ഉത്ര കൊലക്കേസ്: സൂരജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍, കൊവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിൽ
തിരുവനന്തപുരം: ഉത്ര കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സൂരജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. ഭാര്യയായ ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അത് കൂടാതെ 17 വര്‍ഷം തടവിനുമാണ് കോടതി വിധിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സൂരജിന് ശിക്ഷ വിധിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് ഉത്ര കേസിനെ കോടതി വിശേഷിപ്പിച്ചുവെങ്കിലും സൂരജിന് വധശിക്ഷ വിധിച്ചില്ല.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച സൂരജിനെ ഒരാഴ്ചത്തെ കൊവിഡ് നിരീക്ഷണത്തിന് ശേഷമായിരിക്കും സെല്ലിലേക്ക് മാറ്റുക. റിമാന്‍ഡ് തടവിലായിരിക്കെ കൊല്ലം ജില്ലാ ജയിലില്‍ ആയിരുന്നു സൂരജിനെ പാര്‍പ്പിച്ചിരുന്നത്. ഉത്ര കേസില്‍ കോടതി വിധി പറഞ്ഞതിന് പിന്നാലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. നാല് കുറ്റങ്ങളാണ് ഉത്ര കേസില്‍ സൂരജിന് മേല്‍ ചുമത്തിയിരുന്നത്. കൊലപാതകത്തിനും കൊലപാതക ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. തെളിവ് നശിപ്പിക്കലും വിഷം ഉപയോഗിക്കലും അടക്കമുളള കുറ്റങ്ങള്‍ക്ക് പത്ത് വര്‍ഷവും ഏഴ് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു.

17 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചതിന് ശേഷമായിരിക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. അഞ്ച് ലക്ഷം രൂപ പിഴയും കോടതി സൂരജിന് ശിക്ഷ വിധിച്ചിട്ടുണ്ട്. ഈ അഞ്ച് ലക്ഷം രൂപ ഉത്രയുടെ മകന് ലഭിക്കും. സൂരജിന് വധശിക്ഷ നല്‍കണം എന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. ഉത്രയുടെ കുടുംബവും സൂരജിന് പരമാവധി ശിക്ഷ നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്. വിധിയില്‍ തൃപ്തരല്ലെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ പോകും എന്നുമാണ് ഉത്രയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ
ഉത്ര കേസിലെ ശിക്ഷാവിധി തൃപ്തികരമാണ് എന്നാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ ഐജി ഹരിശങ്കര്‍ പ്രതികരിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ തീരുമാനം എടുത്തിട്ടില്ല. അതേസമയം സൂരജിന് ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും. സൂരജിന്റെ പ്രായവും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കി കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. സൂരജിന് വധശിക്ഷ നല്‍കാത്തതില്‍ സോഷ്യല്‍ മീഡിയ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 2020 മെയ് ആറിനാണ് ഉത്ര സ്വന്തം വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications