തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീന്തല്‍ വസ്ത്രം പ്രകോപനം; വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കെതിരെ അതിക്രമം

Google Oneindia Malayalam News

തിരുവനന്തപുരം: നീന്തല്‍ വസ്ത്രം ധരിച്ച് കടലില്‍ കുളിക്കാനിറങ്ങുന്ന വിദേശ വനിതകള്‍ക്ക് നേരെ അതിക്രമം പതിവാകുന്നതായി പരാതി. വര്‍ക്കല ഇടവ വെറ്റക്കട ബീച്ചില്‍ ആണ് വിദേശ വനിതകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ബീച്ചില്‍ സര്‍ഫിങ് നടത്താന്‍ എത്തുന്ന വിദേശ വനിതകളെ ആണ് ചിലര്‍ അക്രമിക്കാനൊരുങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.

ഞായറാഴ്ച രാവിലേയും ഇത്തരം സംഭവം ഉണ്ടായാതായാണ് വിവരം. ഞായറാഴ്ച രാവിലെ വര്‍ക്കല ഇടവ വെറ്റക്കട ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടയില്‍ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയെ നാട്ടുകാരനായ ഒരാള്‍ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നു.

QS

ആഷിഖ് അബുവില്‍ നിന്ന് എന്ത് പഠിക്കാനാണ്..? എന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അടൂര്‍ ഗോപാലകൃഷ്ണന്‍ആഷിഖ് അബുവില്‍ നിന്ന് എന്ത് പഠിക്കാനാണ്..? എന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അടൂര്‍ ഗോപാലകൃഷ്ണന്‍

ഇയാള്‍ പൊട്ടിയ ബിയര്‍ കുപ്പിയുമായി ഭീഷണിപ്പെടുത്തി എന്നാണ് ഫ്രഞ്ച് വനിത പറയുന്നത്. നീന്തല്‍ വസ്ത്രം ധരിച്ച് ഇരുന്നതാണ് ഇയാള്‍ക്ക് പ്രകോപനമുണ്ടാക്കിയത് എന്നും യുവതി ആരോപിച്ചു. നേരത്തേയും ഇയാള്‍ വിദേശ വനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു.

'ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം... തെളിവില്ലാതെ മുദ്രകുത്തരുത്; പിന്തുണച്ച് വീണ്ടും അടൂര്‍

ഇയാളെക്കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്‍ഫിങ് നടത്തുന്നവരും അയിരൂര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി ഉണ്ടാകുന്നില്ല എന്നാണ് പൊലീസിനെതിരായ ആക്ഷേപം. മുന്‍പ് ഉണ്ടായ ദുരനുഭവം വ്ളോഗറായ യുവതി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പൊലീസിനെയും ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.

പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാം; കോണ്‍ഗ്രസ് നേതാവിനോട് ഗണേഷ് കുമാര്‍പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാം; കോണ്‍ഗ്രസ് നേതാവിനോട് ഗണേഷ് കുമാര്‍

എന്നാല്‍ ഇതിലും നടപടിയൊന്നും ഉണ്ടായില്ല. വര്‍ക്കലയിലെ ടൂറിസത്തെ തന്നെ സാരമായി ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ തടയപ്പെടേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാരും പറയുന്നു. ഇത്തരം സംഭവങ്ങളില്‍ പൊലീസ് സംവിധാനം അടക്കമുള്ളവരുടെ അടിയന്തരശ്രദ്ധ വേണം എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പ്രശ്‌നമുണ്ടാക്കിയ ആളിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഇയാളെ പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നെന്നും ആണ് പൊലീസ് പറയുന്നത്.

Thiruvananthapuram
English summary
Violence against foreign women at Varkala beach because of swimsuit irritation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X