സേഫ്റ്റി പിന്‍ വിഴുങ്ങിയ പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്; രണ്ടാഴ്ചയോളം അമ്മയോ അച്ഛനോ അറിഞ്ഞില്ല
സേഫ്റ്റി പിന്‍ വിഴുങ്ങിയ പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്; രണ്ടാഴ്ചയോളം അമ്മയോ അച്ഛനോ അറിഞ്ഞില്ല
തൃശൂര്‍: സേഫ്റ്റി പിന്‍ വിഴുങ്ങി ജീവന്‍ അപകടത്തിലായ ആണ്‍കുട്ടി വീണ്ടും ജീവിതത്തിലേയ്ക്ക്. എട്ടുമാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ നടന്നത്. മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും ദീപയുടെയും മകനാണ് സേഫ്റ്റി പിന്‍ വിഴുങ്ങിയത്. മണ്ണുത്തിയില്‍ വാടക വീട്ടിലാണ് ദീപയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് വിനോദും താമസിക്കുന്നത്.
ജനുവരി 19 - ന് രാത്രിയാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്ക് വേണ്ടി എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചതിന് രണ്ടാഴ്ച മുന്‍പ് കുട്ടി സേഫ്റ്റി പിന്‍ വിഴുങ്ങി. എന്നിരുന്നാൽ, ഇക്കാര്യം വൈകിയാണ് വീട്ടുകാർ അറിയുന്നത്. നേരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടിയുടെ ചികിത്സ.

അതേസമയം, ബോധരഹിതമായ അവസ്ഥയിൽ ആയിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പരിശോധനയ്ക്കിടെ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തി. ശസ്ത്രക്രിയക്ക് തയ്യാറെടുത്ത സമയത്താണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കൊവിഡ് ഐസിയുവിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവായ ശേഷം ന്യൂറോ സര്‍ജറി വിദഗ്ധര്‍ തലച്ചോറിലെ പഴുപ്പ് നീക്കം ചെയ്തു.
ഇതോടെ കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. പിന്നീട് നടത്തിയ വിശദ പരിശോധനയില്‍ അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ ശിശുരോഗ ശസ്ത്ര ക്രിയാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രി ചെയ്ത് പിന്‍ പുറത്ത് എടുക്കുകയായിരുന്നു.
സേഫ്റ്റി പിന്‍ തുറന്ന നിലയിലായിരുന്നു കുടുങ്ങി കുട്ടിയുടെ വയറിൽ കിടന്നിരുന്നത്. തുടർന്ന് അന്നനാളത്തിലെ പഴുപ്പും നീക്കം ചെയ്തു. സേഫ്റ്റി പിന്‍ അന്നനാളത്തില്‍ കുടുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പഴുപ്പാണ് തലച്ചോറിലേക്കും വ്യാപിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സേഫ്റ്റി പിന്നും നീക്കം ചെയ്തതോടെ കുട്ടി അപകട നില തരണം ചെയ്തു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍. ബിജുകൃഷ്ണന്‍, ഡോ. ജിയോ സനില്‍, ഡോ. ജിതിന്‍, ഡോ. അമോല്‍ ഡാഗെ, ഡോ. ഷാഹിദ്, ശിശുരോഗ ശസ്ത്രക്രിയാവിഭാഗത്തിലെ ഡോ. ശശികുമാര്‍, ശിശുരോഗവിഭാഗത്തിലെ ഡോ. ടി.എ. ഷീല, ഡോ. ദീപ അനിരുദ്ധന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിന് ചികിത്സ നല്‍കിയത്.
അതേസമയം, ഇപ്പോള്‍ കുട്ടി നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ട്. അടുത്ത പത്ത് ദിവസത്തിന് ഉള്ളില്‍ ആശുപത്രി വിടാൻ കഴിയും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാൽ, സ്വന്തം കുഞ്ഞിനെ പരിചരിക്കുന്നത് പോലെയാണ് കുഞ്ഞിനെ ചികിത്സിച്ചതെന്നും കുഞ്ഞിന്റെ അമ്മ ദീപ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഡോക്ടർ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി ഉണ്ടെന്ന് ദീപ പറഞ്ഞു.
അതേസമയം, തമ്പലക്കാട് പാറയിൽ ഷാജി - അനിത ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ (24) ചികിത്സയിൽ കഴിയവേ ഇന്നലെ മരിച്ചു. ജനുവരി 29 - ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ശേഷം കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. തുടർന്ന് ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണപ്രിയയുടെ ചികിത്സയ്ക്കായി നാടൊന്നിച്ചു പണം സ്വരൂപിച്ചു വരികയായിരുന്നു. ഇതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.
കൃഷ്ണപ്രിയയുടെ ഭർത്താവ് മൂവാറ്റുപുഴ ആയവന പാല നിൽക്കും പറമ്പിൽ പ്രവീൺ ഡ്രൈവിങ് ജോലി ചെയ്താണ് കുടുംബം കഴിഞ്ഞു വന്നത്. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, പിറ്റേന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട് കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. അണുബാധയെ തുടർന്ന് രക്ത സമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതായും ഡോക്ടർമാർ പറയുന്നു.
ക്രഷറിൽ ജോലി ചെയ്തുവന്ന പിതാവ് ഷാജിക്ക് ശ്വാസം മുട്ടൽ രൂക്ഷമായതിനെ തുടർന്നു ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. അമ്മ അനിത പശുവിനെ വളർത്തിയാണ് കുടുംബം പുലർത്തുന്നത്. സഹോദരൻ അനന്തു പ്ലസ്ടുവിനു ശേഷം പഠനം തുടരാൻ കഴിയാതെ നിൽക്കുന്നു. കൃഷ്ണപ്രിയയുടെ സംസ്കാരം ഇന്നു മൂന്നിന് തമ്പലക്കാട്ടെ വീട്ടുവളപ്പിൽ നടത്തും.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില








Click it and Unblock the Notifications