Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്ഷോഭം: തീരദേശ വാസികള്‍ ദേശീയ പാത ഉപരോധിച്ചു

തൃശൂര്‍: എറിയാട് തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. തീരദേശ വാസികള്‍ ദേശീയ പാത ഉപരോധിച്ചു. കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറുന്നു. കടല്‍ അഞ്ഞൂറ് മീറ്ററിലധികം കരയിലേക്കൊഴുകുന്നു. തീരദേശത്ത് കഴിഞ്ഞ മൂന്നുദിവസമായി കടല്‍ ക്ഷോഭം ശക്തമായതോടെ പൊറുതി മുട്ടിയ ജനങ്ങളാണ് ദേശീയ പാത ഉപരോധിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി തകര്‍ന്ന് കൊണ്ടിരിക്കുന്ന അകാദല്‍ ഭിത്തി ഓഖി യുടെ ശേഷം പൂര്‍ണ്ണമായും തകര്‍ന്നതോടെയാണ് ജനങ്ങള്‍ സമരവുമായി മുന്നിട്ടിറങ്ങിയത്.

കഴിഞ്ഞ ഡിസംബറില്‍ എറിയാട് റോഡ് ഉപരോധിച്ച ജനങ്ങളോട് രണ്ടു മാസത്തിനകം കടല്‍ ഭിത്തി നിര്‍മ്മിക്കാം എന്ന് മന്ത്രി എ.സി. മൊയ്തീന്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതാവുകയും നേരത്തെ പാസായ 150 മീറ്റര്‍ കടല്‍ ഭിത്തി പോലും കെട്ടി പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്തതോടെ കഴിഞ്ഞ മാസം കടല്‍ക്ഷോഭം ഉണ്ടായതോടെ ജനങ്ങള്‍ ഉപരോധിച്ചിരുന്നു. അന്ന് താത്കാലിക തടയണ നിര്‍മ്മിക്കാം എന്ന തഹസില്ദാരുടെയും എം എല്‍ എ യുടെയും ഉറപ്പില്‍ ജനങ്ങള്‍ സമരം അവസാനിപ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. കടല്‍ ക്ഷോഭം മൂലം മണല്‍ അടിഞ്ഞു കയറി നീരൊഴുക്ക് തടസ്സപ്പെട്ട പെരുന്തോടിലെ മണല്‍ നീക്കം ചെയ്യാന്‍ പത്ത് ദിവസം കാത്തു നില്‍ക്കേണ്ടി വന്നു. കഴിഞ്ഞ മൂന്നു ദിവസമായി കടല്‍ ക്ഷോഭം രൂക്ഷമായതോടെ പഞ്ചായത്തിലെ ഒന്ന് 22 23 വാര്‍ഡുകളിലെ ജനങ്ങള്‍ ദേശീയ പാതയില്‍ ബൈപ്പാസിന് സമീപം ഉപരോധം തീര്‍ക്കുകയായിരുന്നു.

news

രാവിലെ പത്തിന് എറിയാട് കടലോര ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം വൈകീട്ട് മൂന്നിന് ജില്ലാ കലക്ടര്‍ ടി വി അനുപമ എത്തി സമരക്കാരുമായി സംസാരിച്ച ശേഷമാണ് സമര സമിതി അംഗങ്ങള്‍ പിന്മാറിയത്. രാവിലെ പത്തിന് സമരം ആരംഭിച്ച ഉടനെ കൊടുങ്ങല്ലൂര്‍ സി ഐ പി സി ബിജുകുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചെങ്കിലും പോലീസ് സമരക്കാരെ നീക്കാനുള്ള നടപടി ഒന്നും സ്വീകരിച്ചില്ല. സമരക്കാര്‍ ശക്തമായ നിലപാടെടുത്തതോടെ ഗുരുവായൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കൊത്തപറമ്പില്‍ നിന്നും തീരദേശ റോഡ് വഴി തിരിച്ചു വിട്ടെങ്കിലും സമരം ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും കലക്ടര്‍ സ്ഥലത്തെത്തണമെന്ന സമരക്കാരുടെ ആവശ്യം പരിഗണിക്ക പെടാതായതോടെ സമരം തീരദേശ റോഡിലേക്കും വ്യാപിപ്പിച്ചു. ഇതിനിടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തീരദേശത്തെ ജനങ്ങള്‍ എറിയാട് ,ചേരമാന്‍, പേബാസാര്‍ , ലൈറ്റ് ഹൌസ് എന്നിവിടങ്ങളില്‍ ഉപരോധം തീര്‍ത്ത് ഇതോടെ ദീര്‍ഘ ദൂര യാത്രക്കാരസടക്കമുള്ളവര്‍ പെരുവഴിയിലായി. രാവിലെ തഹസില്‍ദാര്‍ കെ.ജെ. ഷംസുദ്ധീന്‍ സ്ഥലത്തെത്തി സമരക്കാരുടെ ആവശ്യം എന്താണെന്ന് അന്വേഷിച്ചു. കലക്ടര്‍ എത്തിയാല്‍ ആവശ്യം പറയാമെന്നു പറഞ്ഞു ജനങ്ങള്‍ തഹസില്‍ദാറെ കൂവി വിട്ടു. തുടര്‍ന്ന് ഇരിഞ്ഞാലക്കുടയില്‍ നിന്നും ആര്‍ ഡി ഓ ഡോ എം സി രേജില്‍ സ്ഥലത്തെത്തി കലക്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വൈകീട്ട് മൂന്നിന് യോഗം വെച്ചിരിക്കുകയാണെന്നും അത് കൊണ്ട് യോഗത്തിനു ശേഷം സമരക്കാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച തീരുമാനം അറിയിക്കാം എന്നും കളക്ടര്‍ക്ക് വേണ്ടി അറിയിച്ചെങ്കിലും ജനങ്ങള്‍ വഴങ്ങിയില്ല തുടര്‍ന്ന് രണ്ടരയോടെ കലക്ടര്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും കടല്‍ക്ഷോഭം കലക്ടര്‍ നേരിട്ട് സന്ദര്‍ശിച്ച ശേഷം സംസാരിക്കാമെന്നായി സമരക്കാര്‍. തുടര്‍ന്ന് കടപ്പുറത്തെത്തിയ കലക്ടര്‍ പെട്ടെന്ന് കടല്‍ ഭിത്തി നിര്‍മിക്കാനുള്ള നടപടികള്‍ എടുക്കാമെന്ന് ഉറപ്പ് നല്‍കി

അതേ സമയം ദേശീയപാത ഉപരോധിച്ച 100ഓളം പേര്‍ക്കെതിരേ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു. കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഏറിയാട് തീരദേശവാസികള്‍ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ഹൈക്കോടതി വിലക്ക് ലംഘിച്ച് ദേശീയപാത ഉപരോധിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+