്നീട് തല്ലായി. വെട്ടുകത്തി വീശിയതിനെ തുടർന്ന് അരുണിന് പരിക്കേറ്റു.

youth1331

ഇവിടുന്ന് അടികൂടിയ ഇവർ റോഡിലേയ്ക്കെത്തി. അടി കാരണം മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പിങ്ക് പൊലീസ് അക്രമികളിൽ നിന്നും വെട്ടുകത്തി പിടിച്ചെടുത്തു. എന്നാൽ മദ്യപിച്ച സംഘം പൊലീസിനെ അസഭ്യം പറഞ്ഞു. തുടർന്ന് പിങ്ക് പൊലീസ് പാറശാല പൊലീസിനെ ബന്ധപ്പെട്ടെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ഇവർ സ്ഥലത്തെത്തിയത്.സ്ഥലത്ത് എത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

അതേസമയം ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം ഉണ്ടായിരുന്നു. പേട്ട പാറ്റൂരിൽ നാല് യുവാക്കൾക്ക് വെട്ടേറ്റിരുന്നു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്.

തിരുവനന്തപുരത്ത് ഈയിടെ ​ഇത്തരത്തിലുള്ള ഒരുപാട് ആക്രമണംങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസുകാർക്കെതിരേയും ​ആക്രമണം നടത്തിയ സംഭവങ്ങൾ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+