തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിനെ ഞെട്ടിച്ച് റിട്ട. അധ്യാപികയുടെ കൊല; പ്രതിയെ മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്

മരിച്ച സമയത്ത് വസന്തയുടെ കഴുത്തിലെ മാല കാണാനില്ലായിരുന്നു. ഈ സമയത്ത് തന്നെ നാട്ടുകാര്‍ പ്രദേശത്ത് കൂടെ സൈക്കിളില്‍ പോയ ഒരാളെ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.

Google Oneindia Malayalam News
thrissur

തൃശൂര്‍: റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തി അഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഗണേഷ മംഗലം സ്വദേശിനിയായ വസന്തയാണ് കൊല്ലപ്പെട്ടത്. 76 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തനിച്ചായിരുന്നു അധ്യാപിക താമസിച്ചിരുന്നത്. രാവിലെ വീട്ടില്‍ വച്ച് പല്ല് തേക്കുന്നതിനിടെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തകയായിരുന്നു.

വസന്തയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വസന്തയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മക്കളില്ല. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മോഷണത്തിന്റെ ഭാഗമായുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

police

അധ്യാപികയും പ്രതിയും ഒരേ നാട്ടുകാരാണ്. മരിച്ച സമയത്ത് വസന്തയുടെ കഴുത്തിലെ മാല കാണാനില്ലായിരുന്നു. ഈ സമയത്ത് തന്നെ നാട്ടുകാര്‍ പ്രദേശത്ത് കൂടെ സൈക്കിളില്‍ പോയ ഒരാളെ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ ഇയാളെ കുറിച്ച് പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഇയാളുടെ ഫോട്ടോ ഉള്‍പ്പടെ നാട്ടുകാര്‍ എടുത്തുവച്ചിരുന്നു.

പൊലീസിന് ഫോട്ടോ ഉള്‍പ്പടെ കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ജയരാജ് എന്ന ഗണേഷ മംഗലം സ്വദേശി കുറ്റം സമ്മതിക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും വസന്തയുടെ മാലയും കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമത്തിന്റെ ഭാഗമായാണ് ക്രൂരമായ കൊലപാതകം നടന്നത്. രാവിലെ നടന്ന സംഭവത്തില്‍ പത്ത് മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

police

അതേസമയം, കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തില്‍ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ തമിഴ്‌നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖന്‍ (39) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തൃശൂര്‍ എം ഓ റോഡ് ജംഗ്ഷനു സമീപം വെച്ച് ഒഡീഷ സ്വദേശി രഞ്ജിത്ത് മെഹന്ദി എന്നയാള്‍ ഗുരുതര പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് ഇന്‍സ്‌പെക്ടര്‍ പി ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ ചാലക്കുടിയില്‍ നിന്നും പിടികൂടിയത്.

Thrissur
English summary
A retired teacher was hacked to death in Thrissur and robbed of her jewellery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X