തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യനയം അട്ടിമറിച്ചു; സര്‍ക്കാര്‍ മദ്യലോബിയുടെ ആളായെന്ന് വിഎം സുധീരന്‍

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യനയം പൊളിച്ചടുക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ഒടുവില്‍ രംഗത്തെത്തി. സുധീരന്റെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച മദ്യനയം ബാറുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ ഉടച്ചു വാര്‍ത്തതിനെ തുടര്‍ന്നാണ് സുധീരന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനായി പതിവിനു വിപരീതമായി പ്രസ്താവനയിലൂടെയാണ് സുധീരന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാര്‍ അവതരിപ്പിച്ച് ജനസമ്മിതി നേടിയ മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്ന് അദ്ദേഹം പ്രതികരിച്ചു. മദ്യനയത്തിലെ മാറ്റത്തോട് ശക്തമായി വിയോജിക്കുന്നതായും സര്‍ക്കാര്‍ മദ്യലോബിക്ക് വഴിങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

vm-sudheeran

മദ്യവും മയക്കുമരുന്നുമെല്ലാം നമ്മുടെ നാടിനെ നശിപ്പിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യനയം അവതരിപ്പിക്കുന്നത്. ജനങ്ങളില്‍ മഹാഭൂരിപക്ഷവും അത് രണ്ടുംകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇതിന്റെ പിന്നാലെയാണ് ലഹരിവിമുക്ത കേരളം എന്നതുള്‍പ്പെടെയുള്ള ആശയങ്ങളുമായി ജനപക്ഷയാത്ര തുടങ്ങിയത്. എന്നാല്‍, സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു വകുപ്പ് സെക്രട്ടറിമാര്‍ രണ്ടു ദിവസം കൊണ്ട് ആരുടെയോ തിരക്കഥ അനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യനയത്തില്‍ മാറ്റവരുത്തിയിരിക്കുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. വാഹനാപകടങ്ങള്‍ കുറഞ്ഞത് ഉള്‍പ്പെടെ ബാറുകള്‍ അടച്ചിട്ടതിനാല്‍ ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷമാണ് ഉണ്ടായത്. എന്നാല്‍ തീര്‍ത്തും ജനവിരുദ്ധമായി മദ്യനയം പിന്‍വലിച്ചത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Thiruvananthapuram
English summary
VM Sudheeran says State's liquor policy derailed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X