അനീതിയെ ജനകീയ സമരത്തിലൂടെ ചെറുക്കാമെന്ന തിരിച്ചറിവാണ് ഗുരുവായൂര്‍ സത്യാഗ്രഹം പകര്‍ന്നു നല്‍കിയത്: മുഖ്യമന്ത്രി
തൃശൂര്‍: ചൂഷണങ്ങള്‍ക്കും അനീതിക്കുമെതിരെ ചെറുത്തുനില്‍ക്കാനുള്ള ശബ്ദമാണ് ജനകീയ സമരമെന്ന് തെളിയിച്ച ഒന്നാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നവോത്ഥാനത്തിന് ഊര്‍ജ്ജമായ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളില്‍ ഒന്നാണ് ഗുരുവായൂര്‍ സത്യാഗ്രഹം. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഈ സത്യാഗ്രഹ സ്മരണകള്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ഏത് അനീതിയെയും ജനകീയ സമരങ്ങളിലൂടെ ചെറുത്തു തോല്‍പ്പിക്കാം എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടായതും ഇത്തരം പോരാട്ടങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുണ്ടായ കര്‍ഷകരുടെയും തൊഴിലാളികളുടെയും മുന്നേറ്റത്തിന് കരുത്ത് പകരാന്‍ ഗുരുവായൂര്‍ സത്യാഗ്രഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സത്യാഗ്രഹം മുന്നോട്ടു വെച്ച ആശയം സമഗ്രതയില്‍ ഊന്നിയ ഒന്നായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി ഉന്നത ഫെല്ലോഷിപ്പ് ലഭിച്ച ഗുരുവായൂര്‍ ദേവസ്വം മാസികയായ ഭക്തപ്രിയയുടെ ചീഫ് എഡിറ്റര്‍ ഡോ.എം ലീലാവതിയെ ചടങ്ങില്‍ ആദരിച്ചു. പുറനാട്ടുകര രാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദയാണ് ആദരം അര്‍പ്പിച്ചത്. സത്യാഗ്രഹ സ്മരണയുടെ നവതിയും ഗുരുവായൂര്‍ ക്ഷേത്ര പുനരുദ്ധാരണം നടത്തിയതിന്റെ അമ്പതാം വാര്‍ഷികവുമടക്കം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത് .
ദീപിക പതുക്കോണ്‍ മാറി നില്‍ക്കണം; പുതിയ മേക്കോവറില്‍ സീരിയല്‍ താരം കൃഷ്ണപ്രിയ
Recommended Video
പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എം പി, എന്‍ കെ അക്ബര്‍ എംഎല്‍എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ ബി മോഹന്‍ദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു












Click it and Unblock the Notifications