Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി: ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിന് ജാമ്യം!

തൃശൂര്‍: തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍വച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ പരാതിയെ തുടര്‍ന്ന് കാട്ടൂര്‍ പോലീസ് കേസെടുത്ത്, പിന്നീട് തിരുവനന്തപുരം മ്യൂസിയം പോലീസിന് കൈമാറിയ കേസില്‍ ഡിവൈഎഫ്ഐ നേതാവ് ആര്‍എല്‍ ജീവന്‍ലാലിന് ഹൈക്കോടതി ജാമ്യം. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍വച്ച് ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രറി ആര്‍എല്‍ ജീവന്‍ലാല്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തക ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

thrissur-map-05-14

തുടര്‍ന്ന് കാട്ടൂര്‍ പോലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുകയും ,കേസ് തിരുവനന്തപുരം മ്യൂസിയം പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ഒക്‌ടോബര്‍ ഒമ്പതിന് കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയും പരാതിക്കാരിയുടെ രഹസ്യമൊഴി എടുത്തിരുന്നു. ഇതിനിടയില്‍ ജീവന്‍ലാലിനെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തില്‍ പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.എല്‍.എ. ഓഫീസിലേക്കും കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് സ്‌റ്റേഷനിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ അലസത ആരോപിച്ച് പരാതിക്കാരി മാധ്യമങ്ങളെ കണ്ടിരുന്നു. ഇന്നലെയാണ് ഹൈക്കോടതി ജീവന്‍ലാലിന് ജാമ്യം അനുവദിച്ചത്. ജീവന്‍ലാലിനുവേണ്ടി മുന്‍ ഗവ. പ്ലീഡര്‍ ഐ.വി. പ്രമോദ് ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+