• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സനൂപ് വധം: മുഖ്യപ്രതി നന്ദന്‍ അറസ്റ്റില്‍, പിടികൂടിയത് തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്ന്

തൃശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍ അറസ്റ്റില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ സഹായിച്ച ചിറ്റിലങ്ങാട് സ്വദേശികളാണ് ഇവര്‍. ഇവര്‍ കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു.

ഹത്രാസിൽ മലയാളി മാധ്യമ പ്രവര്‍ത്തകൻ കസ്റ്റഡിയിൽ; പോപ്പുലർ ഫ്രണ്ടെന്ന് യുപി പോലീസ്... തെളിവുണ്ടെന്നും

ഇപ്പോള്‍ അറസ്റ്റിലായ മുഖ്യപ്രതി നന്ദന്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. അതുകൊണ്ട് ഇയാള്‍ വിദേശത്തേക്ക് കടന്നുകളയാന്‍ സാധ്യത പൊലീസ് പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിക്കെതിരെ അടിയന്തരമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയജിത്ത് എന്നിവരാണ് കേസില്‍ പ്രധാനപ്രതികള്‍.

രാജ്യത്തെ മുഴുവന്‍ മൂലക്ക് തള്ളി; തന്റെ നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അത്ഭുതപ്പെടാനില്ലെന്ന് രാഹുല്‍

അതേസമയം, കേസിലെ ഒന്നാം പ്രതി നന്ദന്റെ ഭാര്യ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. ഈ റെയ്ഡില്‍ നന്ദന്റെ പാസ്‌പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നുകളയുമെന്ന സൂചനയെ തുടര്‍ന്നാണിത്. സനൂപിലെ കൊല്ലണമെന്ന് ഉദ്ദേശ്യത്തോടെയാണ് നന്ദന്‍ കുത്തിയതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സനൂപിനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയതും തലയ്ക്ക് മാരകമായി പരിക്കേല്‍പ്പിച്ചതും നന്ദനാണെന്നാണ് പൊലീസ് പറയുന്നത്.

ഹത്രസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചത് ന്യായീകരിച്ച് യുപിസര്‍ക്കാര്‍;അക്രമണസംഭവങ്ങള്‍ ഒഴിവാക്കാന്

എന്നാല്‍ കേസില്‍ നാല് പ്രതികളെ കൂടാതെ അഞ്ചാമത് ഒരാള്‍ കൂടെ നേരിട്ട് പങ്കെടുത്തെന്ന വിവരും പുറത്തുവരുന്നുണ്ട്. നേരത്തെ കസ്റ്റഡിയിലായവരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട മൊഴി നല്‍കിയെന്നാണ് സൂചന. സനൂപിനെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആവര്‍ത്തിച്ച് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ ബിജെപി-ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നാണ് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞിരുന്നു. എന്നാല്‍ സിപിഎമ്മിനുള്ളിലെ ഗുണ്ടകളുടെ കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ പറയുന്നത്.

സനൂപിനെ കുത്തിയത് നന്ദന്‍, രണ്ട് പേര്‍ കസ്റ്റഡിയില്‍; സംഘത്തില്‍ ആഞ്ചാമതൊരാള്‍ കൂടിയുള്ളതായി സൂചന

ആരോഗ്യവകുപ്പ് പുഴുവരിച്ചെന്ന് പറയുന്നവരുടെ മനസാണ് പുഴുവരിച്ചത്, ഐഎംഎയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

cmsvideo
  വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam
  Thrissur

  English summary
  CPM Leader Sanoop's murder: Main accused Nandan arrested from Thrissur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X