തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗിക്ക് എത്തിച്ച ഭക്ഷണപ്പൊതിയില്‍ കഞ്ചാവ്
തൃശൂര്‍: കൊവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ് പൊതി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളുടെ വാര്‍ഡിലാണ് സംഭവം. ഭക്ഷണം രോഗികള്‍ക്ക് നല്‍കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. മൂന്ന് പൊതികളിലായി 10 ഗ്രാം വീതമുള്ള കഞ്ചാവാണ് ഭക്ഷണത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
വിയ്യൂര്‍ ജയിലില്‍ നിന്ന് ഇവിടെ എത്തിയ കൊവിഡ് ബാധിച്ച തടവുകാര്‍ക്ക് ജയിലില്‍ നിന്ന് നല്‍കിയതാണെന്നാണ് കരതുന്നു,. രോഗികളുടെ ബന്ധുക്കള്‍ നല്കുന്ന ഭക്ഷണവും ഇവിടെ അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ച ശേഷമാണ് രോഗികള്‍ക്ക് കൈമാറുക.
അതേസമയം, തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച 856 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 921 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9726 ആണ്. തൃശൂര്‍ സ്വദേശികളായ 98 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,003 ആണ്. 31,943 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരണം; നടി പൂനം പാണ്ഡെ കുരുക്കില്‍, കേസെടുത്ത് ഗോവ പൊലീസ്
സംഘർഷത്തിനിടെ മേൽക്കൈ നേടിയത് ചൈന?: ഇന്ത്യൻ ഭൂപ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന്
രാജസ്ഥാനില്‍ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; 560 ല്‍ 261 സീറ്റുകളും സ്വന്തമാക്കി ഭരണകക്ഷി