Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം സമരം; ബിജെപി, സിപിഎം നേതാക്കള്‍ ഒരേ വേദിയില്‍, ഒരേ സ്വരത്തില്‍ പ്രതികരണം

തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ഒരേ സ്വരത്തില്‍ സിപിഎമ്മും ബിജെപിയും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ബിജെപി നേതാവ് വിവി രാജേഷ് എന്നിവര്‍ സമരത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കാളികളായി. ബിജെപിയും സിപിഎമ്മും ഒരേ സ്വരത്തില്‍ സംസാരിച്ചതും നേതാക്കള്‍ വേദി പങ്കിട്ടതും ചര്‍ച്ചയായിട്ടുണ്ട്.

p

വിഴിഞ്ഞം സമരത്തിനെതിരായ പ്രതിഷേധത്തിന് സിപിഎം പിന്തുണ നല്‍കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. സമരക്കാര്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാനമായ രീതിയില്‍ തന്നെയാണ് വിവി രാജേഷും പ്രതികരിച്ചത്. പ്രദേശത്ത് വലിയ സംഘര്‍ഷ സാധ്യതയുണ്ടെന്ന് രാജേഷ് പറയുന്നു. സമരക്കാരെ ഒഴിപ്പിക്കണമെന്നും പദ്ധതിയുടെ പ്രവൃത്തികള്‍ തുടരാന്‍ സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സമരക്കാര്‍ പ്രതിഷേധം ശക്തമാക്കിയ പിന്നാലെയാണ് പുതിയ ചില ആരോപണങ്ങള്‍ ഉയര്‍ന്നത്. സമരക്കാര്‍ക്ക് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് വിമര്‍ശനം.

വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായി രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ ആക്ഷന്‍ കൗണ്‍സില്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. ഈ മാര്‍ച്ചിലാണ് വിവി രാജേഷും ആനാവൂര്‍ നാഗപ്പനും പങ്കെടുത്തത്. ഇരുപാര്‍ട്ടികളുടെയും പ്രധാന നേതാക്കള്‍ പ്രതിഷേധ വേദിയില്‍ എത്തുന്നത് അപൂര്‍വമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേത് എന്ന് രാജേഷ് പറഞ്ഞു. മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ട്. വിഴിഞ്ഞം സമരത്തിനെതിരായ കൂട്ടായ്മക്ക് പിന്തുണ നല്‍കും. പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാ പിന്തുണയും ബിജെപി നല്‍കുമെന്നും രാജേഷ് പറഞ്ഞു.

വിഴിഞ്ഞം സമരത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. സമരത്തിനെതിരെ ജനങ്ങളെ അണിനിരത്തും. പ്രതിഷേധത്തിന് സിപിഎം പിന്തുണ നല്‍കും. സരക്കാര്‍ കലാപത്തിന് ശ്രമിക്കുകയാണ്. കോടതിയും ജനങ്ങളും സര്‍ക്കാരും സമരത്തിന് എതിരാണ്. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

പദ്ധതി നിര്‍മാണ പ്രദേശത്തെ തടസങ്ങള്‍ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി എങ്ങനെയാണ് സമരം ചെയ്യാനാകുക എന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്ന് വരികയാണെന്ന് സമരക്കാര്‍ കോടതിയെ അറിയിച്ചു. പദ്ധതി പ്രദേശത്തെ വഴി തടയില്ലെന്നും സമരക്കാര്‍ ഉറപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+