• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കഴക്കൂട്ടത്ത് മത്സരിക്കും? സൂചന നൽകി വി മുരളീധരൻ.. ഒ രാജഗോപാലിന്റെ കാര്യത്തിൽ മറുപടി ഇങ്ങനെ

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി വി മുരളീധരൻ.തന്റെ മണ്ഡലം കഴക്കൂട്ടമാണെന്നും ഇപ്പോൾ കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും ഇപ്പോഴും താന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് കഴക്കൂട്ടത്ത് തന്നെയാണ്.മണ്ഡലത്തിലെ എല്ലാ കാര്യങ്ങളിലും താൻ സജീവമായി തന്നെ ഇടപെടുന്നുണ്ട്.എന്നാൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകണമോ എന്ന് തിരുമാനിക്കേണ്ടത് പാർട്ടി കേന്ദ്ര നേതൃത്വമാണ്. പാർട്ടി മത്സരിക്കണമെന്ന ആവശ്യപ്പെട്ടാൽ താൻ മത്സരിക്കും.

കേന്ദ്രനേതൃത്വത്തിന്റെ ഏത് തിരുമാനത്തിനൊപ്പും താൻ നിൽക്കും,മുരളീധരൻ പറഞ്ഞു.

ഒ രാജഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും വി മുരളീധരന്‍ വ്യക്തമാക്കി.ഇത്തവണ നേമത്ത് ഒ രാജഗോപാൽ മത്സരിച്ചേക്കില്ലെന്നാണ് സൂചന. കുമ്മനം രാജശേഖരനാകും മണ്ഡലത്തില് മത്സരിക്കുക. അതേസമയം സംസ്ഥാനത്ത് ഇക്കുറി 10 സീറ്റുകൾ ലക്ഷ്യം വെച്ചാണ് ബിജെപി മത്സരത്തിനിറങ്ങുന്നത്.

വിജയസാധ്യത കല്‍പ്പിക്കുന്ന പ്രധാന മണ്ഡലങ്ങളിലടക്കം സ്‌ഥാനാര്‍ഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്‌ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനു കൈമാറി.40 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് കൈമാറിയിത്.എംടി രമേശ്,സന്ദീപ് വാരിയർ,സി കൃഷ്ണകുമാർ എന്നിവർക്കൊപ്പം സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരുടെ പേരുകളും പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

പാലക്കാടോ ആറ്റിങ്ങലോ ആണ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നത്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരമോ കഴക്കൂട്ടമോ, പികെ കൃഷ്‌ണദാസ്‌ (കാട്ടാക്കട), കരമന ജയന്‍ (പാറശാല), ബിഎല്‍ സുധീര്‍ (ആറ്റിങ്ങല്‍) രാജി പ്രസാദ്‌ (കുന്നത്തൂര്‍), ബിബി ഗോപകുമാര്‍ (ചാത്തന്നൂര്‍), ഡോ കെ.എസ്‌ രാധാകൃഷ്‌ണന്‍ (കരുനാഗപ്പള്ളി), എംടി. രമേശ്‌ (ചെങ്ങന്നൂര്‍), പിആര്‍ ശിവശങ്കര്‍ (തൃപ്പൂണിത്തുറ), എഎന്‍ രാധാകൃഷ്‌ണന്‍ (മണലൂര്‍) എന്നിങ്ങനെയാണു മറ്റ് സാധ്യതാപ്പട്ടിക.

കൂടാതെ കായികതാരം അഞ്‌ജു ബോബി ജോര്‍ജ്‌, മുന്‍ ഡി.ജി.പി. ജേക്കബ്‌ തോമസ്‌, സംസ്‌ഥാന വക്‌താവ്‌ ജോര്‍ജ്‌ കുര്യന്‍ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്.

'ഒരാളുടെ മെക്കിട്ടുകയറുന്ന നിലയിൽ പെരുമാറാൻ ഞാൻ ശീലിച്ചിട്ടില്ല.'പുലർവേള'യിൽ അങ്ങനെ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല

സഖ്യമുണ്ടാക്കിയത് മുല്ലപ്പള്ളി, ഇനി നീക്കുപോക്കില്ല, യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

കാപ്പൻ എത്തിയില്ലെങ്കിൽ പാലായിൽ യുഡിഎഫിന് പ്ലാൻ ബി, ജോസ് കെ മാണിയെ വീഴ്ത്താൻ ഇറക്കുക പിസി ജോർജിനെ

Thiruvananthapuram

English summary
V muraleedharan may contest from kazhakkoottam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X