Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് : തൃശൂരില്‍ 46541 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

kerala

ഇതുവരെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി നീക്കം ചെയ്തത് 46541 അധികൃത പ്രചാരണ സാമഗ്രികള്‍. 48 ചുവരെഴുത്തുകളും 26441 പോസ്റ്ററുകളും, 4029 ഫ്‌ലക്‌സ് ബോര്‍ഡുകളും, 16023 കൊടികളുമാണ് ഇത് വരെ സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്. ഏറ്റവും കൂടുതല്‍ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത് കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നാണ്. 1898 എണ്ണം.

ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും 322 എണ്ണവും, കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1898, ഗുരുവായൂര്‍ 1003, മണലൂര്‍ 320, വടക്കാഞ്ചേരി 470, ഒല്ലൂര്‍ 299, തൃശൂര്‍ 1257, നാട്ടിക 646, കയ്പ്പമംഗലം 977, ഇരിങ്ങാലക്കുട 1131, പുതുക്കാട് 268, ചാലക്കുടി 380, കൊടുങ്ങല്ലൂര്‍ 833 എന്നിങ്ങനെയാണ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത്.

Recommended Video

cmsvideo
    SSLC പരീക്ഷകൾ ഈ തീയതികളിൽ നടത്തും | Oneindia Malayalam

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം

    അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിര്‍ത്തികളില്‍ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവര്‍ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളില്‍ വോട്ടര്‍മാരെ കടത്തികൊണ്ടുവരുന്നവരും കോളനികള്‍ ഉള്‍പ്പടെ ആള്‍ക്കൂട്ടമുള്ള ഇടങ്ങളില്‍ വോട്ടിനായി പണം നല്‍കിയാലും പിടി വീഴും. വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്താന്‍ 24 മണിക്കൂറും എക്സിക്യുട്ടീവ് മജിസ്ട്രേട്ട് മാരുടെ നേതൃത്വത്തില്‍ സ്റ്റാറ്റിക് സര്‍വലെന്‍സ് ടീമും ഫ്ളൈയിങ് സ്‌ക്വാഡും
    നിയോജകമണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

    സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+