Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ എടിഎം കൗണ്ടറുകള്‍ക്ക് കണ്ടകശനി തുടരുന്നു... ഇത്തവണ മോഷണശ്രമം ചാവക്കാട്ട്, പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ് മികവു തെളിയിച്ചു, പ്രതിയെ പിടികൂടിയത് കള്ള്ഷാപ്പില്‍നിന്ന്

തൃശൂര്‍: എസ്ബിഐയുടെ കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎം മെഷീന്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടന്നു. സംഭവത്തിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ് മികവു തെളിയിച്ചു. മോണിറ്ററും പണം സൂക്ഷിക്കുന്ന ക്യാബിന്റെ വാതിലും തകര്‍ത്ത നിലയിലാണെങ്കിലും പണം നഷ്ടപ്പെട്ടിരുന്നില്ല. 17 ലക്ഷം രൂപ തിങ്കളാഴ്ച മെഷീനില്‍ നിറച്ചിരുന്നു. ബീഹാര്‍ സ്വദേശി ശ്രാവണനെ(29) യാണ് കുന്നംകുളം എസിപി ടിഎസ് സിനോജ്, സിഐ കെജി സുരേഷ്, ചാവക്കാട് എസ്ഐ കെജി ജയപ്രദീപ്, എഎസ്ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

ഇന്നലെ രാവിലെ എടിഎം മെഷീനില്‍നിന്നും പണമെടുക്കാന്‍ വന്നവരാണ് കവര്‍ച്ചാശ്രമം നടന്ന വിവരം അറിയുന്നത്. നാട്ടുകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എ.ടി.എമ്മിലെയും സമീപത്തെയും സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്നും സംഭവം നടന്നത് പതിനൊന്നരക്ക് ശേഷവും 12 ന് മുമ്പായുമാണെന്ന് തിരിച്ചറിഞ്ഞു. എ.ടി.എം. മെഷീന്റെ മോണിറ്റര്‍ കല്ലുകൊണ്ട് തകര്‍ത്ത് പുറത്തു കടക്കുന്ന യുവാവിന്റെ ചിത്രം ലഭിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കി. ശ്രാവണന്‍ തിങ്കളാഴ്ച വൈകിട്ട് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയതായും ഇന്നലെ രാവിലെവരെ അഞ്ചങ്ങാടിയില്‍ ഉണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചു.

Chavakat ATM theft

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ബ്ലാങ്ങാട് കടപ്പുറത്തെ കള്ളുഷാപ്പിനു പിറകില്‍ ഇരിക്കുകയായിരുന്ന ശ്രാവണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് പിടിയിലാകുമ്പോള്‍ ശ്രാവണന്‍ തലേദിവസത്തെ വസ്ത്രം മാറ്റി പുതിയത് ധരിച്ചിരുന്നു. പഴയ വസ്ത്രം കവറിലാക്കി സൂക്ഷിച്ചിരുന്നത് പോലീസ് കസ്റ്റഡിയിലെടുത്തു. 17 വര്‍ഷമായി ശ്രാവണന്‍ കേരളത്തിലെത്തിയിട്ട്. മലയാളം നന്നായി സംസാരിക്കും. ടൈല്‍സ് പണിയാണ് ജോലി. നന്നായി മദ്യപിക്കുന്ന ഇയാള്‍ മറ്റു മയക്കുമരുന്നുകള്‍ക്കും അടിമയാണെന്ന് പോലീസ് പറഞ്ഞു. ശ്രാവണന്റെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ശ്രാവണന്‍ എടിഎം മെഷീന്‍ തകര്‍ത്ത് പുറത്തുപോയി അല്പം കഴിഞ്ഞ് മറ്റൊരാള്‍ എടിഎമ്മില്‍ കയറിയിട്ട് തകര്‍ന്നു കിടക്കുന്നതുകണ്ട് തിരികെ പോയിരുന്നു. ഇദ്ദേഹം അപ്പോള്‍ തന്നെ പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ പ്രതിയെ കുറച്ചുകൂടി നേരത്തെ പിടികൂടാമായിരുന്നുവെന്ന് എസിപി സിനോജ് പറഞ്ഞു. എടിഎം മെഷീന്‍ തകര്‍ത്തുള്ള മോഷണവും മോഷണശ്രമവും വ്യാപകമായ സാഹചര്യത്തില്‍ പ്രതിയെ പെട്ടെന്ന് പിടികൂടാനായതിന്റെ ആഹ്‌ളാദത്തിലാണ് പോലീസും നാട്ടുകാരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+