തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു, ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം-ബിീജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം ലോക്കല്‍ കമ്മിറ്റി ആംഗം അടക്കം രണ്ട് പേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരത്തെ ചാക്കയിലാണ് സംഭവം. ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam
പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ചാക്കയിലെ വായനശാലയ്ക്ക് സമീപം വച്ച് സംഘര്‍ഷം നടക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പേട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments
English summary
Two CPM workers hacked in Thiruvananthapuram; BJP activists arrested