• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഈറ്റ ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍: സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ സബ്ബ് ഡിപ്പോ ഇനിയും തുറന്നില്ല

  • By Desk

തൃശൂര്‍: സംസ്ഥാന ബാബംബു കോര്‍പ്പറേഷന്റെ കൂടപ്പുഴയിലെ സബ് ഡിപ്പോ തുറന്ന് കൊടുക്കാത്തതിനെത്തുടര്‍ന്ന് പരമ്പരാഗത ഈറ്റ നെയ്ത്തുത്തൊഴിലാളികള്‍ ദുരതത്തില്‍. 2018 ജൂലൈ മാസത്തില്‍ അടച്ചുപൂട്ടിയ സബ് ഡിപ്പോയാണ് ഇനിയും തുറന്ന് കൊടുക്കാതെ അടഞ്ഞ് കിടക്കുന്നത്. മുപ്പത് വര്‍ഷക്കാലത്തോളമായി കൂടപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന സബ്ബ് ഡിപ്പോ അകാരണമായാണ് അടച്ചുപൂട്ടിയത്.

അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് അറ്റകുറ്റ പണികള്‍ നടത്തുന്നില്ല-ചാലക്കുടി ഇറിഗേഷന്‍ ക്വോര്‍ട്ടേഴ്‌സിലെ നിവാസികള്‍ ദുരിതത്തില്‍

ജീവനക്കാരില്ലെന്ന കാരണം നിരത്തിയാണ് ബന്ധപ്പെട്ടവര്‍ ഡിപ്പോക്ക് താഴിട്ടത്. തുടങ്ങിയകാലം മുതലെ മുടക്ക് ദിവസങ്ങളൊഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ഡിപ്പോ 2017 ഡിസംബര്‍ മാസം മുതല്‍ പ്രവര്‍ത്തനം ആഴ്ചയില്‍ മൂന്ന് ദിവസമാക്കി വെട്ടിചുരുക്കി. ഇവിടെ ജോലിനോക്കിയിരുന്ന ജീവനക്കാര്‍ പലരും പെന്‍ഷന്‍ പറ്റി പിരിഞ്ഞു പോയതിനാലാണ് പ്രവര്‍ത്തനദിനങ്ങള്‍ വെട്ടികുറക്കാന്‍ കാരണമായത്.

2018ല്‍ ഡിപ്പോയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനും പെന്‍ഷനായതോടെ അധികൃതര്‍ ഡിപ്പോ പൂട്ടിയിടുകയായിരുന്നു. പുതിയ ജീവനക്കാരെ നിയമിക്കാതെ അടച്ചുപൂട്ടിയ നടപടിക്കെതിരെ നിരവധി പ്രക്ഷോഭസമരപരിപാടികള്‍ നടന്നെങ്കിലും ഡിപ്പോ തുറക്കുന്നതിനു വേണ്ട ഒരു അനുകൂല നടപടിയും കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പരമ്പരാകത തൊഴിലാളികള്‍ക്ക് മിനിമം നിരക്കില്‍ ഈറ്റ വിതരണം ചെയ്തിരുന്ന കേന്ദ്രം അടച്ചുപൂട്ടിയതോടെ ഈ മേഖലയില്‍ ഉപജീവനം നടത്തിവന്നിരുന്ന നൂറുകണിക്കിന് തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലായി.

ബാംബൂ കോര്‍പ്പറേഷന്‍ രൂപീകരിക്കുന്ന സമയത്ത് വ്യവസായ ആവശ്യത്തിന് പുറമെ തൊഴിലാളികള്‍ക്ക് നിത്യേനയുള്ള ആവശ്യത്തിന് ഈറ്റ വിതരണം ചെയ്യുമെന്ന് ഉറപ്പ് നല്കിയിരുന്നു. വനംവകുപ്പ് സൗജന്യമായാണ് പരമ്പരാകത നെയ്ത്തുകാര്‍ക്കാവശ്യമായ ഈറ്റ കോര്‍പ്പറേഷന് നല്കിയിരുന്നത്. സ്വകാര്യ കുത്തകളില്‍ നിന്നും പരമ്പരാകത പട്ടികജാതി വിഭാഗത്തില്‍പെട്ട നെയ്ത്തുകാരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈറ്റ വിതരണം കേന്ദ്രം ആരംഭിച്ചത്. കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നതിന് മുമ്പ് വനത്തില്‍ നിന്നും ആവശ്യാനുസരണം അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ നെയ്ത്തുകാര്‍ക്ക് അനുവാദം ഉണ്ടായിരുന്നു. ഇതിന് ബന്ധപ്പെട്ട വനം റെയ്ഞ്ച് ഓഫീസര്‍ പാസും നല്കി പോന്നിരുന്നു. ഇക്കാലയളവില്‍ തന്നെ വനംവകുപ്പില്‍ നിന്നും സ്വകാര്യ ഉടമകള്‍ ഈറ്റ ലേലം ചെയ്‌തെടുത്ത് വനത്തില്‍ നിന്നും വെട്ടിയെടുത്ത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു. ഇവരുടെ ചൂഷണം കൊണ്ട് പൊറുതി മുട്ടിയ ഈറ്റ തൊഴിലാളികള്‍ സാംസബ മഹാസഭയുടെ നേതൃത്വത്തില്‍ നടത്തിയ മാസങ്ങളോളം നീണ്ടുനിന്ന സമരത്തിനൊടുവിലാണ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. സദുദേശത്തോടെ ആരംഭിച്ച കോര്‍പ്പറേഷന്‍ ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ ഇടതാവളമായി മാറിയെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.

അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനിലേക്ക് ഷോളയാര്‍, വാഴച്ചാല്‍, മലയാറ്റൂര്‍, പറമ്പിക്കുളം തുടങ്ങിയ ഫോറസ്റ്റ് ഡിവിഷനുകളില്‍ നിന്നുമാണ് കൂടുതലായും ഈറ്റ എത്തുന്നത്. ഈ മേഖലകളില്‍ ആയിരക്കണക്കിന് ഈറ്റ തൊഴിലാളി കുടുംബങ്ങളുമുണ്ട്. വിവിധ ഗൃഹോകരണങ്ങള്‍, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, പഴം-പച്ചക്കറി തുടങ്ങിയവ കയറ്റി അയക്കാന്‍ ആവശ്യമായ പാഴ്‌സല്‍ കൂടകള്‍ തുടങ്ങി വ്യത്യസ്ഥമായ ഉപകരണങ്ങള്‍ നിര്‍മ്മിച്ചാണ് ഈ മേഖലയിലെ നെയ്ത്തുകാര്‍ ഉപജീവനം നടത്തിയിരുന്നത്. എന്നാല്‍ ഈറ്റ ലഭ്യമല്ലാതെ വന്നതോടെ ഇവരുടെ ഉപജീവന മാര്‍ണ്മം തന്നെ ഇല്ലാതായി.

കൂടപ്പുഴയിലെ സബ്ബ് ഡിപ്പോ നിര്‍ത്തലാക്കിയത് തൃശൂര്‍ ജില്ലയുടെ വടക്കെ അറ്റത്തുള്ള നെയ്ത്തുതൊഴിലാളികളെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. എളനാട്, ചേലക്കര, പഴയന്നൂര്‍, ദേശമംഗലം, ഗുരുവായൂര്‍, മണലൂര്‍, എരുമപ്പെട്ടി, കുന്ദംകുളം, വടക്കാഞ്ചേരി, ആളൂര്‍, കാറളം, കാട്ടൂര്‍, മ്പല്ലൂര്‍, വരന്തരപ്പിള്ളി, കല്ലേറ്റുംകര, ഇരിങ്ങാലക്കുട തുടങ്ങിയിടങ്ങളിലുള്ളവര്‍ ഈറ്റക്കായി കൂടപ്പുഴ ഡിപ്പോയെയാണ് ആശ്രിയിച്ചിരുന്നത്. ഇവിടത്തെ സബ്ബ് ഡിപ്പോ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് അങ്കമാലിയിലുള്ള ബാംബു കോര്‍പ്പറേഷനെ ആശ്രയിക്കേണ്ട ഗതാഗേടാണിപ്പോള്‍. അങ്കമാലിയില്‍ നിന്നും ഇരിങ്ങാലക്കുട ഭാഗത്തുള്ളവര്‍ക്ക് ഒരു കെട്ട് ഈറ്റ വാങ്ങികൊണ്ടു വരണമെങ്കില്‍ വണ്ടിക്കൂലിയടക്കം ആയിരം രൂപയില്‍ കൂടുതലാകും. കൂടപ്പുഴ സബ് ഡിപ്പോയില്‍ നിന്നും ഇത് വാങ്ങി കൊണ്ടുപോകാന്‍ ഇതിന്റെ നേര്‍പകുതി രൂപ മാത്രം മതിയായിരുന്നൂ. ജില്ലയിലെ ഈറ്റ ക്ഷാമം പരിഹരിക്കാന്‍ ബാംബൂ കോര്‍പ്പറേഷന്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ.ശങ്കര്‍ദാസ് കുറ്റപ്പെടുത്തി. കൂടപ്പുഴയിലെ സബ്ബ് ഡിപ്പോ തുറക്കാന്‍ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കാനുള്ള ഒരുക്കത്തിലാണ് നെയ്ത്തുതൊഴിലാളി സംഘടനകള്‍.

Thrissur

English summary
bamboo labours complaints on availabality of bamboo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X