• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

കര്‍ക്കിടകപുണ്യത്തിന്റെ മാധുര്യം നുകരാന്‍ ഗജവീരന്മാർ എത്തി; വടക്കുനാഥന്റെ മുറ്റത്ത് കൊമ്പന്മാര്‍ക്കു വിഭവസമൃദ്ധമായ ആനയൂട്ട്, പങ്കെടുത്തത് അറുപതോളം ഗജശ്രേഷ്ഠന്മാർ!

  • By Desk

തൃശൂര്‍: കര്‍ക്കിടകപുണ്യത്തിന്റെ മാധുര്യം നുകരാന്‍ കറുപ്പിനഴകായി ഗജവീരന്മാരെത്തി. വടക്കുനാഥന്റെ മുറ്റത്ത് കൊമ്പന്മാര്‍ക്കു വിഭവസമൃദ്ധമായ ആനയൂട്ട്. രാമായണ മാസാചരണത്തിനു തുടക്കമിട്ട് ശ്രീവടക്കുനാഥ സന്നിധിയില്‍ നടന്ന ആനസംഗമത്തില്‍ 60 ഓളം ഗജശ്രേഷ്ഠന്മാര്‍ പങ്കെടുത്തു. വടക്കുനാഥന്‍ ക്ഷേത്രക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി 36 -ാം വര്‍ഷമാണ് ആനയൂട്ടു നടന്നത്. ഇതോടൊപ്പം പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.

ബൈക്കിലെത്തിയർ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ കിട്ടാതെ പോലീസ് കുഴയുന്നു, പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിയുന്നത് നിരവധി കേസുകളിലെ പ്രതികൾ, സംഭവം ആലപ്പുഴയിൽ!

പൂര്‍ണ ചന്ദ്രഗ്രഹണമായിരുന്നതിനാല്‍ മാറ്റിവച്ച കര്‍ക്കടക പുലരിയില്‍ നടക്കേണ്ട ആനയൂട്ടാണ് നടന്നത്. ആനയൂട്ടിനോടനുബന്ധിച്ച് വടക്കുന്നാഥക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടന്നു. മഴയെ അവഗണിച്ചും നിരവധിപേരാണ് ആനയൂട്ടിനെത്തിയത്. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രത്തിലെ സിംഹോദര പ്രതിഷ്ഠയ്ക്ക് സമീപമുള്ള പ്രത്യേക ഹോമകുണ്ഠത്തില്‍ നടന്ന അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് ആനയൂട്ട് ചടങ്ങുകള്‍ക്ക് തുടക്കമായത്.

ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന മഹാഗണപതിഹോമത്തിന് 60ഓളം തിരുമേനിമാര്‍ പരികര്‍മ്മികളായി. 10,008 നാളികേരം, 2500 കിലോ അവില്‍, 2500 ശര്‍ക്കര, 300 കിലോ മലര്‍, 150 കിലോ എള്ള്, 150 കിലോ നെയ്യ്, കരിമ്പ്, ഗണപതി നാരങ്ങ എന്നിവയാണ് മഹാഗണപതിഹോമത്തിനായി ഉപയോഗിച്ച അഷ്ടദ്രവ്യങ്ങള്‍. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷം പടിഞ്ഞാറേ ഗോപുരനടയിലൂടെ ആനകള്‍ ക്ഷേത്രത്തിനകത്തേക്കെത്തി.

പ്രസാദം തൊട്ട്, മാലയിട്ട് അണിയിച്ച ആനകള്‍ വടക്കുന്നാഥനെ വലം വെച്ച് ശേഷം തെക്കേഗോപുരനടയ്ക്കു സമീപം പ്രത്യേകം തയ്യാറാക്കിയ ഊട്ടുതറയില്‍ അണിനിരന്നു. ഈ സമയം 500 കിലോ അരിയുടെ ചോറ്, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, എണ്ണ എന്നിവ ചേര്‍ത്ത് കുഴച്ച ഉരുളകളും ആനകള്‍ക്കായി തയ്യാറായി. ക്ഷേത്രം മേല്‍ശാന്തി അണിമംഗലം രാമന്‍നമ്പൂതിരി കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആനയായ വാര്യത്ത് ജയറാമിന് ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിനാരംഭമായി. തുടര്‍ന്ന് വിശിഷ്ടാതിഥികളും ആനപ്രേമികളും ആനകളെ ഊട്ടി.

പൈനാപ്പിള്‍, പഴം, വെള്ളരിക്ക, തുടങ്ങിയ അമ്പതോളം ഫലങ്ങളും ദഹനത്തിനായി പ്രത്യേക ഔഷധക്കൂട്ടും ഉരുളയ്ക്ക് പുറമേ ആനകള്‍ക്കായി നല്‍കി.കേരളത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 53 ആനകളാണ് ഇക്കുറി ആനയൂട്ടിന് പങ്കെടുത്തത്. ഇടവിട്ട് പെയ്ത മഴയും അവഗണിച്ച് ആയിരങ്ങളാണ് ആനയൂട്ടിനായെത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രപടിഞ്ഞാറേ ഗോപുരത്തിന് സമീപത്ത് മതിലിനു മുകളിലൂടെ താല്‍ക്കാലികമായി റാമ്പ് ഒരുക്കിയാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കര്‍ക്കിടകം ഒന്നിന് പകരം കര്‍ക്കിടകം അഞ്ചിനാണ് ആനയൂട്ട് നടന്നത്.

500 കിലോ അരിയുടെ ചോറ്

500 കിലോ അരിയുടെ ചോറാണ് ഉരുളകളായി നല്‍കിയത്. ശര്‍ക്കര, മഞ്ഞള്‍പ്പൊടി, നെയ്യ്, പൈനാപ്പിള്‍, ശര്‍ക്കര, പഴം, കരിമ്പ്, കക്കിരിക്ക, ചോളം എന്നിവ ഇതിനൊപ്പം കലര്‍ത്തി. സമൃദ്ധമായി തണ്ണീര്‍മത്തനും നല്‍കി. ഇക്കുറി പതിവില്‍ കവിഞ്ഞ് സ്ത്രീകളും കുട്ടികളും ചടങ്ങുകള്‍ വീക്ഷിക്കാനെത്തി. അതേസമയം ആനക്കൂട്ടത്തെ ബാരിക്കേഡ് കെട്ടി പതിവുപോലെ മാറ്റിനിര്‍ത്തി. ഒരുകോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്തു. പ്രത്യക്ഷഗണപതിയൂട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ആനയൂട്ടിനു മുമ്പായി അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടത്തി.

മഹാഗണപതി ഹോമത്തിന് 1500 കിലോ ശര്‍ക്കര ഉപയോഗിച്ചു. 750 കിലോ നെയ്യ്, 200 കിലോ അവില്‍, 250 കിലോ മലര്‍, തേന്‍, എള്ള്.ഗണപതി നാരങ്ങ എന്നിവയാണ് മഹാഗണപതിഹോമത്തിനുപയോഗിച്ചത്. മന്ത്രി വി.എസ്.സുനില്‍കുമാര്‍, കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ, അസി.കലക്ടര്‍ രേണുരാജ്, ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ ആനയൂട്ടു കാണാനെത്തി.

അനുപമം ഈ ദൃശ്യം

സാംസ്‌കാരിക നഗരിയുടെ ആനപ്രേമത്തിനു തെളിവായി ആനയൂട്ടിനു വന്‍ ജനക്കൂട്ടമെത്തി. ആനകളുടെ പ്രൗഢിയും അഴകും ജനക്കൂട്ടത്തിനു നന്നെ രസിച്ചു. തേക്കിന്‍കാട് മൈതാനത്ത് ഇന്നലെ പുലര്‍ച്ചെ മുതല്‍ ഉച്ചവരെ ആനച്ചൂരും ചങ്ങലകിലുക്കവും നിറഞ്ഞുനിന്നു. ഗജവീരന്മാര്‍ കുളിച്ചൊരുങ്ങി വലിയ പൊട്ടുമിട്ടാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. എവിടെയും ആനകളുടെ ആരവം. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്തു കൂടെ ആനക്കൂട്ടം വടക്കുനാഥ ക്ഷേത്രത്തിലേക്കു കടന്നു. പൂരത്തെ അനുസ്മരിപ്പിക്കുന്ന വിധം ആര്‍പ്പുവിളികളോടെയാണ് ആനകളെ ജനം സ്വീകരിച്ചത്.

ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും വന്‍തിരക്കുണ്ടായി. കര്‍ശന നിരീക്ഷണമുണ്ടായി. മിക്ക കൊമ്പന്മാരും തുമ്പികൈകളുയര്‍ത്തി പോസ് ചെയ്തു. കര്‍ശന സുരക്ഷാസംവിധാനമാണ് ഒരുക്കിയത്. മയക്കുവെടി വിദഗ്ധരും നിലയുറപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയും നഗരത്തില്‍ പരക്കേ മഴ പെയ്തിരുന്നുവെങ്കിലും ആനയൂട്ടു നടന്ന വേളയില്‍ മഴ ഒഴിഞ്ഞുനിന്നതു ആശ്വാസമായി. ആനയൂട്ട് കഴിഞ്ഞശേഷം വടക്കുനാഥനെ വണങ്ങിയാണ് ആനകള്‍ പിരിഞ്ഞുപോയത്.

Thrissur

English summary
'Anayootu' in Vadakkumnatha temple at Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more