ഗുരുവായൂരിനെ ഞെട്ടിച്ച സ്വര്‍ണക്കവര്‍ച്ച: അവസാന പ്രതിയും അറസ്റ്റില്‍
ഗുരുവായൂര്‍: ഗുരുവായൂരിലെ ഒരു ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വര്‍ണവും 2 ലക്ഷം രൂപയും മോഷ്ടിച്ച കേസിലെ അവസാനത്തെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലാല്‍ഗുഡി സ്വദേശി അരുണ്‍ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയെ പൊലീസ് ചണ്ഡീഗണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ജേഷ്ഠനാണ് നാഗരാജ്. മോഷ്ടിച്ച സ്വര്‍ണത്തില്‍ ഏറിയ പങ്കും പണവും പൊലീസ് കണ്ടെടുത്തിരുന്നു.
അറസ്റ്റ് ചെയ്യുമ്പോള്‍ നാഗരാജിന്റെ ബാഗില്‍ നിന്ന് 7.50 ലക്ഷം രൂപ ലഭിച്ചു. സ്വര്‍ണം വില്‍ക്കുന്നതിനു നേതൃത്വം നല്‍കിയ നാഗരാജ് വിഹിതമായി ലഭിച്ച 28 ലക്ഷം രൂപയും ഒരു കഷണം സ്വര്‍ണവുമായി നാടു വിടുകയായിരുന്നു. ധര്‍മരാജ് അറസ്റ്റിലായി എന്ന് അറിഞ്ഞതോടെയാണ് ഇയാള്‍ ഒളിവില്‍പോയത്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഒട്ടേറെ മോഷണക്കേസില്‍ പ്രതിയാണ്.

പല കോടതികളിലും അറസ്റ്റ് വാറണ്ട് ഉണ്ട്.സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ, ഗുരുവായൂര്‍ എസിപി കെ.ജി.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സി ഐ പി കെ. മനോജ്കുമാര്‍, ഷാഡോ പൊലീസ് എസ് ഐമാരായ പി. രാഗേഷ്, കെ.എന്‍. സുകുമാരന്‍, എ എസ ്‌ഐ എ ആര്‍. സജീവന്‍, സീനിയര്‍ സി പി ഒ ടി വി. ജീവന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി സ്വര്‍ണവും പണവും കണ്ടെടുക്കുമെന്നു പൊലീസ് അറിയിച്ചു.
സ്ത്രീകളുടെ മാലപൊട്ടിക്കുന്ന മോഷണ സംഘം പിടിയില്‍
തൃശൂര്‍: ബൈക്കുകളില്‍ കറങ്ങി നടന്ന്, സ്ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തര്‍ജില്ലാ മോഷണ സംഘത്തെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ ജൂണ്‍ 20ന് ഒല്ലൂര്‍ എളംതുരുത്തി മേല്‍പാലത്തിനു റോഡിലൂടെ നടന്നു പോകുകയായിരുന്ന ഒരു സ്ത്രീയുടെ മാല പൊട്ടിച്ച കാര്യത്തിന് ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. മഞ്ചേരി ആമയൂര്‍ കടവന്‍ വീട്ടില്‍ നിസാര്‍ (31) കൊടകര പൊന്തവളപ്പില്‍ ബിനു (40), മലപ്പുറം മൊറയൂര്‍ ആനക്കല്ലിങ്കല്‍ വീട്ടില്‍ സുബൈര്‍ (25), മഞ്ചേരി പയ്യനാട് പള്ളത്തില്‍ മേലെതൊടി ഷിയാസ് (25), എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.












Click it and Unblock the Notifications