Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിക്ക് വാക്ക് പാലിക്കാന്‍ വേണ്ടിവന്നത് വെറും 10 ദിവസം; ആദിവാസി ഈരിന് പുതിയ ഫൈബര്‍ ബോട്ട്

മുളച്ചങ്ങാടത്തിലാണ് കോളനി നിവാസികള്‍ ഇത്രയും നാള്‍ യാത്ര ചെയ്തിരുന്നത്. ഈ യാത്ര ദുരിതം സുരേഷ് ഗോപി നേരിട്ട് മനസിലാക്കുകയായിരുന്നു.

boat

തൃശൂര്‍: ദിവസങ്ങള്‍ക്ക് മുമ്പാണ് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി വെട്ടിവിട്ടകാട് ആദിവാസി ഊരിലേക്ക് സന്ദര്‍ശനം നടത്തിയത്. റോഡില്ലാത്ത ഈ ഊരിലേക്ക് സ്ട്രച്ചര്‍ നല്‍കാന്‍ എത്തിയപ്പോഴാണ് മുക്കുമ്പുഴ കോളനിക്കാരുടെ യാത്രാ ദുരിതത്തെ കുറിച്ച് സുരേഷ് ഗോപി അറിയുന്നത്. ഈ ദുരിതം നേരിട്ട് കണ്ട സുരേഷ് ഗോപി എവിടെ നിവാസികള്‍ക്ക് ഒരു വാക്ക് കൊടുത്ത്. ആ വാക്ക് വെറും പത്ത് ദിവസത്തിനുള്ളില്‍ പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ വാഗ്ദാനം

സുരേഷ് ഗോപിയുടെ വാഗ്ദാനം

മീന്‍ പിടിത്തക്കാര്‍ക്കും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ജലാശയം കടന്നുപോകുന്നവര്‍ക്കും തുരുത്തുകളില്‍ താമസിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും വേണ്ട സൗകര്യമില്ലെന്ന് സുരേഷ് ഗോപി മനസിലാക്കി. ഇവര്‍ക്ക് യാത്രയ്ക്കായി ഒരു ഫൈബര്‍ ബോട്ട് നല്‍കുമെന്നാണ് സുരേഷ് ഗോപി വാഗ്ദാനം ചെയ്തത്. ഈ ബോട്ട് പത്ത് ദിവസത്തിനുള്ളില്‍ ഊരില്‍ എത്തിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

യാത്രാ ദുരിതം നേരിട്ട് അറിഞ്ഞു

യാത്രാ ദുരിതം നേരിട്ട് അറിഞ്ഞു

മലക്കപ്പാറ മുക്കുമ്പുഴ ആദിവാസി കോളനിക്കാര്‍ക്ക് വിവാഹ വാര്‍ഷിക സമ്മാനമായാണ് ബോട്ട് സുരേഷ് ഗോപി സമ്മാനിച്ചത്. മുളച്ചങ്ങാടത്തിലാണ് കോളനി നിവാസികള്‍ ഇത്രയും നാള്‍ യാത്ര ചെയ്തിരുന്നത്. ഈ യാത്ര ദുരിതം സുരേഷ് ഗോപി നേരിട്ട് മനസിലാക്കുകയായിരുന്നു. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബോട്ടാണ് സുരേഷ് ഗോപി സമ്മാനിച്ചത്. ഈ ബോട്ടില്‍ അഞ്ച് സുരക്ഷ ജാക്കറ്റും രണ്ട് പങ്കായവമുണ്ട്.

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം

ആദ്യം എന്‍ജിന്‍ ഘടിപ്പിച്ച ബോട്ട് നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഡാമില്‍ ഉണ്ടാകുന്ന മലിനീകരണ സാധ്യത കണക്കിലെടുത്ത് തുഴഞ്ഞു പോകാന്‍ സാധിക്കുന്ന ബോട്ടാണ് നിര്‍മ്മിച്ച് നല്‍കിയത്. ആദിവാസി സമൂഹങ്ങള്‍ക്ക് വേണ്ടി ഇതിന് മുമ്പും ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്.

ടിനി ടോം നേരിട്ടെത്തി

ടിനി ടോം നേരിട്ടെത്തി

കഴിഞ്ഞ ബുധനാഴ്ച സുരേഷ് ഗോപിക്കു വേണ്ടി ടിനി ടോം ബി ജെ പിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറിയിരുന്നു. അന്ന് തന്റെ ഫെയ്‌സ്ബുക്കില്‍ ലൈവിലൂടെ ഇക്കാര്യം അന്ന് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് കൊരട്ടി ബി ജെ പി ജില്ല ഓഫീസിനു മുന്‍പില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപിയും ടിനി ടോമും എത്തിയിരുന്നു.

സുരേഷേട്ടന്റെ ഒരു സമ്മാനം

സുരേഷേട്ടന്റെ ഒരു സമ്മാനം

സംവിധായകന്‍ മാര്‍ത്താണ്ഡനും നിര്‍മാതാവായ സന്തോഷ് പവിത്രനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടിനി ടോം ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആദിവാസി കുടുംബങ്ങള്‍ക്ക് സുരേഷേട്ടന്റെ ഒരു സമ്മാനം സമര്‍പ്പിക്കാനാണ് ഞങ്ങളിന്നിവിടെ എത്തിയിരിക്കുന്നത്. ഈ മേഖലയിലുള്ള ആളുകള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ വളരെ പെട്ടെന്ന് ആശുപത്രിയില്‍ എത്താനായി ഡാമിലൂടെ യാത്ര ചെയ്യാനായിട്ടാണ് ഒരു ഫൈബര്‍ ബോട്ട് ഇപ്പോള്‍ സമര്‍പ്പിക്കുന്നതെന്ന് ടിനി ടോം ലൈവ് വീഡിയോയില്‍ പറഞ്ഞു.

ബോട്ടിനോട് ഒപ്പം തന്നെ 5 ലൈഫ് ജാക്കറ്റുകള്‍

ബോട്ടിനോട് ഒപ്പം തന്നെ 5 ലൈഫ് ജാക്കറ്റുകള്‍

വളരെ എക്കോ ഫ്രണ്ട്ലി ആയിട്ടുള്ള ഒരു ഫൈബര്‍ ബോട്ടിനോട് ഒപ്പം തന്നെ 5 ലൈഫ് ജാക്കറ്റുകളും ഇവര്‍ക്കായി സമര്‍പ്പിക്കുകയാണ്. ഇതിവിടെ എത്തിക്കുക എന്ന ഒരു കടമയായിരുന്നു എന്നെ ഏല്‍പ്പിച്ചിരുന്നത്. ഈ ബോട്ട് പണിയാന്‍ സുരേഷ് ഗോപിയേട്ടന്‍ ഏല്‍പ്പിച്ചത് നിഷിജിത്ത് കെ. ജോണിനെയാണെന്നും ടിനി ടോം വീഡിയോയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+