‘ശബരിമല കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം': നിയമ നിര്‍മ്മാണത്തിന് പരിമിതിയുണ്ട്, വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമല സ്ത്രീ പ്രവേശനം വിഷയം ചർയാക്കി വോട്ട് നേടാനാണ് ബിജെപി ശ്രമിച്ചുവരുന്നത്. കേരളത്തിൽ പ്രചാരണത്തിനെത്തിയ ബിജെപിയുടെ ദേശീയ നേതാക്കളും മന്ത്രിമാരും ശബരിമല വിഷയം പരാമർശിച്ചതും ഇതിനുള്ള തെളിവ് തന്നെയാണ്. ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ്. നേരത്തെ കേരളത്തിൽ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാന മന്ത്രി ഓര്‍ക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

ശബരിമല ആയുധമാക്കി
കഴക്കൂട്ടത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശബരിമല പ്രശ്നം ഓർമിപ്പിച്ചുകൊണ്ടാണ് പ്രസംഗിച്ച് തുടങ്ങിയത്. അഞ്ച് തവണ ശരണം വിളിച്ചുകൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിക്കുന്നത് തന്നെ. തിരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തിയ ബിജെപി പ്രവർത്തകരെക്കൊണ്ട് വരെ മോദി ശരണം വിളിപ്പിച്ചു. ഇത് അയ്യപ്പഭഗവാന്റെ മണ്ണാണെന്ന വാക്കുകളോടെയാണ് പ്രസംഗം ആരംഭിച്ചതെന്നും ശ്രദ്ധേയമാണ്. ലാത്തി കൊണ്ട് സ്വന്തം നാട്ടിലെ ജനങ്ങളെ നേരിടുന്ന സര്‍ക്കാരുണ്ടെന്നത് വിശ്വാസിക്കാനാകില്ലെന്നും മോദി പറഞ്ഞിരുന്നു. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ശബരിമലയുടെ പേരെടുത്ത് പറയാതെ മോദി വിശ്വാസ സംരക്ഷണത്തെക്കുറിച്ച് പരാമർശിച്ചിരുന്നു.

കടകംപള്ളിക്ക് മറുപടി
ദേവസ്വം മന്ത്രിയും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന് മറുപടി നൽകിക്കൊണ്ടാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിട്ടുള്ളത്. ശബരിമല സുപ്രീംകോടതിയുടെ പരിധിയിലുള്ള വിഷയമാണെന്നും അത്തരം ഒരു വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുന്നതിന് പരിമിതികളുണ്ടെന്നുമാണ് വി മുരളീധരന്റെ പ്രതികരണം. ഇക്കാര്യത്തെക്കുറിച്ച് മന്ത്രിയ്ക്ക് മുരളീധരന്‍ ചോദിച്ചിരുന്നു.

എന്തുകൊണ്ട് നടപ്പിലാക്കിയില്ല
ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി നിയമം നിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് അത് നടപ്പിലാക്കിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രി ഉന്നയിച്ച ചോദ്യം. ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ സംഭവിച്ച കാര്യങ്ങളിൽ കടകംപള്ളി ഖേദം പ്രകടിപ്പിച്ചതോടെയാണ് ശബരിമല തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഊർജ്ജിതമാകുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായാണ് ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് മോദി പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മോദി ഇത്തരം വാഗ്ധാനങ്ങളെല്ലാം മുന്നോട്ടുവെച്ചത്.

ജനങ്ങള്‍ക്കറിയാം
സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട് എന്ന കാര്യം കടകംപള്ളിക്കറിയില്ലേയെന്ന് എന്ന് ചോദിച്ച മുരളീധരന്‍ അദ്ദേഹം എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കടകം മറിഞ്ഞയാളാണ് കടകംപള്ളിയെന്നും മുരളീധരൻ പരിഹസിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടോ എന്നും മുരളിധരന്‍ ചോദിക്കുന്നു. ഖേദപ്രകടനത്തിൽ കടകംപള്ളി സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടാണ് പാർട്ടി സ്വീകരിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?











Click it and Unblock the Notifications