തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ എടിഎം കവര്‍ച്ച: പ്രതികളെ കോട്ടയത്തെത്തിച്ചു, മോഷ്ടാക്കള്‍ എത്തിയത് വിമാനത്തിലും ലോറിയിലും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കഴിഞ്ഞ മാസം എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എ.ടി.എമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ പ്രതികളായ ഹരിയാന മേവാത്ത് സ്വദേശി ഹനീഫ്, രാജസ്ഥാന്‍ ഭരത്പുര്‍ സ്വദേശി നസീം ഖാന്‍ എന്നിവരെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കോട്ടയത്തെത്തിച്ചു. ദില്ലി തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി പപ്പി സിങ് എന്ന പപ്പു യാദവിനെ 14-ന് എത്തിക്കും.

<strong>കുരുക്കഴിക്കാനാവാതെ മന്ത്രി കെടി ജലീൽ, പ്രതിഷേധം ശക്തം, കരിങ്കൊടി പ്രതിഷേധവും മുട്ടയേറും!</strong>കുരുക്കഴിക്കാനാവാതെ മന്ത്രി കെടി ജലീൽ, പ്രതിഷേധം ശക്തം, കരിങ്കൊടി പ്രതിഷേധവും മുട്ടയേറും!

പ്രതികളെ സഹായിച്ച രണ്ടു ട്രക്ക് ഡ്രൈവര്‍മാര്‍, ഒരു പിക്കപ്പ് വാന്‍ ഡ്രൈവര്‍ എന്നിവര്‍ പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ രാജധാനി എക്സ്പ്രസില്‍ ആലപ്പുഴയില്‍ കൊണ്ടുവന്ന പ്രതികളെ ആദ്യം ചങ്ങനാശേരി ഡിവൈഎസ്പിക്കു മുന്നില്‍ ഹാജരാക്കി. ഏറ്റുമാനൂരിലെ കേന്ദ്രത്തില്‍ ചോദ്യംചെയ്ത ശേഷം െവെകിട്ട് തൃപ്പൂണിത്തുറയ്ക്കു കൊണ്ടുപോയ ഇവരെ കോടതിയില്‍ ഹാജരാക്കും.

 16 എടിഎം കവര്‍ച്ചക്കേസുകള്‍

16 എടിഎം കവര്‍ച്ചക്കേസുകള്‍


പപ്പി സിങ്ങിന്റെ പേരില്‍ എ.ടി.എം. കവര്‍ന്നതിനു 16 കേസുണ്ട്. കേരളത്തിലെ എ.ടി.എം. കവര്‍ച്ചയ്ക്കുശേഷം ഡല്‍ഹിയിലെത്തിയ ഇയാളെ വാഹനമോഷണക്കേസില്‍ കഴിഞ്ഞ 26-ന് അറസ്റ്റ് ചെയ്താണു തിഹാര്‍ ജയിലിലടച്ചത്. ഒക്ടോബര്‍ 12-നു പുലര്‍ച്ചെ കോട്ടയം വെമ്പള്ളി, മോനിപ്പള്ളി, എറണാകുളം കളമശേരി എന്നിവിടങ്ങളില്‍ എ.ടി.എം. കവര്‍ച്ചാ ശ്രമങ്ങള്‍ക്കു ശേഷമാണു രണ്ടു മോഷണങ്ങള്‍ വിജയിച്ചത്. അഞ്ചു ലക്ഷത്തിലേറെ ഫോണ്‍ കോളുകളാണ് അന്വേഷണത്തിന്റെ ഭാഗമായി െസെബര്‍ സെല്‍ പരിശോധിച്ചത്. മോഷണസംഘത്തിലെ ഒരാളുടെ ഫോണ്‍ രേഖകള്‍ നിര്‍ണായക വഴിത്തിരിവായി. ഫോണ്‍ നമ്പറിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണു നസീം ഖാനിലെത്തിയത്. പോലീസ് കര്‍ണാടകയിലെ കോലാറിലെത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രാജസ്ഥാനിലേക്കു നീങ്ങി. അന്വേഷണസംഘം ഹരിയാനയിലെ ഷിക്കര്‍പൂരില്‍ തമ്പടിച്ചാണു പ്രതികളെ പിടികൂടിയത്.

 ട്രക്ക് ഡ്രൈവര്‍ പിടിയില്‍

ട്രക്ക് ഡ്രൈവര്‍ പിടിയില്‍


ഡീസല്‍ മെക്കാനിക്കും വെല്‍ഡറുമായ ഹനീഫിനെ മേവാത്തില്‍നിന്നും ട്രക്ക് ഡ്രൈവറായ നസീം ഖാനെ ഭരത്പുരില്‍നിന്നുമാണു പിടികൂടിയത്. പപ്പി സിങ്ങിനെ ഹാജരാക്കാനുള്ള തൃപ്പൂണിത്തുറ കോടതിയുടെ വാറന്റ് തിഹാര്‍ ജയിലധികൃതര്‍ക്കു െകെമാറിയിട്ടുണ്ട്.വെല്‍ഡിങ് വിദഗ്ധനായ ഹനീഫാണു ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. മെഷീനുകള്‍ പൊളിക്കുന്നത്.
നോട്ടുകള്‍ക്കു തീപിടിക്കാതെ എ.ടി.എമ്മിന്റെ ഇരുമ്പുവാതില്‍ മുറിക്കുന്നതെങ്ങനെയെന്ന് ഹനീഫ് പേപ്പറില്‍ വരച്ച് പോലീസിനു കാട്ടിക്കൊടുത്തു.
നസീമാണ് എ.ടി.എം. ക്യാബിനുള്ളിലെ ക്യാമറകളില്‍ പെയിന്റ് സ്പ്രേ ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു മറച്ചിരുന്നത്.

വിമാനത്തിലും ലോറിയിലും

വിമാനത്തിലും ലോറിയിലും


എ.ടി.എം. കവര്‍ച്ചയ്ക്കായി പ്രതികള്‍ കേരളത്തിലെത്തിയതു ലോറിയിലും വിമാനത്തിലും. ഇന്നലെ കോട്ടയത്തെത്തിച്ച ഹനീഫും നസീമും അറസ്റ്റിലാകാനുള്ള അസം ഖാനുമാണു കവര്‍ച്ചാ പദ്ധതി തയ്യാറാക്കിയത്. ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത പപ്പി സിങ്, ഭരത്പൂര്‍ സ്വദേശി അലീം, ഹരിയാന സ്വദേശി ഷെഹസാദ് എന്നിവര്‍ പിന്നീട് ഒപ്പംചേരുകയായിരുന്നു.ട്രക്ക് ഡ്രൈവര്‍മാരായ അസം ഖാനും ഷെഹസാദും അലീമും ആറു വര്‍ഷമായി കേരളത്തിലേക്കു പതിവായി എത്തുന്നവരാണ്. മോഷണപദ്ധതിയിട്ട ശേഷം ഇവര്‍ മൂന്നു ലോറികളില്‍ ലോഡുമായി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു തിരിച്ചു. ഹനീഫും നസീമും പപ്പിയും ഡല്‍ഹിയില്‍നിന്നു വിമാനത്തില്‍ ബംഗളുരുവിലെത്തി ലോറികളില്‍ കയറി.

 കേരളത്തിലെ എടിഎം മോഷണം

കേരളത്തിലെ എടിഎം മോഷണം

അഞ്ചു പേര്‍ പത്തനംതിട്ടയിലേക്കുള്ള ലോറിയില്‍ കയറിയപ്പോള്‍ അലീം കൊല്ലം ലോറിയില്‍ പോയി. പത്തനംതിട്ടയില്‍ ലോഡിറക്കിയശേഷം പ്രതികള്‍ കോട്ടയത്തു മണിപ്പുഴയില്‍നിന്നു പിക്കപ്പ് വാന്‍ മോഷ്ടിച്ചു.
തുടര്‍ന്ന് വെമ്പള്ളിയില്‍ എ.ടി.എം. തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മുകള്‍നിലയില്‍ വെളിച്ചം കണ്ടതിനാല്‍ പിന്തിരിഞ്ഞു. മോനിപ്പള്ളിയിലെ എ.ടി.എമ്മില്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു കൊച്ചിയിലെയും തൃശൂരിലെയും കവര്‍ച്ച.

Thrissur
English summary
Accused in kottayam for ATM robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X