പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി യുവാവിന്റെ ആത്മഹത്യാശ്രമം; ഷോക്കേറ്റ് താഴെവീണു
തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിയ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഷാജി എന്ന യുവാവാണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോമറില്‍ കയറി ആത്മഹത്യ ശ്രമം നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപത്ത് മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നാണ് ഷാജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയ ഇയാള്‍ ട്രാന്‍സ്‌ഫോമറില്‍ കയറി വൈദ്യതി ലൈനില്‍ തൊടാനുള്ള ശ്രമം നടത്തി. ഇതിനിടെ ലൈനില്‍ നിന്ന് വൈദ്യുതഘാതമേറ്റ് ഷാജി റോഡില്‍ വീഴുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം.

നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാജിയെ കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രതി സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു എന്നാണ് പരിസരവലാസികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ സമാനമായ സംഭവം നടന്നിരുന്നു.
ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറി വൈദ്യുത ലൈനില്‍ കടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തിരുവള്ളൂരിലാണ് സംഭവം. ധര്‍മ്മദുരൈയ് എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഭാര്യ വഴക്കിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. ഭാര്യയെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഭാര്യാ സഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഇയാള്‍ പലതവണ ആറമ്പാക്കം പൊലീസിനെ സമീപിച്ചു. ഇന്നലെയും ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും മദ്യപിച്ച നിലയിലായിരുന്നതിനാല്‍ കാത്തിരിപ്പ് മുറിയില്‍ ഇരിക്കന്‍ പൊലീസ് ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ധര്‍മ്മദുരൈയ് പൊലീസ് സ്റ്റേഷന് എതിര്‍വശത്തുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറില്‍ കയറുകയായിരുന്നു. താഴെയിറങ്ങാന്‍ പൊലീസും നാട്ടുകാരും പറഞ്ഞെങ്കിലും ഇയാള്‍ കേട്ടില്ല. പിന്നാലെ വൈദ്യുതി വയറില്‍ കടിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ ട്രാന്‍സ്‌ഫോമറില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications