Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളെ വേദപഠനത്തിനു വിടാത്തതിന് പള്ളി വികാരിയുടെ ശകാരം; അഭിഭാഷകൻ പരാതി നൽകി

തൃശൂര്‍: മക്കളെ വേദപഠനത്തിനു വിടാത്തതു ചോദ്യംചെയ്തു പള്ളി വികാരി തട്ടിക്കയറിയെന്നു അഭിഭാഷകന്റെ പരാതി. നഗരപരിധിയിലെ പള്ളി വികാരിക്കെതിരെയാണ് അഭിഭാഷകന്‍ പരാതിപെട്ടത്. പള്ളി വികാരി കുടുംബകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയും ക്ഷോഭിക്കുകയും ചെയ്തുവെന്നു കാട്ടി പോലീസിനും അതിരൂപത മെത്രോപോലീത്തക്കുമാണ് പരാതി നല്‍കിയത്.

വ്യത്യസ്ത മതത്തില്‍പ്പെട്ട ഭാര്യയും താനും 2005ല്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് അനുസരിച്ചു വിവാഹിതരായെന്നും ജാതിമത ചിന്തകളില്ലാതെ ജീവിച്ചുവരുകയുമാണെന്നു അഭിഭാഷകന്‍ വ്യക്തമാക്കി. കഴിഞ്ഞ ആറിനു വികാരിയും യൂണിറ്റ് ഭാരവാഹികളും എത്തി ഭാര്യയെ ശകാരിച്ചുവെന്നാണ് ആക്ഷേപം. പള്ളിയുടെ ഇടപെടല്‍ പേടിച്ച് സഹകരിക്കണമെന്നു മാതാവ് പോലും ആവശ്യപ്പെട്ടതോടെ വീട്ടില്‍ നിന്നു ഭാര്യയും കുട്ടികളുമൊത്ത് ഇറങ്ങിപ്പോകേണ്ടിവന്നുവെന്നും ചൂണ്ടിക്കാട്ടി.

vicar

മതഭ്രാന്ത് മൂത്താണ് പള്ളിവികാരി കള്‍ശനനിലപാടെടുത്തതെന്ന് കുറ്റപ്പെടുത്തി. വികാരിയുടെയും സഭയുടെയും നിര്‍ദേശാനുസരണം തന്നെയും കുടുംബത്തെയും ഇറക്കിവിട്ട സാഹചര്യം മറ്റാര്‍ക്കുമുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. അതേസമയം കുടുംബകാര്യങ്ങളില്‍ ഇടപെട്ടതിനു വികാരിക്ക് എതിരേ അന്വേഷണം നടത്താന്‍ ഈസ്റ്റ് സിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+