ഉറക്കത്തില്‍ നിന്ന് വിളിച്ചില്ല; തൃശൂരില്‍ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ചേര്‍പ്പ്: തൃശൂരില്‍ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കോടന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. ആര്യംപാട് ചിറമ്മല്‍ ജോയ് ആണ് കൊലപ്പെട്ടത്. മകന്‍ റിജോയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. റിജോയെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്താത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സ്ഥിരമായി മദ്യപിക്കുന്ന ആളാണ് റിജോ. വെള്ളിയാഴ്ച മദ്യപിച്ചെത്തി ഉച്ചയോടെയാണ് റിജോ വീട്ടില്‍ ഉറങ്ങിയത്. എന്നാല്‍ തന്നെ ഉണര്‍ത്തിയില്ലെന്ന് പറഞ്ഞ് ജോയിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജോയിയെ കൈകൊണ്ടിടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തടിക്കുകയും ചെയ്തു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛനെ താന്‍ മര്‍ദ്ദിച്ച കാര്യം റിജോ തന്നെയാണ് ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞത്. മൃതദേഹം ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലാണ്. അതേസമയം, കാസര്‍കോട് കുടുംബ വഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്ന സംഭവത്തില്‍ മകനും പങ്കുള്ളതായി തെളിഞ്ഞിരുന്നു.
സംഭവത്തെ തുടര്‍ന്ന് കസ്റ്റിഡിയിലെടുത്ത ഭാര്യ സീമന്തിനിയെ ചോദ്യം ചെയ്തപ്പോഴാണ് കൃത്യത്തില്‍ മകന്‍ സിബിനും പങ്കുള്ളതായി തെളിഞ്ഞത്. സിബിനെ കേസില്‍ പ്രതി ചേര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥനായ രാജപുരം സി ഐ കൃഷ്ണന്‍ കെ കാളിദാസന്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications