വേളാങ്കണ്ണി തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞു, മൂന്ന് മരണം; അപകടത്തില്‍പ്പെട്ടത് തൃശൂരില്‍ നിന്ന് പോയവര്‍
തൃശൂര്‍: വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തൃശൂരിലെ ഒല്ലൂരില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത് എന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ നാലരയോടെ ആണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോള്‍ ബസില്‍ 51 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടിലെ മന്നാര്‍കുടിയില്‍ വളവ് തിരിയുന്നതിനിടെ ആണ് ബസ് മറിഞ്ഞത്. തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. പാതയോരത്തെ കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. 55 വയസ്സുള്ള ഒരു സ്ത്രീയും, എട്ടു വയസ്സുള്ള ഒരു കുട്ടിയും മറ്റൊരു സ്ത്രീയും ആണ് മരിച്ചത് എന്നാണ് വിവരം. ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പട്ടിക്കാടുള്ള കെ വി ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴ് മണിയോട് കൂടിയാണ് ഒല്ലൂരില്‍ നിന്ന് സംഘം യാത്ര തിരിച്ചത്.












Click it and Unblock the Notifications