തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിഞ്ഞാടി ലഹരി മാഫിയ; തൃശൂരില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം, എസ്‌ഐക്ക് പരിക്ക്

Google Oneindia Malayalam News

തൃശൂര്‍: തൃശൂരിലും കൊച്ചിയിലും ലഹരി മാഫിയകളുടെ ആക്രമണം. തൃശൂര്‍ മതിലകത്ത് ലഹരി മാഫിയ. സംഘം എസ് ഐയെ ആക്രമിച്ചു. മതിവലകം എസ് ഐ മിഥുന്‍ മാത്യുവിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് ജീപ്പും ആക്രമികള്‍ തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവമുണ്ടായത്.

സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേരെ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ ഇവര്‍ എസ് ഐയെ ആക്രമിക്കുകയായിരുന്നു. പൊലീസ് ജീപ്പിന്റെ ചില്ലുകള്‍ ആക്രമികള്‍ തകര്‍ത്തു. പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

thrissur

ഇവരില്‍ നിന്ന് ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെടുത്തില്ലെങ്കിലും പ്രതികള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. മൂന്ന് പ്രതികളെയും ഇന്ന് വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലും സമാനമായ ആക്രമണം നടന്നിരുന്നു. കരിങ്ങപ്പടിയിലാണ് രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ചുമട്ടുതൊഴിലാളിയായ നജീബിന്റെ വാഹനത്തിന് നേരെ ലഹരിമാഫിയ തീയിടുകയായിരുന്നു. വീടിന് സമീപം നിര്‍ത്തിയ ഒമ്‌നി വാഹനത്തിന് നേരെ ശനിയാഴ്ച പുലര്‍ച്ചെ ആക്രമികള്‍ തീയിടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ വലഹരി മാഫിയയാണെന്നാണ് നജീബ് ആരോപിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി സര്‍വെ; പഞ്ചാബിലെ തന്ത്രം ഗുജറാത്തിലും പയറ്റി കെജ്രിവാള്‍മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി സര്‍വെ; പഞ്ചാബിലെ തന്ത്രം ഗുജറാത്തിലും പയറ്റി കെജ്രിവാള്‍

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ലഹരി സംഘത്തില്‍ ഉള്‍പ്പട്ടെ ഒരാള്‍ക്കെതിരെ നജീബും സംഘവും രംഗത്തെത്തിയിരുന്നു. ഇയാളുടെ ലഹരി ഉപയോഗത്തെ ചോദ്യം ചെയതതാണ് സംഭവത്തിന് കാരണം. തുടര്‍ന്ന് ഇയാള്‍ താമസം മാറിയെങ്കിലും തന്നെയും അയല്‍ക്കാരെയും ഭീഷണിപ്പെടുത്തിയെന്നാണ് നജീബ് ആരോപിക്കുന്നത്.

അതേസമയം, ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ വലിയ രീതിയില്‍ നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും രണ്ടാം ഘട്ടത്തില്‍ നേരിട്ടുള്ള കൂടുതല്‍ ഇടപെടലുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളി ക്യാമ്പുകളിലും, തൊഴിലിടങ്ങളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ലഹരി വ്യാപന സാധ്യതകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി കവചിന്റെ സംസ്ഥാനതല സമാപനസമ്മേളനത്തി്ന്റെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം ഇ കെ നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് എക്സൈസ് വകുപ്പുകളുമായി ചേര്‍ന്നു കര്‍ശന നടപടികള്‍ സ്വീകരിക്കും. തൊഴിലാളികള്‍ക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ലഹരി വിമുക്തിക്കും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന് കേരളത്തിന്റെ ഉത്പാദന സേവന,വിതരണ മേഖലകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി അതിഥി്ത്തൊഴിലാളികള്‍ മാറി .

മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തില്‍ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ അവര്‍ക്കിടയില്‍ ഒറ്റപ്പെട്ട ചില ക്രിമിനല്‍ പ്രവണതകളും ലഹരി ഉപയോഗവും ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിഥി തൊഴിലാളികളെ ലഹരിമാഫിയ ഉപയോഗിക്കുന്നതായും അവരില്‍ കമ്പോളം കണ്ടെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍ശനമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Thrissur
English summary
Drug mafia gang attacked SI at Thrissur and police jeep was smashed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X