വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ദാമോദര്‍ ദാസ് വീണ്ടും ഇടഞ്ഞു, ആനക്കോട്ടയിലേക്ക് മാറ്റുമെന്ന് അധികൃതര്‍
തൃശൂര്‍: ഗുരുവായൂരില്‍ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ദാമോദര്‍ ദാസ് എന്ന ആന വീണ്ടും ഇടഞ്ഞു. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറേ നടയില്‍ വെച്ചാണ് ആന വീണ്ടും ഇടഞ്ഞത്. ഇന്ന് രാവിലെ ശീവേലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ദാമോദര്‍ ദാസ് വീണ്ടും ഇടഞ്ഞത്. ശീവേലി കഴിഞ്ഞ് വരുന്നതിനിടെ പടിഞ്ഞാറേ നടയില്‍ എത്തിയപ്പോള്‍ ആന അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
അതേസമയം ആനയുടെ നാല് കാലുകളിലും ചങ്ങലയുണ്ടായിരുന്നു. അതിനാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവായി. എന്നാല്‍ ഏറെ നേരം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ദാമോദര്‍ ദാസിനെ തളച്ചത്. ദാമോദര്‍ ദാസിനെ ഉടന്‍ ആനക്കോട്ടയിലേയ്ക്ക് മാറ്റും എന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ പത്തിനായിരുന്നു ഇതിന് മുന്‍പ് ദാമോദര്‍ ദാസ് ഇടഞ്ഞത്.

വിവാഹ ഫോട്ടോഷൂട്ടിനിടെ ആയിരുന്നു ഇത്. വിവാഹ പാര്‍ട്ടിയുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്നീട് പുറത്ത് വന്നതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. ഇടഞ്ഞ ആന പാപ്പാന്റെ ഉടുതുണിയുരിഞ്ഞ് തുമ്പിക്കൈയ്യില്‍ തൂക്കിയെടുത്ത് എറിയുന്നതായിരുന്നു പുറത്ത് വന്ന ദൃശ്യത്തില്‍ ഉണ്ടായിരുന്നത്. തലനാരിഴക്ക് അത്ഭുതകരമായാണ് പാപ്പാന്‍ രക്ഷപ്പെട്ടത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനയാണ് ദാമോദര്‍ ദാസ്.

ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെ ആണ് അന്നും ആന ഇടഞ്ഞത്. നവദമ്പതികള്‍ ഷൂട്ടിംഗിനായി ആനയുടെ മുന്നില്‍ എത്തിയപ്പോള്‍ ദാമോദര്‍ ദാസ് ഇടയുകയായിരുന്നു. ആനയുടെ സമീപത്തു കൂടെ വരനും വധുവും നടന്നുപോകുന്നത് ഫോട്ടോഗ്രാഫര്‍ ചിത്രീകരിക്കുന്നതിനിടെ ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലില്‍ പൊക്കിയെടുത്ത് തുമ്പിക്കൈ കൊണ്ട് തൂക്കിയെടുക്കുകയായിരുന്നു.
കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്

എന്നാല്‍ ദാമോദര്‍ ദാസിന് പാപ്പാനായ രാധാകൃഷ്ണന്റെ മുണ്ടിലാണ് പിടികിട്ടിയത്. ഇതിനാല്‍ പാപ്പാന്‍ ഊര്‍ന്ന് വീണ് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് ദാമോദര്‍ ദാസിന്റെ മുകളില്‍ മറ്റൊരു പാപ്പാനും ഉണ്ടായിരുന്നു. എന്നാല്‍ അക്രമ സ്വഭാവം കാണിച്ചെങ്കിലും ദാമോദര്‍ ദാസ് പെട്ടെന്ന് തന്നെ ശാന്തനായത് കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. അപകടത്തില്‍പ്പെട്ട പാപ്പാന് കാര്യമായ പരിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
എന്നും ഭാഗ്യം മാത്രം കൈവരും.. ജോലിയില് വളര്ച്ച മാത്രം; ഈ നക്ഷത്രക്കാരാണോ നിങ്ങള്?

അതേസമയം ഫോട്ടോഷൂട്ടിന് വേണ്ടി ആനയെ പ്രത്യേകം സെറ്റ് ചെയ്തതല്ല എന്നും ആന അവിടെ നടന്നുപോകുന്നതിനിടെ പാപ്പാനെ പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നുമായിരുന്നു അന്ന് ദൃശ്യം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ജെറി പറഞ്ഞത്. സാധാരണയായി ആന നടന്ന് പോകുന്ന വഴിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഈ സമയം നടപ്പന്തലിലും നിരവധി പേരുണ്ടായിരുന്നു.