തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നായയുമായി എത്തി പൊലീസ് സ്റ്റേഷനില്‍ അതിക്രമം; ഗേറ്റ് തകര്‍ത്തു, അമ്പതുകാരന്‍ അറസ്റ്റില്‍

Google Oneindia Malayalam News

തൃശൂര്‍: കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി അന്‍പതുകാരന്റെ പരാക്രമം. സ്റ്റേഷനില്‍ നയായുമായി എത്തിയ ഇയാള്‍ ഗേറ്റില്‍ വാഹനമിടിപ്പിച്ചു. കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിവീഴ്ത്തുകയും ചെയ്തു. വാഹനാപകടക്കേസില്‍ വിളിച്ചപ്പോഴായിരുന്നു ഇയാളുടെ പരാക്രമം. സംഭവത്തെ തുടര്‍ന്ന് കുനംമുച്ചി സ്വദേശി വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മനീഷ് സിസോദിയയുടെ 'സഹായി' എന്ന് സിബിഐ പറഞ്ഞ വിജയ് നായര്‍ എന്ന മലയാളി യഥാര്‍ത്ഥത്തില്‍ ആരാണ്?മനീഷ് സിസോദിയയുടെ 'സഹായി' എന്ന് സിബിഐ പറഞ്ഞ വിജയ് നായര്‍ എന്ന മലയാളി യഥാര്‍ത്ഥത്തില്‍ ആരാണ്?

ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊറിയര്‍ സര്‍വീസ് നടത്തുന്ന ആളാണ് വിന്‍സെന്റ്. നേരത്തെ ഇയാള്‍ പ്രവാസിയായിരുന്നു. ഇയാളുടെ മുന്‍ ഡ്രൈവര്‍ സന്തോഷുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സന്തോഷിന്റെ ബന്ധുക്കള്‍ ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് വിന്‍സെന്റിനെതിരെയുള്ള പരാതി.

thrissur

ഈ പരാതിയെ തുടര്‍ന്നാണ് വിന്‍സെന്റിനെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. മദ്യലഹരിയില്‍ വളര്‍ത്തുനായയുമായി എത്തിയ വിന്‍സെന്റ് സ്റ്റേഷനില്‍ എത്തി പരാക്രമം കാണിക്കുകയായികരുന്നു. ആക്രമത്തില്‍ സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നു. കൂടാതെ മണ്‍വെട്ടിയുമായി പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചു.

'അക്കാര്യം ആലോചിക്കുമ്പോള്‍ എനിക്ക് വളരെ അധികം വിഷമം ഉണ്ട്': തുറന്ന് പറഞ്ഞ് ദില്‍ഷ പ്രസന്നന്‍'അക്കാര്യം ആലോചിക്കുമ്പോള്‍ എനിക്ക് വളരെ അധികം വിഷമം ഉണ്ട്': തുറന്ന് പറഞ്ഞ് ദില്‍ഷ പ്രസന്നന്‍

തുടര്‍ന്ന് ഒരു പൊലീസുകാരനെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ സംഘമായെത്തി കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത്. പൊലീസ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ സ്റ്റേഷനില്‍ എത്തിയ പൊലീസിനെ ഏറെ നേരം വെല്ലുവിളിച്ചിരുന്നു. ആദ്യം പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട് ആക്രമണം നിര്‍ത്താതെ വന്നപ്പോള്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പള്ളിപ്പെരുന്നാളിന് ഒരു പൊലീസിനെ തല്ലിയതിന് കേസുണ്ട്.

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

Thrissur
English summary
bravery of a fifty-year-old man arrived at Kandanassery police station in Thrissur with a dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X