വയോധിക ദമ്പതികളെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം തൃശൂരില്‍
തൃശൂര്‍: വയോധിക ദമ്പതികളെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. മാനസിക ദൗര്‍ബല്യമുള്ള കൊച്ചുമകനാണ് കൊലപാതകം നടത്തിയത്. പുന്നയൂര്‍കുളം വടക്കേക്കാട് വൈലത്തൂര്‍ അണ്ടിക്കോട്ട് അണ്ടിക്കോട്ടുകടവ് പനങ്ങാവ് അബ്ദുള്ള ( 75), ഭാര്യ ജമീല ( 64) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ചെറുമകന്‍ അക്മലിനെ ( 27) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ദമ്പതികളും കൊച്ചുമകനുമായിരുന്നു ഇവിടെ താമസം. വൃദ്ധ ദമ്പതികളുടെ മകളുടെ മകനാണ് അക്മല്‍. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് പുനര്‍ വിവാഹം ചെയ്ത് കൊല്ലത്താണ് മകള്‍ താമസിക്കുന്നത്.
വൃദ്ധ ദമ്പതികളുടെ സംരക്ഷണത്തിലായിരുന്നു യുവാവ് കഴിഞ്ഞിരുന്നത്. മംഗലാപുരത്ത് ഡിഗ്രി പഠനത്തിന് പോയത് മുതല്‍ ഇയാള്‍ ലഹരിക്കടിമയാണെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ നാട്ടിലേക്ക് എത്തിയത്. പണത്തിനായി ഇയാള്‍ വൃദ്ധ ദമ്പതികളെ മര്‍ദ്ദിക്കാറുണ്ടായിരുന്നു.
അതേസമയം, മനോനില തെറ്റിയ അക്മലിനെ നേരത്തെ തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. നാല് മാസം മുമ്പാണ് ഇയാള്‍ തിരിച്ചെത്തിയത്.
രാവിലെ ഭക്ഷണവുമായി തൊട്ടടുത്ത് താമസിക്കുന്ന മകനെത്തിയപ്പോഴാണ് കൊലപാതകം പുറം ലോകം അറിഞ്ഞത്. ജമിലയുടെ കഴുത്തറുത്ത് കോവണിപ്പടിയില്‍ വച്ച നിലയിലായിരുന്നു. കാണാതായ അക്മലിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മംഗലാപുരം ഭാഗത്ത് നിന്നും പിടിയിലാവുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.












Click it and Unblock the Notifications