തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സനൂപിനെ കുത്തിയത് നന്ദന്‍, രണ്ട് പേര്‍ കസ്റ്റഡിയില്‍; സംഘത്തില്‍ ആഞ്ചാമതൊരാള്‍ കൂടിയുള്ളതായി സൂചന

Google Oneindia Malayalam News

തൃശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ വധിച്ച കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളെ സഹായിച്ച ചിറ്റിലങ്ങാട് സ്വദേശികളാണ് ഇവര്‍. ഇവര്‍ കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പൈന്‍ സഹായിച്ചെന്നാണ് വിവരം. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കേസിലെ മുഖ്യപ്രതി നന്ദനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

വിദേശത്ത് നിന്നെത്തി

വിദേശത്ത് നിന്നെത്തി

മുഖ്യപ്രതി നന്ദന്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. അതുകൊണ്ട് ഇയാള്‍ വിദേശത്തേക്ക് കടന്നുകളയാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിക്കെതിരെ അടിയന്തരമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇയാള്‍ തൃശൂര്‍ ജില്ല വിട്ട് പോയിട്ടില്ലെന്നാണ് വിവരം. ഈ നിഗമനത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്.

 ഒളിവില്‍ കഴിയുന്നു

ഒളിവില്‍ കഴിയുന്നു

അതേസമയം, ഇയാള്‍ തൃശൂരിലെ ഉള്‍പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. തൃശൂരിലെ ചില സ്ഥലങ്ങളില്‍ ഇയാളെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സനൂപിനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയതും തലയ്ക്ക് മാരകമായി പരിക്കേല്‍പ്പിച്ചതും നന്ദനാണെന്നാണ് പൊലീസ് പറയുന്നത്.

 രണ്ട് പേര്‍ കസ്റ്റഡിയില്‍

രണ്ട് പേര്‍ കസ്റ്റഡിയില്‍

കേസില്‍ ഇപ്പോള്‍ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ പ്രതികളെ രക്ഷപ്പെടുത്തിന് സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. ചിറ്റിലങ്ങാടി സ്വദേശികളാണിവര്‍. കേസുമായി ബന്ധപ്പെട്ടും പ്രതികളെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്നും പൊലീസിന് ലഭിച്ചെന്നാണ് സൂചന.

 അഞ്ചാമതൊരാള്‍

അഞ്ചാമതൊരാള്‍

കേസില്‍ നാല് പ്രതികളെ കൂടാതെ അഞ്ചാമത് ഒരാള്‍ കൂടെ നേരിട്ട് പങ്കെടുത്തെന്ന വിവരും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലായവരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട മൊഴി നല്‍കിയെന്നാണ് സൂചന. നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയജിത്ത് എന്നിവരാണ് കേസില്‍ ഇപ്പോള്‍ പൊലീസ് തിരയുന്ന മുഖ്യപ്രതികള്‍.

Recommended Video

cmsvideo
തൃശ്ശൂര്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം;പ്രതി നന്ദനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം

രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം

സനൂപിനെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആവര്‍ത്തിച്ച് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ ബിജെപി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നാണ് മന്ത്രി എസി മൊയ്തീന്‍ പറയുന്നത്. എന്നാല്‍ സിപിഎമ്മിനുള്ളിലെ ഗുണ്ടകളുടെ കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ പറയുന്നത്.

പ്രതികള്‍ നാല് വഴിക്ക്

പ്രതികള്‍ നാല് വഴിക്ക്

കേസിലെ മുഖ്യപ്രതികളായ നാല് പേരും നാല് വഴിക്ക് മുങ്ങിയതാവാമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികളുടെ വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിവരികയാണ്. പ്രതികള്‍ പോകാനുള്ള എല്ലാ സ്ഥലങ്ങളിലും പൊലീസ് നിരീക്ഷമം ശക്തമാക്കിയിട്ടുണ്ട്. ഇവര്‍ സംസ്ഥാനം വിട്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

 ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ടത് സിപിഎം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടർന്നെന്ന് കെ സുരേന്ദ്രൻ ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ടത് സിപിഎം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടർന്നെന്ന് കെ സുരേന്ദ്രൻ

ജോസ് കെ മാണിയുടെ ഇടതു പ്രവേശം; വെള്ളിയാഴ്ച സുപ്രധാന പ്രഖ്യാപനം, രാജ്യസഭ സീറ്റ് രാജിവെച്ചേക്കുംജോസ് കെ മാണിയുടെ ഇടതു പ്രവേശം; വെള്ളിയാഴ്ച സുപ്രധാന പ്രഖ്യാപനം, രാജ്യസഭ സീറ്റ് രാജിവെച്ചേക്കും

പുരസ്‌കാരം കിട്ടുന്നു, ഉദ്ഘാടനം നടക്കുന്നു; കേരള ജനത പ്രയാസത്തില്‍- തുറന്നടിച്ച് ചെന്നിത്തലപുരസ്‌കാരം കിട്ടുന്നു, ഉദ്ഘാടനം നടക്കുന്നു; കേരള ജനത പ്രയാസത്തില്‍- തുറന്നടിച്ച് ചെന്നിത്തല

ഇപി ജയരാജന് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുഇപി ജയരാജന് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

Thrissur
English summary
CPM Leader Sanoop's Murder: Two people are in custody, Police have intensified the investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X