• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മയുമായി പിണങ്ങി നാടുവിടാനൊരുങ്ങി പെണ്‍കുട്ടി; പൊലീസിന്റെ കൃത്യമായ ഇടപെടലില്‍ കണ്ടെത്തി

Google Oneindia Malayalam News

തൃശൂര്‍: അമ്മയുമായി പിണങ്ങി നാടുവിടാനൊരുങ്ങിയ പെണ്‍കുട്ടിയെ പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. ദിവാന്‍ജിമൂലയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ റെജികുമാറിന്റെ ഇടപെടലിലൂടെയാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടി അമ്മയുമായി ദിവസങ്ങളോളം പിണങ്ങി നില്‍ക്കുകയായിരുന്നുവെന്നും. ഏതെങ്കിലും സ്ഥലത്തേക്ക് പോകണം എന്ന തീരുമാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്ക് ബസ്സ് കയറുവാനായി പോകുന്നതിനിടെയിലാണ് കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥന്‍ കാണുന്നതും കൃത്യമായ ഇടപെടല്‍ നടത്തുന്നതും. സംഭവത്തെ കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

ചേര്‍പ്പ് സ്വദേശികളായ അമ്മയും മകളും ചികിത്സക്കായാണ് കാലത്ത് നേരത്തെ തന്നെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പെ അമ്മയും പ്‌ളസ്റ്റു വിദ്യാര്‍ത്ഥിയായ മകളും തമ്മില്‍ വീട്ടിലെ ചെറിയ പ്രശ്‌നങ്ങളുമായിബന്ധപ്പെട്ട് സൌന്ദര്യപിണക്കത്തിലായിരുന്നു. അമ്മ ചോദിച്ചതിനുമാത്രം മറുപടി പറഞ്ഞിരുന്ന മകള്‍ അമ്മയില്‍ നിന്നും അല്പം വിട്ടുമാറിയാണ് ഇരുന്നിരുന്നത്. പലപ്പോഴും ഇത്തരം പിണക്കങ്ങള്‍ പതിവായതിനാല്‍ അമ്മ അത് കാര്യമാക്കിയില്ല.

'ചോദ്യം ചെയ്യാന്‍ ആരെങ്കിലും വേണ്ടേ, ഡബ്ല്യുസിസി ചെയ്യുന്നതും അതാണ്'; സംയുക്ത മേനോന്‍'ചോദ്യം ചെയ്യാന്‍ ആരെങ്കിലും വേണ്ടേ, ഡബ്ല്യുസിസി ചെയ്യുന്നതും അതാണ്'; സംയുക്ത മേനോന്‍

ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതിനായി പോയ അമ്മ മകളുടെ കണ്‍വെട്ടത്തുതന്നെയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ മകളെ കാണാനില്ല. വരിയില്‍ നിന്നിരുന്ന അമ്മ അടുത്തുള്ളവരോട് പറഞ്ഞ് പരിസരങ്ങളില്‍ മകളെ തിരഞ്ഞവെങ്കിലും മകളെ കണ്ടില്ല. പിണക്കത്തിലായിരുന്നതിനാല്‍ വേറെ എങ്ങോട്ടെങ്കിലും പോകുമോ എന്ന് ഭയത്തില്‍ ഉടന്‍ തന്നെ അടുത്തുകൂടിയവരോട് വിവരം പോലീസില്‍ അറിയിക്കാന്‍ സഹായിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

'ചോദ്യം ചെയ്യാന്‍ ആരെങ്കിലും വേണ്ടേ, ഡബ്ല്യുസിസി ചെയ്യുന്നതും അതാണ്'; സംയുക്ത മേനോന്‍'ചോദ്യം ചെയ്യാന്‍ ആരെങ്കിലും വേണ്ടേ, ഡബ്ല്യുസിസി ചെയ്യുന്നതും അതാണ്'; സംയുക്ത മേനോന്‍

ഉടന്‍ തന്നെ വിവരം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും വിവരം കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും ചെയ്തു. കണ്‍ട്രോള്‍ റൂമില്‍ നിന്നും നിമിഷങ്ങള്‍ക്കുളളില്‍ എല്ലാ വയര്‍ലസ്സ് സെറ്റുകളിലും കാണാതായ പെണ്‍കുട്ടിയെ കുറിച്ചുള്ള സന്ദേശം വിശദവിവരങ്ങളോടെ എത്തി. ഈ സമയം ദിവാന്‍ജിമൂലയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ റെജികുമാര്‍ സന്ദേശം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

റെജികുമാര്‍ വാഹനങ്ങള്‍ നിയന്ത്രിച്ചു വിടുന്നതിനിടയിലാണ് മെസേജില്‍ പറഞ്ഞപ്രകാരമുള്ള ഡ്രസ്സ് ധരിച്ച് ഒരു കുട്ടി റോഡിലൂടെ ട്രാന്‍സ് പോര്‍ട്ട് ബസ് സ്റ്റാന്റ് വഴിയിലൂടെ പോകുന്നതുകണ്ടത്. കാണാതായ കുട്ടിയുമായി ചെറിയൊരു സാമ്യം തോന്നിയതിനാല്‍ റെജി ഓടിയെത്തി കുട്ടിയുടെ പേര് ചോദിച്ചു. പേരും, അടയാളമായി പറഞ്ഞിരുന്ന വിവരങ്ങളും ഒന്നുതന്നെ എന്ന് മനസ്സിലായതോടെ. ഉടന്‍ തന്നെ റെജി വയര്‍ലസ്സ് സെറ്റിലൂടെ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിച്ചു.

കുട്ടിയോട് എവിടുന്നു വരുന്നു, എങ്ങോട്ടാണ് പോകുന്നത് എന്ന് പല കാര്യങ്ങളും ചോദിച്ചറിയുന്നതിനിടയില്‍ കണ്‍ട്രോള്‍റൂമിലെ വാഹനവും കൂടെ അമ്മയും സ്ഥലത്തെത്തി കുട്ടിയെ തിരികെ കൊണ്ടുപോവുകയും ചെയ്തു. കുട്ടി അമ്മയുമായി ദിവസങ്ങളോളം പിണങ്ങി നില്‍ക്കുകയായിരുന്നുവെന്നും. ഏതെങ്കിലും സ്ഥലത്തേക്ക് പോകണം എന്ന തീരുമാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്ക് ബസ്സ് കയറുവാനായി പോവുകയായിരുന്നുവെന്നുമാണ് കുട്ടി പോലീസുദ്യോഗസ്ഥരോട് പറഞ്ഞത്.

ദിവസങ്ങളായി എങ്ങോട്ടെങ്കിലും പോകണം എന്ന ചിന്തയിലായിരുന്നു കുട്ടി. കയ്യില്‍ പണമില്ലെങ്കിലും നാടുവിടാനുള്ള അവസരം കാത്ത് ഇരിക്കുകയായിരുന്നു. അമ്മയോടൊപ്പം ആശുപത്രിയിലെത്തിയപ്പോള്‍ അമ്മയുടെ കണ്ണുവെട്ടിച്ച് അവിടെനിന്നും ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. അമ്മയ്ക്കും മകള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും, രണ്ടുപേര്‍ക്കും കൌണ്‍സിലിങ്ങ് നല്‍കുന്നതിനുള്ള സഹായം ലഭ്യമാക്കുന്നതിന്റെ വിശദവിവരങ്ങളും പറഞ്ഞുമനസ്സിലാക്കി പോലീസുദ്യോഗസ്ഥര്‍ അവരെ വീട്ടിലേക്ക് തിരിച്ചയച്ചു.

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  Thrissur
  English summary
  girl who leave the thrissur was found through the proper intervention of the police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X