• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാം, വീട്ടു വളപ്പില്‍ സംസ്കരിക്കാം; അനുമതിയുമായി തൃശ്സൂര്‍ അതിരൂപത

തൃശ്സൂര്‍: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ ദഹിപ്പിക്കാന്‍ അനുമതി നല്‍കി തൃശൂര്‍ അതിരൂപത. .മൃതദേഹം മറവ്‌ചെയ്യുമ്പോള്‍ സിമിത്തേരിയില്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ സിവില്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ രീതിയുള്ള കുഴി എടുത്ത് മൃതദേഹം സംസ്‌കരിക്കുകയാണ് വേണ്ടതെന്നും അതിരൂപ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. തൃശൂര്‍ അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രിയ ബഹുമാനപ്പെട്ട വൈദികരേ,

കോവിഡ് -19 മഹാമാരിയുടെ വ്യാപനം വര്‍ദ്ധിക്കുന്ന ഒരു സാഹചര്യമാണ് നമുക്ക് ഇന്നുള്ളത്. അതിനാല്‍ രോഗബാധയില്‍ നിന്ന് വിമുക്തി നേടുന്നതിനുവേി നമ്മള്‍ നിരന്തരം പ്രാര്‍ത്ഥിക്കേതാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നേരത്തെ നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വളരെ കാര്യഗൗരവത്തോടെ നമ്മള്‍ പെരുമാറുകയും വേണം. ആരാധനാലയങ്ങള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നിലവിലുള ളപ്പോള്‍ കണ്ടയ്മെന്‍റ് സോണില്‍ ഉള്ള സ്ഥലങ്ങളില്‍ പള്ളികള്‍ തുറക്കരുത്. കോവിഡ് -19 വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പൊതുജനത്തെ പങ്കെടുപ്പിച്ചുകൊുള്ള വി. കുര്‍ബ്ബാനകള്‍ ഒഴിവാക്കേണ്ടതാണ്.

കോവിഡ് -19 രോഗംമൂലം ആരെങ്കിലും മരിക്കുവാന്‍ ഇടയായാല്‍ അവരുടെ മൃതസംസ്‌കാരത്തെക്കുറിച്ചള്ള നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു.

1. കോവിഡ് -19 രോഗം മൂലം മരണമടഞ്ഞവരുടെ മൃതസംസ്‌കാര കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍, ആരോഗ്യവകുപ്പ്, പോലിസ് എന്നിവരുടെ നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും കൃത്യമായി പാലിക്കേണ്ടതാണ്.

cmsvideo
  അടിയന്തിര സാഹചര്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കാമെന്ന് തൃശ്ശൂർ അതിരൂപത

  2.മൃതദേഹം മറവ്‌ചെയ്യുമ്പോള്‍ സിമിത്തേരിയില്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ സിവില്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ രീതിയുള്ള കുഴി എടുത്ത് മൃതദേഹം സംസ്‌കരിക്കുകയാണ് വേണ്ടത്.

  3.സിമിത്തേരിയില്‍ സ്ഥലമില്ലാത്തപക്ഷം ഇടവകപള്ളിയിലെ പറമ്പില്‍ സൗകര്യമുള്ള സ്ഥലമുണ്ടെങ്കില്‍, അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്, ആ സ്ഥലത്ത് മൃതദ്ദേഹം സംസ്‌കരിക്കാവുന്നതാണ്. ഇങ്ങനെ സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ ഭൗതിക അവശിഷ്ടങ്ങള്‍ ഒരു നിശ്ചിത കാലഘട്ടത്തിനുശേഷം എടുത്ത് സിമിത്തേരിക്കുള്ളില്‍ സ്ഥിരം കല്ലറകളുള്ളവരാണെങ്കില്‍ അതിലേയ്‌ക്കോ അല്ലെങ്കില്‍ പൊതുവെ ചെയ്യുന്ന രീതിയനുസരിച്ച് ഭൗതിക അവശിഷ്ടങ്ങള്‍ അടക്കംചെയ്യുന്ന സ്ഥലത്തേയ്‌ക്കോ മാറ്റേണ്ടതാണ്.

  4. മേല്പ്പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് മൃതദേഹം സംസ്‌കരിക്കുവാന്‍ സാധിക്ക ാതെ വരികയാണെങ്കില്‍, ഇപ്പോള്‍ നിലനില്ക്കുന്ന സഹചര്യത്തില്‍, സിവില്‍ അധികാരികളുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു പള്ളിയുടെ സിമിത്തേരിയിലോ അതിനും സാധ്യമല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം വീട്ടുവളപ്പിലോ സംസ്‌കരിക്കുന്നതിന് തടസ്സമില്ലാത്തതാണ്. ഈ കോവിഡ് 19-ന്റെപശ്ചാത്തലത്തില്‍ മാത്രമാണ് ഇത് അനുവദിക്കുന്നത്. ഇങ്ങനെ സംസ്‌കരിക്കുന്ന മൃതദേഹത്തിന്റെ ഭൗതികാവശിഷ്ടം രുവര്‍ഷത്തിനുള്ളില്‍ പള്ളി സിമിത്തേരിയില്‍ അടക്കം ചെയ്യാവുന്നതാണ്.

  5. ഇപ്പോള്‍ ഉള്ള സഹചര്യം പരിഗണിച്ച് ബന്ധുക്കളുടെ സമ്മതത്തോടെ സിവില്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി മൃതദേഹം ദഹിപ്പിക്കുന്നതിന് അനുവദിക്കാവുന്നതാണ്. ഇങ്ങനെ ദഹിപ്പിക്കുന്ന മൃതദേഹങ്ങളുടെ ഭൗതികാവശിഷ്ടം (ഭസ്മം) പള്ളി സിമിേത്തരിയിലാണ് അടക്കം ചെയ്യേത്.

  മൃതദേഹം ദഹിപ്പിക്കുന്നതിനെ സംബന്ധിച്ച് കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥത്തില്‍ 2301 ഖണ്ഡികയില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസത്തില്‍ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ശവദാഹം അനുവദിക്കുന്നു. സഭാനിയമവും ഇത് അനുവദിക്കുന്നു്: ''തങ്ങളുടെ ശരീരം ദഹിപ്പിക്കണമെന്ന് തീരുമാനമെടുത്ത വ ര്‍ ക്രിസ്തീയ ജീവിതത്തിനു വിരുദ്ധമായ കാരണളാലല്ല അങ്ങനെ ചെയ്തതെങ്കില്‍ സഭാപരമായ മൃതസംസ്‌കാരം നല്‍കേതാണ്. എങ്കിലും ദഹിപ്പിക്കുന്നതിനേക്കാള്‍ സംസ്‌കരിക്കുന്നതിനാണ് സഭ കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് മൃതസംസ്‌കാരശു്രശൂഷയില്‍ വ്യക്തമാക്കേതും ഉതപ്പ് ഒഴിവാക്കേതുമാണ്''. ലത്തീന്‍സഭാനിയമത്തിലുംശവദാഹം അനുവദിക്കുന്ന. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശവദാഹം കൂടുതല്‍ പ്രായോഗികമാണ്; അനുവദനീയവുമാണ്.

  7. ഈ നല്കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാംതന്നെ കോവിഡ് പശ്ചാത്തലത്തിലുള്ളതും, ഓരോ ഇടവകയുടെയും പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് ഏറ്റവും അനുയോജ്യമായ രീതിയിലുമായിരിക്കണം നിര്‍വ്വഹിക്കേത്.

  8. ഈ നിര്‍ദ്ദേശങ്ങള്‍ ബഹു. വികാരിയച്ചന്മാര്‍ ഇടവക ജനങ്ങളെ അറിയിക്കുകയും നമ്മുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിച്ച് ജീവിക്കുന്നതോടൊപ്പം ആത്മസംയമനം പാലിച്ചു പെരുമാറണമെന്ന് ഉപദേശിക്കുകയും ചെയ്യുവാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

  'പൗരന്മാർക്കു പോലും ചോദ്യം ചെയ്യാനാകത്ത കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യ രാജ്യം; ഇത് മനസിലാക്കി ഇടപെടണം'

  Thrissur

  English summary
  Dead body'd of those who died of covid can be cremated says thrissur archdiocese
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X