തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെൺകുട്ടിയെ കാറിൽ നിന്നും തള്ളിയിട്ട സംഭവം; പ്രതിയുടെ കയ്യിൽ പത്ത് ഗ്രാം എംഡിഎംഎ; അന്വേഷണം തുടരുന്നു

Google Oneindia Malayalam News

തൃശ്ശൂർ: പെൺകുട്ടിയെ കാറിൽ നിന്നും തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കേസിന്റെ അന്വേഷണം കൂടുതൽ വഴിത്തിരിവിലേക്ക്. സംഭവത്തിൽ അറസ്റ്റിലായ പ്രതിയിൽ നിന്നും പത്ത് ഗ്രാം എം ഡി എം എ പിടികൂടി. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവ പിടി കൂടിയത്.

കണ്ടെത്തിയിരിക്കുന്നത് നിരോധിത മയക്ക് മരുന്ന് ആണെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ പ്രതിയ്ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധം ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

kerl

അതേസമയം , ഇയാൾ ലഹരി മരുന്നുകൾ അർഷാദ് ഉപയോഗിക്കുമെന്ന് പോലീസ് നേരത്തെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ പത്ത് ഗ്രാം എം ഡി എം എ പിടികൂടിയിരിക്കുന്നത്. കഞ്ചാവിന് അടിമയാണെന്നും പോലീസ് പറഞ്ഞിരുന്നു.

വിവാഹത്തിന്റെ പേരിൽ ഉണ്ടായ തർക്കത്തിനിടെ ആണ് അർഷാദ് പെൺകുട്ടിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടത്. സംഭവത്തിൽ പ്രതിയായ കാവീട് സ്വദേശി അര്‍ഷാദ് പോലീസ് പിടിയിലായിരുന്നു. മുനമ്പം സ്വദേശിയായ 22 കാരിയെ ആണ് ഇയാൾ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടത്.

സംഭവത്തിൽ പരിക്കേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിലാണ് അർഷാദ് തള്ളിയിട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂർ കാവീട് നിന്നും അർഷാദിനെ പോലീസ് പിടികൂടുകയായിരുന്നു.

പ്രതിയായ അർഷാദും 22 കാരിയും 20 ദിവസമായി ഒന്നിച്ച് കഴിയുകയായിരുന്നു. ഭർത്താവിനെയും തന്റെ രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് യുവതി അർഷാദിനൊപ്പം പോയത്. ഇതിന് പിന്നാലെയായിരുന്നു സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിൽ നിന്നും അർഷാദ് പിന്മാറിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു.

ഈ വിഷയത്തെ സംബന്ധിച്ച് രണ്ടു പേരും തമ്മിൽ തർക്കമുണ്ടായതായും പോലീസ് പറഞ്ഞു. ഇന്ന് രാവിലെ ഏഴര മണിയോടെ കുന്നംകുളം നഗരത്തിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത് . രണ്ടുപേരും കാറിൽ ഒന്നിച്ചാണ് കുന്നംകുളത്തേക്ക് വന്നത്. സഞ്ചരിച്ച കാറിൽ നിന്ന് ഇറങ്ങിയതിനു ശേഷവും രണ്ടുപേരും തമ്മിൽ സംസാരം തുടർന്നിരുന്നു.

ഇതിന് പിന്നാലെ വീണ്ടും കാറിലേക്ക് കയറാൻ യുവതി ശ്രമിച്ചിരുന്നു. ശേഷം, കാറിന്റെ ഡോറിൽ പിടിച്ചു തൂങ്ങി നിന്നു. എന്നാൽ, ഏകദേശം 100 മീറ്റർ വേഗത്തിൽ കാർ സഞ്ചരിച്ചിരുന്നു. പിന്നാലെ, ഡോറിൽ തൂങ്ങി നിന്ന യുവതിയെ കാറിൽ നിന്നും തള്ളിയിട്ടു.

മലപ്പുറം സർക്കാർ കോളേജിൽ മോഷണം; പിന്നിൽ എസ്എഫ്ഐ, കെഎസ് യു പ്രവര്‍ത്തകർ; ഏഴ് പേർ അറസ്റ്റിൽമലപ്പുറം സർക്കാർ കോളേജിൽ മോഷണം; പിന്നിൽ എസ്എഫ്ഐ, കെഎസ് യു പ്രവര്‍ത്തകർ; ഏഴ് പേർ അറസ്റ്റിൽ

കാറിന്റെ വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയുന്ന രീതിയി ആയിരുന്നു അർഷാദിന്റെ അഭ്യാസ പ്രകടനം. ഇത്തരത്തിൽ കാർ ഓട്ടിച്ചിരുന്ന അർഷാദ് വേഗത കൂട്ടിയും കുറയ്ക്കുകയും ചെയതിലൂടെ പെണകുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് പോലീസ് പറയുന്നത്.

ഇതിന് പിന്നാലെയാണ് പെൺകുട്ടിയ്ക്ക് ഗുരുതരമായ പരിക്ക് പറ്റി ആശുപത്രിയിൽ ആക്കിയത്. യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അർഷാദിനെതിരെ വധ ശ്രമത്തിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത് .

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

Thrissur
English summary
Girl thrown from car in Thrissur; Police seized 10 grams of MDMA from the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X