Get Updates
Get notified of breaking news, exclusive insights, and must-see stories!

75000 രൂപ ശമ്പളത്തില്‍ ടൈറ്റാനിയത്തില്‍ ജോലി; ദിവ്യ നായരും സംഘവും തട്ടിയത് 1.50 കോടി, അറസ്റ്റ്

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രധാന ഇടനിലക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്ന് പണം തട്ടിയ ഇടനിലക്കാരി ദിവ്യ നായരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പലരില്‍ നിന്നായി ഒരു കോടിയില്‍ അധികം രൂപയാണ് തട്ടിയെടുത്തത് എന്നാണ് പരാതി. കണ്ടോന്‍മെന്റ്, പൂജപ്പുര, വെഞ്ഞാറമൂട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.

1

കേസില്‍ ടൈറ്റാനിയം ലീഗല്‍ എ ജി എം ശശികുമാര്‍ തമ്പി അഞ്ചാം പ്രതിയാണ്. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടില്‍ നിന്ന് വെഞ്ഞാറംമൂട് പൊലീസാണ് ദിവ്യ നായരെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു. തട്ടിപ്പിനിരയായ പിരപ്പന്‍കോട് സ്വദേശി വെഞ്ഞാറംമൂട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2

2020 ല്‍ ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ ആറിന് കണ്ടോന്‍മെന്റ് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ഇവരെ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് തുടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.

3

പണം നേരിട്ട് ദിവ്യയാണ് വാങ്ങിയത്. ഇവരുടെ ഭര്‍ത്താവ് രാജേഷും കേസില്‍ പ്രതിയാണ്. ശശികുമാര്‍ തമ്പിയുടെ സുഹൃത്തുക്കളായ പ്രേം കുമാര്‍, ശ്യാം ലാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ എല്ലാവരും ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് കരുതുന്നത്. 75000 രൂപ മാസശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്‍ കെമിസിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.

4

പല തവണയായി 10 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് കേസ്. ജോലി കിട്ടാതെ വന്നതോടെയാണ് പലരും പൊലീസിനെ സമീപിച്ചത്. ഇതേ പരാതിയില്‍ തന്നെയാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തത്. 2018 മുതല്‍ ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പെലാീസ് കരുതുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ടൈറ്റാനിയത്തില്‍ ഒഴിവുകളുണ്ടെന്ന് കാണിച്ച് പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്.

5

29 പേരില്‍ നിന്ന് ഒരു കോടി 50 ലക്ഷം രൂപ തട്ടിയെന്നാണ് പ്രാഥമികമായ കണക്കുകൂട്ടല്‍. ദിവ്യയുടെ വീട്ടിലെത്തി ഭര്‍ത്താവ് രാജേഷിന്റെ സാന്നിദ്ധ്യത്തിലാണ് പലരും പണം കൈമാറിയത്. ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ദിവ്യയെ പലരും ബന്ധപ്പെട്ടത്. ഉദ്യോഗാര്‍ത്ഥികളെ പ്രതികള്‍ ചേര്‍ന്ന് ഇന്റര്‍വ്യൂനെന്ന പേരില്‍ കാറില്‍ ടൈറ്റാനിയത്തില്‍ എത്തിക്കും കാറില്‍ കയറുമ്പോള്‍ തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് അവരോട് പറയും.

6

ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനായ ശശി കുമാരന്‍ തമ്പിയുടെ കാബിനില്‍ വച്ചാണ് അഭിമുഖം നടക്കുന്നത്. ഇവിടെ വച്ച് ജോലിയെ കുറിച്ചും സ്ഥാനക്കയറ്റത്തെ കുറിച്ചും സംസാരിക്കും. ഇതോടെ ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കും. ഇന്റര്‍വ്യൂവിന് മുന്‍പ് പകുതി തുക വാങ്ങുകയും പിന്നീട് ബാക്കി തുക വാങ്ങുകയും ചെയ്യുന്നതാണ് പതിവ്. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം നല്‍കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+